For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വിഘ്‌നേഷിന് തുടര്‍ അവസരം ഉറപ്പ്, അപ്പോള്‍ അര്‍ജുന്റെ ഭാവി! മുംബൈ കൈയൊഴിഞ്ഞോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലും തോല്‍വിയോടെ തുടങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് മുംബൈ തലകുനിച്ചത്. 2012ന് ശേഷം കളിച്ച ആദ്യത്തെ എല്ലാ മത്സരങ്ങളും തോറ്റ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അതുകൊണ്ടുതന്നെ ഈ തോല്‍വി മുംബൈക്ക് വലിയ പ്രശ്‌നമല്ല. മുംബൈ ഇന്ത്യന്‍സ് തോല്‍വിയോടെയാണ് തുടങ്ങിയതെങ്കിലും ചില താരങ്ങളുടെ പ്രകടനം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

ഇതിലൊരാളാണ് വിഘ്‌നേഷ് പുത്തൂര്‍. കേരളക്കാരനായ യുവതാരത്തെ അപ്രതീക്ഷിതമായി മുംബൈ കളത്തിലിറക്കുകയായിരുന്നു. ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നര്‍ മൂന്ന് വിക്കറ്റുകളുമായി അരങ്ങേറ്റ മത്സരത്തില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ വിഘ്‌നേഷിന് വരുന്ന മത്സരങ്ങളിലും ടീമില്‍ സ്ഥാനം ഉറപ്പാണ്. എന്നാല്‍ വിഘ്‌നേഷ് ടീമിലേക്ക് ഉയര്‍ന്നുവരവെ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ അവസ്ഥയാണ് പരിതാപകരം.

ടീമിലെ വാട്ടര്‍ബോയിയായി അര്‍ജുന്‍ മാറുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മാനം രക്ഷിക്കാന്‍ അര്‍ജുനെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതാനാവില്ല. വരുന്ന മത്സരങ്ങളിലും അര്‍ജുനെ മുംബൈ ബെഞ്ചിലിരുത്താനാണ് സാധ്യത. ഇത് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ആരാധകരെ നിരാശപ്പെടുത്തുകയാണ്.

അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ ഭാവി എന്ത്?

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകനെന്ന നിലയില്‍ വലിയ സമ്മര്‍ദ്ദം നേരിടുന്ന താരമാണ് അര്‍ജുന്‍. സച്ചിന്‍ ബാറ്റുകൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചപ്പോള്‍ അര്‍ജുന്‍ പേസറെന്ന നിലയിലാണ് ശ്രദ്ധ നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. ഇടം കൈയന്‍ പേസറും ബാറ്റ്‌സ്മാനുമായ അര്‍ജുന്‍ മികച്ച ഫിറ്റ്‌നസ് നിലവാരമുള്ള താരമാണ്. എന്നാല്‍ ഇതിനൊത്ത വേഗം അര്‍ജുന്റെ ബൗളിങ്ങിനില്ല. മുംബൈ ഇന്ത്യന്‍സ് ഇതിനോടകം അര്‍ജുനെ കളിപ്പിച്ചിട്ടുണ്ട്.

Take a Poll

എന്നാല്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ താരത്തിനായിട്ടില്ല. ശരാശരി 130 വേഗം നിലനിര്‍ത്താന്‍ പോലും അര്‍ജുന് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. ആഭ്യന്തര ക്രിക്കറ്റിലും ശരാശരി പ്രകടനം മാത്രമാണ് അര്‍ജുന് അവകാശപ്പെടാന്‍ സാധിക്കുന്നത്. മുംബൈയുടെ ആഭ്യന്തര ടീമില്‍ നിന്ന് അര്‍ജുനെ മാറ്റിയിട്ട് നാളുകളേറെയായി. ഇനി അര്‍ജുനെ മുംബൈ ഇന്ത്യന്‍സും കളിപ്പിക്കാന്‍ സാധ്യതയില്ല. ഇത്തവണത്തെ സീസണ്‍ മുംബൈക്ക് കപ്പ് നേടേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ടുതന്നെ അര്‍ജുനെ ഉപയോഗിച്ച് പരീക്ഷണം നടത്താന്‍ മുംബൈ ഇന്ത്യന്‍സ് തയ്യാറാവില്ല. സിഎസ്‌കെയ്‌ക്കെതിരേ അര്‍ജുന് ടീമില്‍ സ്ഥാനമില്ലായിരുന്നു. രണ്ടാം മത്സരത്തിലും ഇടം പ്രതീക്ഷിക്കാനാവില്ല. ഈ സീസണോടെ അര്‍ജുന്റെ ഐപിഎല്ലിലെ ഭാവി ഏറെക്കുറെ തീരുമാനമാവും. ഇനിയൊരു സീസണ്‍ കളിക്കാന്‍ അര്‍ജുന് സാധിക്കുമെന്ന് കരുതാനാവില്ല. മുംബൈ ഇന്ത്യന്‍സ് പോലും അര്‍ജുനെ കൈവിട്ടാല്‍ മറ്റൊരു ടീമും താരത്തെ ഒപ്പം കൂട്ടില്ലെന്നുറപ്പാണ്.

arjun tendulkar

വിഘ്‌നേഷിന് തുടര്‍ അവസരം ഉറപ്പ്

മുംബൈ ഇന്ത്യന്‍സ് ഇത്തവണ പുറത്തെടുക്കുന്ന വജ്രായുധമാണ് വിഘ്‌നേഷ്. കേരള ടീമിനുവേണ്ടി പോലും കളിക്കാത്ത കേരള താരമാണ് വിഘ്‌നേഷ്. മലപ്പുറം കാരനായ വിഘ്‌നേഷ് അപ്രതീക്ഷിതമായാണ് മുംബൈയിലേക്ക് എത്തിപ്പെട്ടത്. വരുന്ന മത്സരങ്ങളിലും താരം മുംബൈ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. ഇതിന്റെ കാരണം താരത്തിന്റെ ബൗളിങ് ശൈലിയാണ്. കുല്‍ദീപ് യാദവിനെപ്പോലെ കൈക്കുഴ സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കുന്നവനാണ് വിഘ്‌നേഷ്.

ഇടം കൈ ചൈനാമാന്‍ സ്പിന്നറെന്നത് അപൂര്‍വ്വമായ കാഴ്ചയാണ്. കുല്‍ദീപ് യാദവിനെപ്പോലെ ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിക്കുന്ന ശൈലിയാണ് വിഘ്‌നേഷിന്റേത്. അതുകൊണ്ടുതന്നെ വിഘ്‌നേഷിന് തുടര്‍ അവസരങ്ങള്‍ നല്‍കുകയും താരത്തെ ടീമിനൊപ്പം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. അനുഭവസമ്പത്ത് കുറവുള്ള താരമാണ് വിഘ്‌നേഷ്. എന്നാല്‍ ഇതിനെ മറികടന്ന് മിന്നിക്കാന്‍ താരത്തിനാവുന്നു. ഇതേ ഫോം തുടര്‍ന്നാല്‍ മുംബൈ വരുന്ന സീസണുകളിലും വിഘ്‌നേഷിന് അവസരം നല്‍കുമെന്നുറപ്പാണ്.

Story first published: Tuesday, March 25, 2025, 16:26 [IST]
Other articles published on Mar 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+