For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രോഹിത്തിന് പകരം അഭിഷേക്, മുംബൈ എല്ലാം ഉറപ്പിച്ചു! കാരണങ്ങള്‍ അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. പ്രഥമ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തെ മുഖമാക്കി ആരംഭിച്ച മുംബൈയെ ചാമ്പ്യന്‍ നിരയാക്കി വളര്‍ത്തിയത് രോഹിത് ശര്‍മയാണ്. ടീമിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിക്കാന്‍ രോഹിത്തിനായി. എന്നാല്‍ അവസാന സീസണില്‍ തീര്‍ത്തും അപ്രതീക്ഷിതമായി രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കി.

രോഹിത്തിന് പകരക്കാരനായി ഹാര്‍ദിക് പാണ്ഡ്യയുമെത്തി. രോഹിത്തിനെ തഴഞ്ഞതോടെ മുംബൈ ടീമിനുള്ളില്‍ വലിയ ഭിന്നതയുണ്ടാവുകയും അവസാന സീസണില്‍ ടീം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. രോഹിത് ശര്‍മ അടുത്ത സീസണില്‍ മുംബൈ വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

രോഹിത് പോയാല്‍ മുംബൈയില്‍ അദ്ദേഹത്തിന്റെ പകരക്കാരന്‍ ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മുംബൈ അഭിഷേക് ശര്‍മയെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. അഭിഷേകിനെ മുംബൈ നോട്ടമിടാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പവര്‍പ്ലേ മുതലാക്കാനുള്ള കഴിവ്

രോഹിത് ശര്‍മയുടെ ഓപ്പണറെന്ന നിലയിലെ പ്രധാന കഴിവ് കടന്നാക്രമിച്ച് കളിക്കാനുള്ള കഴിവ്. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ മത്സരത്തിന്റെ ഫലം മാറ്റുന്ന പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. ഇതേ കഴിവ് അഭിഷേകിനും അവകാശപ്പെടാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ അഭിഷേക് യുവരാജ് സിങ്ങിന്റെ ശിഷ്യനാണ്. രണ്ടാം മത്സരത്തില്‍ത്തന്നെ ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടാന്‍ അഭിഷേകിന് സാധിച്ചു.

വിക്കറ്റ് നഷ്ടമാവുമോയെന്ന ഭയമില്ലാതെ കടന്നാക്രമിക്കുന്ന താരമാണ് അഭിഷേക്. പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടുന്ന താരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. രോഹിത് ശര്‍മയെപ്പോലെ തന്നെ വലിയ സ്‌കോര്‍ നേടാനുള്ള കഴിവും അഭിഷേകിനുണ്ട്. രോഹിത്തിന് കൊടുത്ത പ്രതിഫലത്തിന്റെ പകുതി തുകയ്ക്ക് അഭിഷേകിനെ സ്വന്തമാക്കാന്‍ സാധിച്ചേക്കും. രോഹിത്തിന്റെ വിടവ് നികത്താന്‍ പ്രാപ്തിയുള്ള താരമാണ് അഭിഷേകെന്ന് നിസംശയം പറയാം.

abhishek sharma ipl 2025

ദീര്‍ഘ കാലത്തേക്ക് ടീമിനൊപ്പം നിര്‍ത്താം

അഭിഷേക് വലിയ ഭാവിയുള്ള യുവതാരമാണ്. യുവരാജ് സിങ്ങിനെപ്പോലെ ഇന്ത്യയുടെ മാച്ച് വിന്നറായി മാറാനുള്ള കഴിവ് അഭിഷേകിനുണ്ട്. അതുകൊണ്ടുതന്നെ മുംബൈക്ക് ഇപ്പോള്‍ അഭിഷേകിനെ ടീമിലെത്തിക്കാനായാല്‍ ദീര്‍ഘ കാലത്തേക്ക് ടീമിനുള്ളില്‍ നിലനിര്‍ത്താന്‍ സാധിക്കും. ഭാവിയിലേക്കും ടീമിന് ഗുണം ചെയ്യുന്ന കരാറായി അഭിഷേക് മാറും. അതുകൊണ്ടുതന്നെ അഭിഷേക് വരുന്നത് മുംബൈക്ക് എന്തുകൊണ്ടും ഗുണകരമാണ്.

ഭാവിയില്‍ ഇന്ത്യന്‍ ടീമിലും സജീവമാകാന്‍ സാധ്യതയുള്ള താരമുള്ള അഭിഷേക്. ടി20യില്‍ വലിയ ഭാവി അഭിഷേകിനുണ്ട്. വലിയ താരമൂല്യമുള്ള സൂപ്പര്‍ താര പദവിയിലേക്ക് ഉയരാനുള്ള പ്രതിഭയും അഭിഷേകിനുണ്ട്. അതുകൊണ്ടുതന്നെ അഭിഷേകിനെ ഇപ്പോള്‍ ടീമിലെത്തിക്കാനായാല്‍ ഭാവിയിലേക്ക് നോക്കുമ്പോഴും മുംബൈക്കത് വലിയ നേട്ടമുണ്ടാക്കിക്കൊടുത്തേക്കും. ഇത്തരത്തിലുള്ള ദീര്‍ഘ വീക്ഷണം മുംബൈ ടീം മാനേജ്‌മെന്റിനുണ്ടാവുമെന്നാണ് അവരുടെ ചരിത്രം വ്യക്തമാക്കുന്നത്.

മുംബൈയുടെ ശൈലിയോട് ചേരുന്ന താരം

മുംബൈ ഇന്ത്യന്‍സ് ആക്രമണോത്സക ക്രിക്കറ്റ് മികച്ച പദ്ധതികളോടെ കളിക്കുന്ന ടീമാണ്. ഈ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് അഭിഷേക്. ആക്രമണോത്സകതയില്‍ കളിക്കാന്‍ അഭിഷേകിന് സാധിക്കും. ഏത് സാഹചര്യത്തിലും തിരച്ചടിക്കാനും പൊരുതാനും മാനസികമായി കരുത്തുള്ള സംഘമാണ് മുംബൈ. ഈ ശൈലിയോട് പെട്ടെന്ന് ചേരാന്‍ അഭിഷേകിന് സാധിക്കും. അതുകൊണ്ടുതന്നെ മുംബൈ അഭിഷേകിനായി സജീവമായി രംഗത്തെത്താന്‍ സാധ്യത കൂടുതലാണ്.

എന്നാല്‍ ഹൈദരാബാദിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. അവസാന സീസണില്‍ ഹൈദരാബാദ് ഫൈനലെത്താന്‍ കാരണം ട്രാവിസ് ഹെഡ്, അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനമാണ്. ഇത് പൊളിക്കാന്‍ ഹൈദരാബാദ് തയ്യാറാവുമോയെന്നാണ് കണ്ടറിയേണ്ടത്. അഭിഷേക് ലേലത്തിലെത്തിയാല്‍ മുംബൈ സജീവമായി താരത്തിനായി രംഗത്തെത്തുമെന്നുറപ്പാണ്.

Story first published: Thursday, September 12, 2024, 21:59 [IST]
Other articles published on Sep 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+