For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണിയെ പുറത്താക്കൂ, സിഎസ്‌കെയ്ക്ക് തിരിച്ചുവരാന്‍ ഒറ്റവഴി! ഈ പ്രശ്‌നം പരിഹരിക്കണം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ നാണംകെടുകയാണ് സിഎസ്‌കെ. ഇത്തവണ നാല് മത്സരത്തില്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാനായിരിക്കുന്നത്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടാണ് സിഎസ്‌കെ തോറ്റത്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഒന്ന് പൊരുതാന്‍ പോലുമാവാതെ നാണംകെടുകയാണ്. പണ്ട് സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ നേരിടുകയെന്നത് എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു.

എന്നാല്‍ ഇന്ന് തട്ടകത്തില്‍ പോലും ജയിക്കാനാവാതെ സിഎസ്‌കെ തകര്‍ന്നടിയുകയാണ്. ഈ സീസണില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുകയെന്നത് സിഎസ്‌കെയെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമാണ്. വലിയ വെല്ലുവിളികള്‍ മറികടന്നാല്‍ മാത്രമെ സിഎസ്‌കെയ്ക്ക് മടങ്ങിവരവ് സാധ്യമാകൂ. ഇതൊട്ടും എളുപ്പവുമല്ല. വിജയ വഴിയിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും അഭിമാനം കാക്കുന്ന തരത്തില്‍ പൊരുതാന്‍ ചില മാറ്റങ്ങള്‍ സിഎസ്‌കെ വരുത്തേണ്ടതായുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

റുതുരാജിനെ ഡമ്മി ക്യാപ്റ്റനാക്കുന്നു

സിഎസ്‌കെയുടെ നായകന്‍ റുതുരാജ് ഗെയ്ക് വാദാണെങ്കിലും ടീമിന്റെ ഡമ്മി ക്യാപ്റ്റനാണ് അദ്ദേഹമെന്ന് എല്ലാവര്‍ക്കുമറിയാം. എംഎസ് ധോണിക്ക് കീഴില്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ് റുതുരാജുള്ളത്. ധോണി ടീമില്‍ നിന്ന് മാറി റുതുരാജിന് സ്വാതന്ത്ര്യത്തോടെ നയിക്കാനുള്ള അവസരം ഒരുക്കി നല്‍കണമായിരുന്നു. എന്നാല്‍ ഇതുണ്ടായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇത്തവണ സിഎസ്‌കെയെ പിന്നോട്ടടിക്കുന്നത് ടീമിന്റെ പഴയ ശീലങ്ങളാണ്.

എംഎസ് ധോണി ടീമിലുള്ളിടത്തോളം ഇത്തരത്തില്‍ സീനിയര്‍ താരങ്ങളെ ഉപയോഗിച്ചും ആര്‍ക്കും വേണ്ടാത്ത താരങ്ങളെ ഉപയോഗിച്ചും അത്ഭുതം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നുറപ്പ്. എന്നാല്‍ ധോണി കളം വിട്ട് റുതുരാജിലേക്ക് അധികാരമെത്തിയാല്‍ കൂടുതല്‍ മികച്ച യുവതാരങ്ങളെ താരം ടീമിലേക്കെത്തിക്കും. ഇനി സിഎസ്‌കെയ്ക്ക് രക്ഷപെടാന്‍ മികച്ച യുവതാരങ്ങളെ ആവശ്യമാണ്. ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ ശിവം ദുബെയെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ് സിഎസ്‌കെ.

ഈ അവസ്ഥ മാറാന്‍ ധോണി കളിക്കാരനെന്ന നിലയില്‍ വഴിമാറിക്കൊടുക്കണം. അങ്ങനെ വന്നാലേ റുതുരാജിന് കീഴില്‍ മികച്ച ടീമായി വളരാന്‍ സിഎസ്‌കെയ്ക്ക് സാധിക്കൂ. നിലവില്‍ ധോണിയുടെ പഴകിത്തേഞ്ഞ തന്ത്രങ്ങള്‍ സിഎസ്‌കെയെ പിന്നോട്ടടിക്കുകയാണെന്ന് പറയാം.

csk vs dc

പവര്‍പ്ലേയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നു

സിഎസ്‌കെയുടെ പ്രധാന പ്രശ്‌നം പവര്‍പ്ലേയിലെ മോശം പ്രകടനമാണ്. ഈ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും മോശം ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ടീമാണ് സിഎസ്‌കെ. റണ്‍റേറ്റ് പ്രകാരം ഏറ്റവും താഴെയാണ് സിഎസ്‌കെയുടെ സ്ഥാനം. 7.4 മാത്രമാണ് സിഎസ്‌കെയുടെ പവര്‍പ്ലേയിലെ റണ്‍റേറ്റ്. 11.7 റണ്‍റേറ്റോടെ രാജസ്ഥാന്‍ മുന്നിട്ട് നില്‍ക്കുന്നു. സിഎസ്‌കെയുടെ ടോപ് ഓഡര്‍ പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. രാഹുല്‍ ത്രിപാഠി, രചിന്‍ രവീന്ദ്ര കൂട്ടുകെട്ട് മികവ് കാട്ടാത്തതിനാലാണ് ഡെവോണ്‍ കോണ്‍വേയെ കൊണ്ടുവന്നത്.

എന്നാല്‍ ഈ കൂട്ടുകെട്ടും ക്ലിക്കാവുന്നില്ല. നായകന്‍ റുതുരാജ് ഗെയ്ക് വാദ് കഴിഞ്ഞ കുറച്ച് സീസണുകളിലായി സ്ഥിരതയോടെ കളിക്കുന്ന താരമാണ്. എന്നാല്‍ ഇത്തവണ താരം ഒരു മത്സരത്തില്‍ പോലും ശോഭിച്ചിട്ടില്ല. ഇത് സിഎസ്‌കെയെ കാര്യമായി ബാധിക്കുന്നു. മധ്യനിരയിലേക്ക് വിജയ് ശങ്കര്‍, ദീപക് ഹൂഡ, ശിവം ദുബെ എന്നീ തേഞ്ഞു തീര്‍ന്ന ആയുധങ്ങളെ പരിഗണിച്ചത് സിഎസ്‌കെയുടെ വമ്പന്‍ മണ്ടത്തരം. ധോണിയുടെ ബാറ്റിങ് ടീമിന് മുതല്‍ക്കൂട്ടാവുന്നതല്ല.

പിന്നാലെ എത്തുന്നവര്‍ക്കും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് ഈ സീസണില്‍ യാതൊരു പ്രതീക്ഷയും വേണ്ടെന്ന് പറയാം. മെഗാ ലേലത്തില്‍ കാട്ടിയ വലിയ മണ്ടത്തരമാണ് സിഎസ്‌കെയെ ഇത്തരത്തില്‍ വലിയ തകര്‍ച്ചയിലേക്ക് തള്ളിവിട്ടതെന്ന് നിസംശയം പറയാം.

Story first published: Saturday, April 5, 2025, 19:31 [IST]
Other articles published on Apr 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+