Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: എന്തുകൊണ്ട് ബാറ്റിങില്‍ ഇത്ര താഴെ? വെറും ഷോയല്ല!! കാരണം പറഞ്ഞ് ധോണി

ചെന്നൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്തതിനെതിരേ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ഉയരുന്നത്. റണ്‍ചേസില്‍ സിഎസ്‌കെ 50 റണ്‍സിനു തോറ്റ കളിയില്‍ ധോണി 16 ബോളില്‍ പുറത്താവാതെ 32 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു,

ഇത്രയും നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടും അദ്ദേഹം എന്തുകൊണ്ട് ബാറ്റിങില്‍ കുറേക്കൂടി നേരത്തേ ക്രീസിലെത്തിയില്ലെന്നതാണ് ഉയരുന്ന ചോദ്യം. അല്‍പ്പം കൂടി നേരത്തേ ധോണി ക്രീസിലേക്കു വന്നിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മാറുമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ബാറ്റിങില്‍ യഥാര്‍ഥത്തില്‍ അദ്ദേഹം ഏറ്റവും താഴേക്കു പോവാന്‍ ചില കാരണങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇതേക്കുറിച്ച് ധോണി തന്നെ നേരത്തേ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

MS DHONI

എന്തുകൊണ്ട് ബാറ്റിങ് വൈകിപ്പിക്കുന്നു?

കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെയയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ തന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് എംഎസ് ധോണി സംസാരിച്ചത്. എന്റെ കാല്‍മുട്ടിനു ഒരു പ്രശ്‌നമുള്ളതായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.

പക്ഷെ അതു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ (2023) നന്നായി മാനേജ് ചെയ്യാന്‍ സാധിക്കുന്നതാണ്. അതു മാത്രമല്ല, ടി20 ലോകകപ്പിനുള്ള (2024) ഇന്ത്യന്‍ ടീം സെലക്ഷനും വരാനിരിക്കുകയാണ്. ഞങ്ങളുടെ ടീമിലേക്കു നിങ്ങള്‍ നോക്കിയാല്‍ ആരൈാക്കെയാണ് ലോകകപ്പ് സ്‌ക്വാഡിലേക്കു മല്‍സരരംഗത്തുള്ളത് ?

ജഡ്ഡു (രവീന്ദ്ര ജഡേജ) ഈ സ്ഥാനത്തിനായി മല്‍സരിക്കുന്നയാളാണ്. ശിവം ദുബെയും ലോകകപ്പ് ടീമിലേക്കു മല്‍സരരംഗത്തുണ്ട്. അതുകൊണ്ടു തന്നെ സ്വാഭാവികമായും നിങ്ങള്‍ അവര്‍ക്കു ബാറ്റിങില്‍ അവസരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കും. ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ടീമിലെ സ്ഥാനത്തിനു വേണ്ടി താന്‍ മല്‍സരിക്കുകയും ചെയ്യുന്നില്ലെന്നു ധോണി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ചാംപ്യന്‍മാരായ ഐസിസിയുടെ ടി20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്നു ജഡ്ഡുവും ദുബെയും. ജഡ്ഡു കാര്യമായി തിളങ്ങിയില്ലെങ്കിലും ദുബെ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ ടൂര്‍ണമെന്റില്‍ കാഴ്ച വയ്ക്കുകയും ചെയ്തു.

അവര്‍ നന്നായി കളിക്കുന്നു

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ തന്നേക്കാള്‍ നേരത്തേ ബാറ്റ് ചെയ്യുന്ന താരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുന്നതായും അതുകൊണ്ടു തന്നെ താഴേക്കു ഇറങ്ങാനുള്ള തന്റെ തീരുമാനം തിരിച്ചടിയായിട്ടില്ലെന്നും എംഎസ് ധോണി പറഞ്ഞിരുന്നു.

MS DHONI

എന്നേക്കാള്‍ മുമ്പ് ചെന്നൈക്കായി ബാറ്റിങിന് ഇറങ്ങുന്നവര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട്. ഞാന്‍ ബാറ്റിങില്‍ താഴേക്കു മാറിയത് ഫ്രാഞ്ചൈസിക്കു തിരിച്ചടിയായിട്ടില്ല. ടീമിലെ എല്ലാവരും അവരുടെ റോളും ഉത്തരവാദിത്വവും നന്നായി നിറവേറ്റുമ്പോള്‍ അതു പിന്നീട് ബാറ്റ് ചെയ്യുന്ന എന്റെ സമ്മര്‍ദ്ദവും കുറയ്ക്കും. അങ്ങനെയെങ്കില്‍ ഞാന്‍ ഈ രീതിയില്‍ ബാറ്റിങില്‍ താഴേക്കു പോവുന്നതില്‍ എന്താണ് കുഴപ്പമെന്നും ധോണി ചോദിക്കുന്നു.

അതേസമയം, ആര്‍സിബിക്കെതിരേ 197 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടരവെ 16ാം ഓവറില്‍ ആര്‍ അശ്വിന്‍ (11) പുറത്തായ ശേഷമാണ് ഒമ്പതാമനായി ധോണി ബാറ്റിങിന് ഇറങ്ങിത്. മെല്ലെ തുടങ്ങിയ അദ്ദേഹം പിന്നീട് ആഞ്ഞടിക്കുകയായിരുന്നു.

ജോഷ് ഹേസല്‍വുഡെറിഞ്ഞ 19ാം ഓവറില്‍ ധോണി ഓരോ ഫോറും സിക്‌സറുമടിച്ചു. ക്രുനാല്‍ പാണ്ഡ്യയുടെ അവസാന ഓവറില്‍ രണ്ടു സിക്‌സറും ഒരു ഫോറും കൂടി അദ്ദേഹം പായിക്കുകയും ചെയ്തു.

Story first published: Saturday, March 29, 2025, 13:57 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+