Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇപ്പോള്‍ ബൗളിങ് കൊള്ളാമോ? രോഹിത്തിനെ ബൗള്‍ഡാക്കി സിറാജ്; ഇത് പ്രതികാരം!

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 197 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ മുംബൈ വെടിക്കെട്ട് തുടക്കത്തിനാണ് ശ്രമിച്ചത്. ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ രണ്ട് ബൗണ്ടറികളോടെ തുടക്കത്തിലേ മുഹമ്മദ് സിറാജിനെ സമ്മര്‍ദ്ദത്തിലാക്കി.

രോഹിത്തിന്റെ രണ്ട് ബൗണ്ടറികള്‍ക്ക് പിന്നാലെ സിറാജ് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നാലാം പന്തില്‍ രോഹിത്തിനെ സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. സ്റ്റംപിലേക്ക് സ്വിങ് ചെയ്‌തെത്തിയ പന്തിനെ പ്രതിരോധിക്കാന്‍ പോലും രോഹിത്തിനായില്ല. ഹിറ്റ്മാന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സിറാജിന്റെ പന്ത് മിഡില്‍ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. രോഹിത്തിന്റെ വിക്കറ്റ് നേട്ടം വ്യത്യസ്തമായ രീതിയിലാണ് സിറാജ് ആഘോഷിച്ചത്.

രണ്ട് കൈകളും താഴോട്ട് കാട്ടി ഞാന്‍ ഇവിടെയുണ്ടെന്ന് പറയുന്ന രീതിയിലായിരുന്നു സിറാജിന്റെ ആഘോഷം. രോഹിത്തിന്റെ വിക്കറ്റ് ഇത്തരത്തില്‍ സിറാജ് ആഘോഷിക്കാന്‍ ഒരു കാരണമുണ്ട്. ഇതിന് പിന്നില്‍ ഒരു പ്രതികാരമാണെന്ന് തന്നെ പറയാം.

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് തഴഞ്ഞതിന്റെ പ്രതികാരം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജിന്റെ അഭാവം വലിയ ചര്‍ച്ചയായിരുന്നു. സ്റ്റാര്‍ പേസറെ തഴഞ്ഞ് ഹര്‍ഷിത് റാണയെയാണ് ഇന്ത്യ ടീമിലെടുത്തത്. സിറാജിനെ തഴഞ്ഞതിനെപ്പറ്റി ചോദ്യം ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ പ്രതികരിച്ചത് സിറാജിനെ നിരാശനാക്കിയിരുന്നു. സിറാജ് ഇംപാക്ട് ഇല്ലാത്ത ബൗളറാണെന്നും ഓള്‍ഡ് ബോളിലും ന്യൂ ബോളിലും മികവ് കാട്ടുന്നില്ലെന്നുമാണ് രോഹിത് പരോക്ഷമായി പറഞ്ഞത്.

mohammed siraj mi vs gt

കഴിഞ്ഞിടെ തന്റെ കണക്കുകള്‍ നിരത്തി ബൗളിങ് മികവ് നോക്കണമെന്ന് സിറാജ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. രോഹിത്തിനെതിരേ സിറാജിന്റെ പ്രതിഷേധമാണ് അന്ന് വാക്കുകളില്‍ നിറഞ്ഞത്. ഇതിന് ശേഷം സിറാജും രോഹിത്തും നേര്‍ക്കുനേര്‍ എത്തുന്നത് ഇതാദ്യമായാണ്. രോഹിത് രണ്ട് ബൗണ്ടറികള്‍ നേടി സിറാജിനെ മോശം ബൗളറാക്കി മാറ്റുമെന്ന് തോന്നിക്കവെയാണ് തൊട്ടടുത്ത പന്തില്‍ ഹിറ്റ്മാനെ ക്ലീന്‍ബൗള്‍ഡാക്കി സിറാജ് തിരിച്ചെത്തിയത്. ഇത് സിറാജിന്റെ മധുര പ്രതികാരമാണെന്ന് പറയാം.

രോഹിത് ശര്‍മ വഴിമാറേണ്ട സമയമായി

രോഹിത് ശര്‍മയുടെ ഐപിഎല്‍ കരിയറില്‍ ഇത് 80ാം തവണയാണ് ഒറ്റ സംഖ്യയില്‍ താരം പുറത്താവുന്നത്. സിഎസ്‌കെയ്‌ക്കെതിരേ നാല് പന്ത് നേരിട്ട് ഡെക്കിനാണ് രോഹിത് മടങ്ങിയത്. അതുകൊണ്ടുതന്നെ ഗുജറാത്തിനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ് രോഹിത്തിന് അത്യാവശ്യമായിരുന്നു. രണ്ട് ബൗണ്ടറികള്‍ പായിച്ച് രോഹിത് പ്രതീക്ഷ നല്‍കിയെങ്കിലും സിറാജിന് മുന്നില്‍ വിക്കറ്റ് നഷ്ടമായി. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് ഇതിനോടകം രോഹിത് വിരമിച്ചു.

ഐപിഎല്ലില്‍ നിന്നും രോഹിത് വിരമിക്കേണ്ട സമയമായിരിക്കുകയാണെന്ന് പറയാം. താരത്തിന്റെ സമീപകാലത്തെ ഐപിഎല്ലിലെ പ്രകടനങ്ങളെല്ലാം മോശമാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സ് ഇതിനോടകം രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. അഞ്ച് തവണ കപ്പ് നേടിക്കൊടുത്ത നായകനാണെങ്കിലും രോഹിത്തിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ ടീമിന് ബാധ്യതയായി മാറിയിരിക്കുകയാണ്. ഇതേ മോശം ഫോമില്‍ തുടര്‍ന്നാല്‍ രോഹിത്തിനെ മുംബൈ പ്ലേയിങ് 11 നിന്ന് തഴയാനുള്ള സാധ്യതയും ഏറെയാണ്.

ഇത്തരമൊരു നാണക്കേടിലേക്ക് രോഹിത് ശര്‍മ എത്താതിരിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. എന്തായാലും രോഹിത്തിന് പഴയ വെടിക്കെട്ട് ഇപ്പോള്‍ നടത്താനാവുന്നില്ലെന്നതാണ് വസ്തുത. ഗുജറാത്തിനെതിരേ രണ്ട് ബൗണ്ടറി നേടിയതോടെ ഐപിഎല്ലില്‍ 600 ബൗണ്ടറിയെന്ന നാഴികക്കല്ല് പിന്നിടാനും രോഹിത്തിനായി. എന്നാല്‍ ടീം പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല.

Story first published: Saturday, March 29, 2025, 22:20 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+