Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈ രോഹിത്തിനെ ഒഴിവാക്കില്ല? ടീമില്‍ നിലനിര്‍ത്താന്‍ കാരണമുണ്ട്; അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025ലെ സീസണിന് മുന്നോടിയായി മെഗാ താരലേലം വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി വലിയ അഴിച്ചുപണികള്‍ ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. പല ടീമുകളും പരിശീലകരെയടക്കം മാറ്റിക്കഴിഞ്ഞു. മെഗാ ലേലത്തിന് മുമ്പ് തന്നെ സൂപ്പര്‍ താരങ്ങളുമായി ധാരണയിലെത്താനുള്ള നീക്കത്തിലാണ് ടീമുകള്‍. എല്ലാവരും ഉറ്റുനോക്കുന്ന ടീമുകളിലൊന്ന് മുംബൈ ഇന്ത്യന്‍സാണ്. അവസാന സീസണില്‍ തകര്‍ന്നടിഞ്ഞ മുംബൈക്ക് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്.

അവസാന സീസണില്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയിരുന്നു. ഇതോടെ ടീം പിന്നോട്ട് പോവുകയും മുംബൈക്ക് നിരവധി ആരാധകരുടെ പിന്തുണ നഷ്ടമാവുകയും ചെയ്തിരുന്നു. ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ മുംബൈ ടീമിനുള്ളില്‍ത്തന്നെ എതിര്‍പ്പ് ശക്തമായിരുന്നു. ഇതിന്റെ ഭാഗമായി വരുന്ന സീസണിന് മുമ്പ് രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ വിടുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

എന്നാല്‍ രോഹിത് ശര്‍മയേയും സൂര്യകുമാറിനേയും ടീം വിടാന്‍ മുംബൈ അനുവദിക്കില്ല. ഇരുവരേയും നിലനിര്‍ത്തേണ്ടത് മുംബൈയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം രോഹിത് ശര്‍മ ടീം വിട്ടാല്‍ മുംബൈയുടെ ആരാധക പിന്തുണ വളരെയധികം കുറയും. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ത്തന്നെ നിരവധി ആരാധകര്‍ ടീമിനെ അണ്‍ഫോളോ ചെയ്തിരുന്നു.

രോഹിത് ടീമില്‍ നിന്ന് പോയാല്‍ കൂടുതല്‍ ആരാധകര്‍ കൂടി മുംബൈക്ക് നഷ്ടമാകുമെന്നുറപ്പാണ്. രോഹിത്തിന്റെ ആരാധകരാണ് മുംബൈക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നത്. രോഹിത്തില്ലാത്ത പക്ഷം മുംബൈയെ അത് പ്രതികൂലമായി ബാധിക്കും. രണ്ടാമത്തെ കാര്യം നായകനെന്ന നിലയിലുള്ള രോഹിത്തിന്റെ അനുഭവസമ്പത്താണ്. മുംബൈയെ അഞ്ച് കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് രോഹിത്. മുംബൈയെ കിരീടത്തിലേക്കെത്തിച്ച ഏക ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്.

rohit sharma hardik pandya

അവസാന ടി20 ലോകകപ്പില്‍ ഇന്ത്യയെ കപ്പിലേക്കെത്തിക്കാനും രോഹിത്തിനായിരുന്നു. ഇത്തരത്തില്‍ മികച്ച ക്യാപ്റ്റന്‍സി റെക്കോഡുള്ള രോഹിത്തിനെ കൈവിട്ടുകളഞ്ഞാല്‍ മുംബൈക്കത് വലിയ നഷ്ടമാവും. ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിട്ടേക്കുമെന്ന റിപ്പോര്‍ട്ടും സജീവമാണ്. ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തേക്കെത്താനാണ് സാധ്യത. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുമ്പോള്‍ രോഹിത് ശര്‍മയും ടീമിലുണ്ടാകേണ്ടത് അത്യാവശ്യമാണ്.

സൂര്യകുമാറാണ് നിലവിലെ ഇന്ത്യയുടെ ടി20 നായകന്‍. അതുകൊണ്ടുതന്നെ സൂര്യകുമാറിനെ മുംബൈ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ തെറ്റ് പറയാനാവില്ല. ആ സമയത്ത് രോഹിത്തിനെപ്പോലൊരു നായകന്‍ ഒപ്പം ഉണ്ടാകേണ്ടത് ടീമിന് ഗുണം ചെയ്യും. രോഹിത്തിന്റെ ബാറ്റിങ് ഫോം ഐപിഎല്ലിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ നിരാശയാണ് ഫലം. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത്തിന്റെ പ്രകടനം ഗംഭീരമാണ്.

ഇപ്പോഴും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നുണ്ട്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിക്കും. അവസാന സീസണില്‍ ബാറ്റുകൊണ്ട് കാര്യമായി തിളങ്ങിയില്ലെങ്കിലും സിഎസ്‌കെയ്‌ക്കെതിരേ സെഞ്ച്വറി നേടിയിരുന്നു. രോഹിത്തിന്റെ വിടവ് നികത്തുന്ന താരത്തെ കണ്ടെത്തുകയെന്നത് എളുപ്പമല്ല. അനായാസം സിക്‌സുകള്‍ പറത്തി കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള രോഹിത്തിനെ മുംബൈ വിട്ടുകളഞ്ഞാല്‍ അത് മണ്ടത്തരമാവും.

ടീമിന്റെ ഐക്യത്തോടെയുള്ള മുന്നോട്ട് പോക്കിന് രോഹിത് ശര്‍മയെപ്പോലൊരു താരം ടീമിലുണ്ടാകേണ്ടത് അത്യാവശ്യമാണ്. ടീമിലെ സഹതാരങ്ങളെല്ലാം ബഹുമാനത്തോടെ കാണുന്ന ഏക താരം രോഹിത്താണ്. അതുകൊണ്ടുതന്നെ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ക്കടക്കം പരിഹാരം കാണാന്‍ രോഹിത് ശര്‍മയെപ്പോലൊരു സീനിയര്‍ താരം ടീമിനാവശ്യമാണ്. രോഹിത് ടീം വിട്ടാല്‍ പല തരത്തിലും അത് മുംബൈയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

Story first published: Saturday, August 10, 2024, 16:14 [IST]
Other articles published on Aug 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+