Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഐപിഎല്‍ 2025ലെ കിരീടം മുംബൈ നേടും! ഏറ്റവും ശക്തം; കാരണങ്ങളിതാ

മുംബൈ: ഐപിഎല്‍ 2025ന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കി പുതിയ സീസണിനായി തയ്യാറെടുക്കുകയാണ് വേണ്ടത്. അവസാന സീസണുകളിലെ പരിമിതികള്‍ വിലയിരുത്തി ടീമുകളെല്ലാം ഇത്തവണ ശക്തമായ താരനിരയെത്തന്നെ കളത്തിലിറക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മെഗാ ലേലം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ എല്ലാ ടീമുകളും വലിയ പ്രതീക്ഷയോടെയാണുള്ളത്. ഇനി കപ്പിലേക്കെത്തുക ആരെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

എല്ലാ ടീമും ഒന്നിനൊന്ന് മെച്ചമായതിനാല്‍ ആരാവും കപ്പിലേക്കെത്തുകയെന്നതാണ് എല്ലാവരുടേയും മുന്നിലുള്ള പ്രധാന ചോദ്യം. ഇത്തവണ കൂടുതല്‍ കിരീട സാധ്യത മുംബൈ ഇന്ത്യന്‍സിനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മുംബൈയാവും ഇത്തവണ ഐപിഎല്‍ കിരീടം നേടുകയെന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സംതുലിതമായ ടീമാണ് മുംബൈ

ഐപിഎല്‍ 2025ലെ ടീമുകളെ പരിഗണിക്കുമ്പോള്‍ ഏറ്റവും സംതുലിതമായ ടീമാണ് മുംബൈ ഇന്ത്യന്‍സെന്ന് നിസംശയം പറയാം. കരുത്തരുടെ നിരയാണ് മുംബൈ. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ മെഗാ ലേലത്തിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയിരുന്നു. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നീ വമ്പന്മാരെയെല്ലാം നിലനിര്‍ത്തിയാണ് മുംബൈ ലേലത്തില്‍ ഇറങ്ങിയത്.

തകര്‍ത്തടിക്കാന്‍ റോബിന്‍ മിന്‍സിനെ മുംബൈ ടീമിലെത്തിച്ചിട്ടുണ്ട്. വില്‍ ജാക്‌സ്, നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍ തുടങ്ങിയ മികച്ച ഓള്‍റൗണ്ടര്‍മാരും മുംബൈയിലുണ്ട്. മുംബൈയുടെ ബൗളിങ് നിരയും ഇത്തവണ ശക്തമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബാറ്റിങ് നിരയാണ് മുംബൈയുടേതെന്ന് പറയാം. എന്തായാലും മുംബൈയുടെ ടീം കരുത്ത് അതി ശക്തമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഇത്തവണ കിരീട സാധ്യതയിലും ടീം മുന്നിലുണ്ട്.

mumbai indians

പേസ് കൂട്ടുകെട്ട് ആരേയും ഭയപ്പെടുത്തും

മുംബൈയുടെ പേസ് കൂട്ടുകെട്ട് എല്ലാ എതിരാളികളുടേയും ഉറക്കം കെടുത്തുന്നതാണ്. ജസ്പ്രീത് ബുംറ മിന്നും ഫോമിലാണ് പന്തെറിയുന്നത്. അവസാന സീസണില്‍ ഉള്‍പ്പെടെ ഐപിഎല്ലില്‍ സ്ഥിരതയോടെ മിന്നിക്കുന്ന താരമാണ് ബുംറ. എന്നാല്‍ മുംബൈയെ അലട്ടിയിരുന്ന പ്രശ്‌നം ബുംറക്കൊപ്പം കട്ടക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ള പേസര്‍മാര്‍ ഇല്ലായിരുന്നുവെന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് ഇപ്പോള്‍ മുംബൈ പരിഹാരം കണ്ടിട്ടുണ്ട്. നേരത്തെ മുംബൈയുടെ നട്ടെല്ലായിരുന്ന കൂട്ടുകെട്ടിനെ വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്.

ട്രന്റ് ബോള്‍ട്ടും ബുംറയും ചേരുമ്പോള്‍ എതിര്‍ ടീം ബൗളര്‍മാര്‍ വിറക്കുമെന്ന കാര്യം ഉറപ്പാണ്. ബുംറ ഡെത്തോവറില്‍ എല്ലാ എതിരാളികളുടേയും പ്രതീക്ഷ തെറ്റിച്ച് മത്സരം മുംബൈക്ക് അനുകൂലമാക്കാന്‍ കഴിവുള്ളവനാണ്. ന്യൂബോളില്‍ ബോള്‍ട്ടിനൊപ്പം ദീപക് ചഹാറിനേയും മുംബൈ സ്വന്തമാക്കിയിട്ടുണ്ട്. സ്വിങ് പേസറായ ദീപക് പരിക്ക് ഇടക്കിടെ വേട്ടയാടുന്ന താരമാണ്. എന്നാല്‍ ഫിറ്റ്‌നസിലാണെങ്കില്‍ മികച്ച പ്രകടനം നടത്തുന്ന മാച്ച് വിന്നറാണ് ദീപക്. മുംബൈക്ക് ദീപക് മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പാണ്.

അനുഭവസമ്പന്നരായ നിര

മുംബൈയുടെ പ്രധാന കരുത്ത് ടി20യില്‍ അനുഭവസമ്പന്നരായ താരങ്ങളുടെ സാന്നിധ്യമാണ്. രോഹിത്തും ഹാര്‍ദിക്കും ബുംറയുമെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റിലെ മിന്നും താരങ്ങളാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ നായക മികവും ഓള്‍റൗണ്ട് മികവും മുംബൈയുടെ കരുത്തുയര്‍ത്തുന്ന കാര്യമാണ്. ഏറ്റവും അനുഭവസമ്പത്തുള്ള താരനിരയാണ് മുംബൈയുടേതെന്ന് പറയാം.

ഈ അനുഭവസമ്പത്ത് മുംബൈയെ കിരീടത്തിലേക്കെത്തിക്കാന്‍ സഹായിച്ചേക്കും. എന്നാല്‍ മുംബൈയെ ഇത്തവണ പിന്നോട്ടടിക്കുന്ന പ്രധാന പ്രശ്‌നം മികച്ച ഇന്ത്യന്‍ സ്പിന്നറുടെ അഭാവമാണ്. പീയൂഷ് ചൗളയെ ഒഴിവാക്കി കരണ്‍ ശര്‍മയെ മുംബൈ ഒപ്പം കൂട്ടിയെങ്കിലും ഇത് മികച്ച തീരുമാനമാണെന്ന് പറയാനാവില്ല. എന്തായാലും നിലവില്‍ മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ കിരീട സാധ്യത മുംബൈക്കാണ്.

Story first published: Sunday, December 8, 2024, 20:01 [IST]
Other articles published on Dec 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+