For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയെ തോല്‍പ്പിച്ചത് റാത്തി! വാഴ്ത്തപ്പെടാത്ത ഹീറോ, ലഖ്‌നൗ ജയിച്ചത് ആ നീക്കത്തില്‍

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 12 റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ എട്ട് വിക്കറ്റിന് 203 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റിന് 191 റണ്‍സാണ് നേടാനായത്. ഇതോടെ തട്ടകത്തില്‍ 12 റണ്‍സിന്റെ ജയം ലഖ്‌നൗവിനൊപ്പം. സീസണിലെ മൂന്നാം തോല്‍വിയോടെ മുംബൈയുടെ നില പരുങ്ങലില്‍ ആയിരിക്കുകയാണ്.

ഇത്തവണ വലിയ പ്രതീക്ഷ മുംബൈ ടീമിലുണ്ടായിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. ലഖ്‌നൗവിനെതിരായ മുംബൈയുടെ തോല്‍വിക്ക് തിലക് വര്‍മയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനേയും ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയേയുമെല്ലാം ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മുംബൈയുടെ പ്രതീക്ഷ തകര്‍ത്ത് ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിച്ചത് സ്പിന്നര്‍ ദിഗ്‌വേഷ് റാത്തിയാണെന്ന് പറയാം.

ആരും വാഴ്ത്തുന്നില്ലെങ്കിലും റാത്തിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം മുംബൈയെ മറികടന്ന് ലഖ്‌നൗവിനെ ജയിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.

നാല് ഓവറില്‍ വഴങ്ങിയത് 21 റണ്‍സ് മാത്രം

ടി20യില്‍ നാല് ഓവറുകള്‍ക്ക് വലിയ വിലയാണുള്ളത്. ദിഗ് വേഷ് റാത്തി നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്. വമ്പനടി നടത്തി നമാന്‍ ധിറിന്റെ വിക്കറ്റ് നേടിയെടുക്കുകയും ചെയ്തു. 24 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സാണ് ധിര്‍ നേടിയത്. റാത്തി ധിറിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഈ വിക്കറ്റ് മുംബൈയുടെ വിധിയെ മാറ്റി മറിക്കുന്നതായി മാറുകയും ചെയ്തു. റാത്തിയുടെ ഓവര്‍ ലഖ്‌നൗവിനെ ജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി.

ലഖ്‌നൗവിന്റെ ബൗളിങ് നിരയില്‍ ഏറ്റവും മികച്ച ഇക്കോണമിയില്‍ പന്തെറിഞ്ഞത് റാത്തിയാണെന്ന് പറയാം. വെറും 5.25 ആയിരുന്നു റാത്തിയുടെ ഇക്കോണമി. ലഖ്‌നൗവിന്റെ മറ്റ് താരങ്ങളെല്ലാം റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാതിരുന്നപ്പോഴും റാത്തി റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്തി. ലഖ്‌നൗവിന്റെ മറ്റെല്ലാ ബൗളര്‍മാരും 40ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്തുവെന്നതാണ് എടുത്തു പറയേണ്ടത്. വേറിട്ട ബൗളിങ് പ്രകടനം നടത്തിയ റാത്തി ലഖ്‌നൗവിന്റെ വിജയത്തില്‍ കൈയടി അര്‍ഹിക്കുന്നു.

mi vs lsg

മുംബൈയെ തോല്‍പ്പിച്ചത് മണ്ടന്‍ പ്ലാന്‍

മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് ടീമിന്റെ ചില മണ്ടന്‍ തീരുമാനങ്ങളും കാരണമായിട്ടുണ്ടെന്ന് പറയാം. ഇംപാക്ട് പ്ലയറായി തിലക് വര്‍മയെ ഇറക്കിയത് ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ട കാര്യമാണ്. അഞ്ചാം നമ്പറില്‍ ഇംപാക്ട് പ്ലയറായി തിലക് വര്‍മ ഇറങ്ങി 23 പന്തില്‍ 25 റണ്‍സാണ് നേടിയത്. ഈ മെല്ലപ്പോക്ക് ബാറ്റിങ് മുംബൈയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് തന്നെ പറയാം. മുംബൈ രോഹിത് ശര്‍മയെ പുറത്തിരുത്തി വില്‍ ജാക്‌സ് - റിയാന്‍ റിക്കില്‍ട്ടന്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ പരീക്ഷിച്ചെങ്കിലും ഇത് പിഴക്കുകയായിരുന്നു.

മുംബൈയുടെ അനാവശ്യ പരീക്ഷണങ്ങള്‍ ടീമിന്റെ തോല്‍വിക്ക് കാരണമാകുന്നുണ്ടെന്ന് പറയാം. നായകനെന്ന നിലയില്‍ ഹാര്‍ദിക് എടുക്കുന്ന പല തീരുമാനങ്ങളും മികച്ചതാണെന്ന് പറയാനാവില്ല. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നപ്പോള്‍ മുംബൈക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇതിനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. വ്യക്തിഗത പ്രകടനം നന്നാവുമ്പോഴും ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്നില്ല.

റിഷഭ് പന്തിന് അല്‍പ്പം ആശ്വാസം

27 കോടിക്ക് ഇത്തവണ ലഖ്‌നൗവിലേക്കെത്തിയ താരമാണ് റിഷഭ് പന്ത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ റിഷഭിന് സാധിച്ചിട്ടില്ല. ബാറ്റിങ്ങിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ ക്ഷീണം മാറ്റാന്‍ റിഷഭിന് ഇപ്പോള്‍ സാധിച്ചിരിക്കുകയാണ്. മുംബൈക്കെതിരായ ജയം റിഷഭിന്റെ ക്യാപ്റ്റന്‍സി മികവിനുള്ള അംഗീകാരം കൂടിയാണ്. അതുകൊണ്ടുതന്നെ ഈ ജയം റിഷഭിനും ലഖ്‌നൗവിനും അല്‍പ്പം ആശ്വാസം നല്‍കുന്നതാണെന്ന് തന്നെ പറയാം.

Story first published: Saturday, April 5, 2025, 8:17 [IST]
Other articles published on Apr 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+