For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 16 പന്തില്‍ 30*, പക്ഷെ ധോണി ബാറ്റിങ്ങിനിറങ്ങിയത് 9ാമനായി! ഇത് ശരിയല്ല; വിമര്‍ശനം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തട്ടകത്തില്‍ നാണംകെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് 50 റണ്‍സിനാണ് സിഎസ്‌കെ ചെപ്പോക്കില്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴ് വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് എട്ട് വിക്കറ്റിന് 146 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സിഎസ്‌കെ ചെപ്പോക്കില്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായി ഇത് മാറിയിരിക്കുകയാണ്.

സിഎസ്‌കെയുടെ തോല്‍വിക്കിടയിലും ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന ഇന്നിങ്‌സ് കളിച്ചിരിക്കുകയാണ് എംഎസ് ധോണി. 16 പന്ത് നേരിട്ട് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 30 റണ്‍സോടെ ധോണി പുറത്താവാതെ നിന്നു. അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം ധോണി കത്തിക്കയറുന്നതാണ് എല്ലാവരും കണ്ടത്. ഇപ്പോഴിതാ ധോണിയുടെ ബാറ്റിങ് ഓഡറിനെച്ചൊല്ലി വിവാദം പുകയുകയാണ്. ധോണി ടീമിന്റെ വിജയത്തിനായല്ലേ കളിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കളിക്കുന്നത് ആരാധകര്‍ക്ക് വേണ്ടിയോ

സിഎസ്‌കെയ്ക്കായി ഏറ്റവും നന്നായി ബാറ്റ് ചെയ്തത് ധോണിയാണെന്ന് പറയാം. കിടിലന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ കളിച്ച് മുന്നേറാന്‍ ധോണിക്കായി. എന്നാല്‍ ടീമിന്റെ വിജയം കാണാന്‍ ഈ പ്രകടനം മതിയാവുമായിരുന്നില്ല. ഒമ്പതാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാന്‍ എത്തിയത്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും കഴിഞ്ഞ് ടീം ജയിക്കില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങുന്നത്. നേരത്തെ ഇറങ്ങാന്‍ അവസരമുണ്ടായിരുന്നു.

ഇതേ പ്രകടനം അല്‍പ്പം നേരത്തെ ഇറങ്ങി കാഴ്ചവെച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ സിഎസ്‌കെ ജയിക്കുമായിരുന്നു. എന്നാല്‍ ധോണി ഇതിന് തയ്യാറാവാതെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചതെന്നാണ് ആരോപണം ഉയരുന്നത്. ഇത് ശരിയാണെന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോഴും മികച്ച ഫിറ്റ്‌നസ് ധോണിക്കുണ്ട്. തകര്‍പ്പന്‍ ഷോട്ടുകള്‍ കളിക്കാനാവുമെന്ന് ധോണി ഇപ്പോഴും തെളിയിക്കുകയാണ്. എന്നിട്ടും നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തത് എന്തുകൊണ്ടാണെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ms dhoni ravindra jadeja

13ാം ഓവറില്‍ ക്രീസിലെത്താമായിരുന്നു

ശിവം ദുബെ പുറത്താവുന്നത് 12.5 ഓവറിലാണ്. ഈ സമയത്ത് 80 റണ്‍സിന് ആറ് വിക്കറ്റ് എന്ന അവസ്ഥയിലായിരുന്നു സിഎസ്‌കെ. ഈ സാഹചര്യത്തില്‍ നിന്ന് ടീമിനെ വിജയത്തിലേക്ക് പൊരുതിക്കാന്‍ ധോണിക്ക് മുന്നില്‍ അവസരമുണ്ടായിരുന്നു. ധോണി ഈ സമയത്ത് ഇറങ്ങുകയും ഇതേ പ്രകടന മികവ് ആവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ സിഎസ്‌കെ ജയിച്ചേനെ. ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ത്തന്നെ വിജയത്തിന് അടുത്തേക്കെത്താന്‍ സിഎസ്‌കെയ്ക്കാവുമായിരുന്നു.

എന്നാല്‍ ഇതിന് പോലും ശ്രമിക്കാതെ ആരാധകരെ തൃപ്തിപ്പെടുത്താനാണ് ധോണി ശ്രമിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിലേക്ക് മാത്രമായിട്ടാണെങ്കില്‍ ധോണിയെ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്. ധോണി ഇങ്ങനെ പിന്നോട്ടിറങ്ങുമ്പോള്‍ മധ്യനിരയില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ അഭാവം സിഎസ്‌കെയെ ബാധിക്കുകയാണ്. എന്തായാലും സിഎസ്‌കെയിലാരും ധോണിയുടെ ബാറ്റിങ് സ്ഥാനം ചോദ്യം ചെയ്യില്ല. എന്നാല്‍ നിലവിലെ അദ്ദേഹം പിന്നോട്ടിറങ്ങുന്ന രീതിയോട് കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

Story first published: Saturday, March 29, 2025, 0:09 [IST]
Other articles published on Mar 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+