For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കപ്പ് ഇനി ആരും മോഹിക്കേണ്ട, മുംബൈ തൂക്കും! ഈ കാരണങ്ങള്‍ അത് വ്യക്തമാക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ സീസണിലെ ആദ്യ മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇപ്പോള്‍ മുംബൈ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനം കളിച്ച നാല് മത്സരത്തിലും മുംബൈ തകര്‍പ്പന്‍ ജയമാണ് നേടിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ നിലവില്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. പിന്നില്‍ നിന്ന് മുന്നോട്ട് കയറി പ്ലേ ഓഫ് സാധ്യത സജീവമാക്കുകയാണ് മുംബൈ.

ഹാര്‍ദിക് പാണ്ഡ്യയും സംഘവും കളിച്ച അവസാന മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ പൊരുതി ജയിച്ച് മുന്നേറുന്ന മുംബൈ ഇത്തവണ കിരീട പ്രതീക്ഷയും വാനോളം ഉയര്‍ത്തുകയാണ്. ഈ സീസണിലെ കിരീടം മുംബൈ സ്വന്തമാക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത്തും സൂര്യയും ഫോമിലേക്കെത്തി

മുംബൈയുടെ കിരീട സാധ്യതകള്‍ ഉയര്‍ത്തുന്ന പ്രധാന കാര്യം ടീമിലെ സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കെത്തിയതാണ്. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമാണ് മുംബൈയുടെ തുറുപ്പുചീട്ടുകള്‍. രണ്ട് പേരും അതിവേഗം റണ്‍സുയര്‍ത്തുന്ന സീനിയര്‍ താരങ്ങളാണ്. രോഹിത് ശര്‍മക്ക് ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ മുന്‍ നായകന് സാധിച്ചിരിക്കുകയാണ്.

അവസാന രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താന്‍ രോഹിത്തിനായിട്ടുണ്ട്. പവര്‍പ്ലേയില്‍ രോഹിത് ഫോമില്‍ കളിക്കുന്നത് മുംബൈക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. രോഹിത്തിന്റെ ഫോം മുംബൈയുടെ കിരീട സാധ്യത ഉയര്‍ത്തുന്നതാണെന്ന് നിസംശയം പറയാം. സൂര്യകുമാര്‍ യാദവിന്റെ പ്രകടനവും എടുത്തു പറയണം. ഇന്ത്യയുടെ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവ് കുറച്ച് കാലങ്ങളായി മോശം ഫോമിലായിരുന്നു ഉണ്ടായിരുന്നത്.

അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലൂടെ പഴയ താളം വീണ്ടെടുക്കാന്‍ സൂര്യക്ക് സാധിച്ചിരിക്കുകയാണ്. സിഗ്നേച്ചര്‍ ഷോട്ടടക്കം കളിച്ചാണ് സൂര്യ മിന്നിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കത്തിക്കയറിയ സൂര്യ ഹൈദരാബാദിനെതിരേ 19 പന്തില്‍ 40 റണ്‍സാണ് നേടിയാണ് ക്രീസില്‍ തുടര്‍ന്നത്. അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് സൂര്യയുടെ വെടിക്കെട്ട്. ഇരുവരും ഫോമിലേക്കിയത് മുംബൈയുടെ കിരീട സാധ്യത ഉയര്‍ത്തുന്നതാണെന്ന് നിസംശയം പറയാം.

പവര്‍പ്ലേയിലെയും ഡെത്തോവറിലേയും മിന്നും ബൗളിങ് പ്രകടനം

മുംബൈ ഇന്ത്യന്‍സിന്റെ ഇത്തവണത്തെ ബൗളിങ് കരുത്ത് ഏത് ടീമിനേയും അത്ഭുതപ്പെടുത്തുന്നതാണ്. ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയാണ് മുംബൈയുടേത്. ഇവര്‍ ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം നടത്തിയിരുന്നില്ല. പ്രധാനമായും ദീപക് ചഹാറിന്റേയും ട്രന്റ് ബോള്‍ട്ടിന്റേയും പവര്‍പ്ലേയിലെ ബൗളിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ബോള്‍ട്ട് ന്യൂ ബോളില്‍ വിക്കറ്റ് നേടുന്നത് എതിരാളികള്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്.

mumbai indians

ദീപക് ചഹാര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ബൗളിങ് പ്രകടനവും മെച്ചപ്പെട്ടിരിക്കുകയാണ്. മധ്യ ഓവറുകളിലും ഡെത്തോവറുകളിലും ബുംറ കൈയടി നേടുകയാണ്. മുംബൈയുടെ സ്പിന്‍ നിരയില്‍ മിച്ചല്‍ സാന്റ്‌നര്‍ സ്ഥിരതയോടെ മിന്നിക്കുന്നു. നിലവില്‍ മുംബൈയുടെ ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണെന്ന് പറയാം. ഇത് ടീമിന്റെ കിരീട സാധ്യതയെ വളരെയധികം സജീവമാക്കുകയാണ്. ഇതേ ഫോം നിലനിര്‍ത്തിയാല്‍ മുംബൈ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് നിസംശയം പറയാനാവും.

ഹാര്‍ദിക് പാണ്ഡ്യയുടെ മികച്ച ക്യാപ്റ്റന്‍സി

മുംബൈ ഇന്ത്യന്‍സിന്റെ ഇത്തവണത്തെ മുന്നേറ്റത്തിന് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികവ് വളരെയധികം സഹായിക്കുന്നുണ്ട്. എതിരാളികളുടെ കരുത്തിന് അനുസരിച്ച് തന്ത്രം മെനയാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നു. മുംബൈ ടീമിലെ ഭിന്നത ടീമിനെ പിന്നോട്ടടിക്കുന്ന പ്രധാന കാരണമായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന് ഇപ്പോള്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ടീമിലെ സഹതാരങ്ങള്‍ ഹാര്‍ദിക്കിനെ പിന്തുണക്കുന്നതോടെ ടീമിന്റെ പ്രകടനത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.

Story first published: Thursday, April 24, 2025, 8:09 [IST]
Other articles published on Apr 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+