ഐപിഎല്ലിന്റെ 18ാം സീസണ്‍ പാതിദൂരം പിന്നിടവെ മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര സുഖകരലമല്ല. കളിക്കളത്തിനകത്തു മാത്രമല്ല, പുറത്തും ഒരുപാട് പ്രശ്‌നങ്ങള്‍ അവരെ വലയ്ക്കുകയാണ്. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ സഞ്ജു സാംസണും തമ്മില്‍ അഭിപ്രായഭിന്നതകളുള്ളതായും ഇതാണ് ഇപ്പോള്‍ ടീമിന്റെ പതനത്തിനു പിന്നിലെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.
ഇരുവര്‍ക്കുമിടയിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ശരിവയ്ക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മല്‍സരം സൂപ്പര്‍ ഓവറിലേക്കു കടന്നപ്പോള്‍ താരങ്ങള്‍ക്കു ദ്രാവിഡ് നിര്‍ദേശം നല്‍കുന്നതാണ് വീഡിയോയിലുള്ളത്. പക്ഷെ ടീം ക്യാപ്റ്റനായിട്ടും സഞ്ജു അതിലൊന്നും ഇടപെടാതെ ഒഴിഞ്ഞുമാറി നടക്കുന്നതും കാണാം.
ഇതോടെ മുന്‍ കോച്ചും ഇപ്പോള്‍ ടീം ഡയറക്ടറുമായ കുമാര്‍ സങ്കക്കാര എവിടെയെന്നതാണ് ചോദ്യം. ടീം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകവെ എന്തുകൊണ്ട് സങ്കക്കാര ഇടപെടാനോ, പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ ശ്രമിക്കുന്നില്ലെന്നതാണ് പല കോണുകളില്‍ നിന്നും ചോദ്യമുയരുന്നത്. സോഷ്യല്‍ മീഡിയയിലും ഇതേക്കുറിച്ച് ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്.

ദ്രാവിഡിന്റെ ഭരണം?
രാജസ്ഥാന്‍ റോയല്‍സില്‍ ഇപ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ ഭരണമാണോ നടക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ടീമിന്റെ ക്യാപ്റ്റനായിട്ടും മലയാളി താരം സഞ്ജു സാംസണ്‍ ഇപ്പോള്‍ ടീമില്‍ പൂര്‍ണമായി ഒതുക്കപ്പെട്ടതു പോലെയാണ് കാണപ്പെടുന്നത്. കളിക്കിടൈ ഡഗൗട്ടില്‍ വച്ച് അദ്ദേഹം ദ്രാവിഡുമായി ചര്‍ച്ചകള്‍ നടത്തുന്നതോ, ഗെയിം പ്ലാനില്‍ പങ്കാളിയാവുന്നതോ നമുക്കു കാണാന്‍ സാധിക്കില്ല. മറിച്ച് മാറി മാറിയാണ് രണ്ടു പേരും ഡഗൗട്ടില്‍ പരസ്പരം സംസാരിക്കു പോലും ചെയ്യാതെ ഇരിക്കാറുള്ളത്.
കഴിഞ്ഞ സീസണ്‍ വരെ റോയല്‍സിലെ അന്തരീക്ഷം ഇങ്ങനെയായിരുന്നില്ല. ടീമിന്റെ ഡയറക്ടര്‍ റോളിനൊപ്പം കോച്ചിങും നിര്‍വഹിച്ചത് കുമാര്‍ സങ്കക്കാരയായിരുന്നു. അദ്ദേഹവും സഞ്ജുവും തമ്മിലുള്ള കെമിസ്ട്രി വളരെ മികച്ചതായിരുന്നു. ഒരേ പോലെ ചിന്തിച്ചിരുന്ന വ്യക്തികളായിരുന്നു ഇരുവരും. ഇതു റോയല്‍സിന്റെ പ്രകനടത്തിലും നമുക്കു കാണാമായിരുന്നു. ഡഗൗട്ടില്‍ ഒരുമിച്ച് ചര്‍ച്ചകള്‍ നടത്തിയാണ് സഞ്ജുവും സങ്കക്കാരയും ടീമിനെ മുന്നോട്ടു കൊണ്ടു പോയത്.
പക്ഷെ ഇങ്ങനെയൊരു ഒത്തിണക്കമോ, മികച്ച കെമിസ്ട്രിയോ സഞ്ജുവും ദ്രാവിഡും തമ്മില്‍ ഇല്ല. ഇവര്‍ക്കിടയിലുള്ള ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി സങ്കക്കാര തന്നെയാണ്. പക്ഷെ അദ്ദേഹം ഒന്നിലും ഇടപെടാതെ മാറി നില്‍ക്കുന്നതു പോലെയാണ് ഇപ്പോള്‍ കാണപ്പെടുതത്. കോച്ചും ക്യാപ്റ്റനും തമ്മിലുള്ള ഈ ഭിന്നതകളും ടീമിന്റെ ഇതുവരെയുള്ള പ്രകടനവുമെല്ലാം വിലയിരുത്തുമ്പോള്‍ റോയല്‍സ് ടീം ഇത്തവണ പ്ലേഓഫില്‍ പോലും എത്തില്ലെന്ന കാര്യമുറപ്പാണ്.

സങ്കക്കാര തിരിച്ചുവരണം
രാഹുല്‍ ദ്രാവിഡിനെ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തു നിന്നും എത്രയും വേഗം പുറത്താക്കിയ ശേഷം കുമാര്‍ സങ്കക്കാര വീണ്ടും ഈ റോള്‍ ഏറ്റെടുക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ദ്രാവിഡ് അധികം വൈകാതെ തന്നെ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ ഇല്ലാതാക്കും. അതിനു മുമ്പ് തന്നെ കുമാര്‍ സങ്കക്കാര മടങ്ങിയെത്തിയേ തീരൂ. എങ്കില്‍ മാത്രമേ ഇനി ടീം രക്ഷപ്പെടുകയുള്ളൂവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
കുമാര്‍ സങ്കക്കാരയെ എന്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിനോടൊപ്പം കാണാത്തത്? രാഹുല്‍ ദ്രാവിഡ് തനിച്ചു തന്നെ ഈ ഫ്രാഞ്ചൈസിയെ ഭരിക്കണമെന്നു ആഗ്രഹം പ്രകടിപ്പിച്ചത് കാരണമാണോ അദ്ദേഹം മാറി നില്‍ക്കുന്നത്. ഇപ്പോള്‍ കാണുന്ന റോയല്‍സ് ടീമിനെ സൃഷ്ടിച്ചത് സഞ്ജു സാംസണും സങ്കക്കാരയുമാണ്. അതിനെയാണ് ദ്രാവിഡ് ഇപ്പോള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.