For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഡല്‍ഹി ജയിക്കേണ്ട കളി, തോല്‍പ്പിച്ചത് രാഹുല്‍! ആ പിഴവ് വില്ലനായി

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിന് അവസാനമായിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹിയെ തോല്‍പ്പിച്ചത്. 12 റണ്‍സിനാണ് മുംബൈ ഡല്‍ഹിയുടെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 19 ഓവറില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഡല്‍ഹി ജയിക്കേണ്ട കളി മുംബൈ പൊരുതി നേടുകയായിരുന്നു.

206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 10.2 ഓവറില്‍ രണ്ട് വിക്കറ്റിന് 119 എന്ന നിലയിലായിരുന്നു. അനായാസമായി ഡല്‍ഹി ജയിക്കുമെന്ന് കരുതിയിടത്തുനിന്നാണ് മുംബൈ കളി തിരിച്ചുപിടിച്ചത്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയെ ജയിപ്പിച്ചത്. ഡല്‍ഹി അനായാസമായി ജയിക്കേണ്ട കളി തോല്‍പ്പിച്ചതിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ പിഴവാണെന്ന് പറയാം. ഡല്‍ഹിയുടെ തോല്‍വിക്ക് കെ എല്‍ രാഹുലാണ് വില്ലനായതെന്ന് പറയാം. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.

രാഹുല്‍ ഉത്തരവാദിത്തം കാട്ടിയില്ല

നാലാം നമ്പറിലാണ് രാഹുല്‍ ബാറ്റ് ചെയ്യാനെത്തിയത്. അഭിഷേക് പോറല്‍ പുറത്തായ ശേഷമാണ് രാഹുല്‍ ക്രീസിലേക്കെത്തിയത്. പതിയെ തുടങ്ങി പതിവ് പോലെ നിലയുറപ്പിച്ച് കളിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. വെടിക്കെട്ട് പ്രകടനം നടത്തിയിരുന്ന കരുണ്‍ നായര്‍ 89 റണ്‍സില്‍ പുറത്തായത് മത്സരത്തില്‍ വഴിത്തിരിവായി. മിച്ചല്‍ സാന്റ്‌നറുടെ നേരിടാന്‍ പ്രയാസമുള്ള പന്തില്‍ കരുണ്‍ നായര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ നായകന്‍ അക്ഷര്‍ പട്ടേലും ട്രിസ്റ്റന്‍ സ്റ്റബ്‌സും മടങ്ങി. 119ന് 2 എന്ന നിലയില്‍ നിന്ന് 145ന് 5 എന്ന നിലയിലേക്ക് ഡല്‍ഹി വീണു.

ഈ സമയത്തും മറുവശത്ത് രാഹുല്‍ തുടരുന്നുണ്ടായിരുന്നു. ഈ സമയത്ത് വിക്കറ്റ് കാത്ത് കളിക്കാന്‍ രാഹുലിന് സാധിക്കാതെ പോയി. മോശം ഷോട്ടിന് ശ്രമിച്ച് ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്. രാഹുല്‍ നിന്നിരുന്നെങ്കില്‍ ഡല്‍ഹി ജയിക്കുമായിരുന്നുവെന്ന് ഉറപ്പാണ്. എന്നാല്‍ രാഹുലിന് വിക്കറ്റ് കാത്ത് കളിക്കാനായില്ല. സ്പിന്നര്‍മാരെ നന്നായി നേരിടുന്ന താരമായിട്ടും കരണ്‍ ശര്‍മക്ക് വിക്കറ്റ് സമ്മാനിച്ചാണ് രാഹുല്‍ പുറത്തായത്.

kl rahul

13 പന്തില്‍ 15 റണ്‍സാണ് രാഹുല്‍ നേടിയത്. 115.38 സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ കളിച്ചത്. രാഹുല്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന് തന്നെ പറയാം. സീനിയര്‍ താരമായ രാഹുല്‍ വിക്കറ്റ് കാത്ത് കളിച്ചിരുന്നെങ്കില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ രാഹുലിന് ഇതിന് സാധിക്കാതെ പോയത് ഡല്‍ഹിയുടെ തോല്‍വിക്കും കാരണമായി.

അശുതോഷിന്റെ റണ്ണൗട്ട് തിരിച്ചടിയായി

രാഹുല്‍ മടങ്ങിയ ശേഷം അശുതോഷ് ശര്‍മയുടെ ബാറ്റിങ്ങിലായിരുന്നു ഡല്‍ഹിയുടെ പ്രതീക്ഷ. ഇതിനോടകം വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ നടത്തി കൈയടി നേടിയിട്ടുള്ള താരമാണ് അശുതോഷ്. ഫിനിഷര്‍ റോളിലും മിന്നിക്കാന്‍ അശുതോഷിന് കഴിവുണ്ട്. മുംബൈക്കെതിരേയും അശുതോഷ് മാച്ച് വിന്നറായി മാറുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ റണ്ണൗട്ടിലൂടെ പുറത്തായത് കളി മാറ്റി. അശുതോഷ് നിന്നിരുന്നെങ്കില്‍ ഡല്‍ഹി ജയിക്കുമായിരുന്നെന്ന് ഉറപ്പിച്ച് പറയാം.

14 പന്തില്‍ 17 റണ്‍സാണ് അശുതോഷ് നേടിയത്. രണ്ട് ഫോറടക്കം താരം മികവ് കാട്ടിയിരുന്നു. എന്നാല്‍ റണ്ണൗട്ടായി. ഡല്‍ഹിയുടെ അവസാന മൂന്ന് വിക്കറ്റുകളും റണ്ണൗട്ടിലൂടെയാണ് നഷ്ടമായത്. മുംബൈയുടെ ഫീല്‍ഡിങ്ങിലെ കൃത്യതയും ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമായി മാറിയിട്ടുണ്ടെന്ന് പറയാം. ഡല്‍ഹിയുടെ ടോപ് ഓഡറിലെ താരങ്ങള്‍ സൃഷ്ടിച്ച് നല്‍കിയ മികച്ച തുടക്കത്തെ മുതലാക്കാന്‍ മധ്യനിരക്ക് സാധിക്കാതെ പോയി.

Story first published: Monday, April 14, 2025, 10:22 [IST]
Other articles published on Apr 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+