Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: എന്തിന് ഈ മണ്ടത്തരം? 23.75 കോടി വെങ്കടേഷിന് അധികം! കാരണമുണ്ട്

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ ദിനം തന്നെ മാര്‍ക്യു താരങ്ങളെല്ലാം വിറ്റുപോയിട്ടുണ്ട്. പ്രധാന താരങ്ങളെയെല്ലാം ഇതിനോടകം ടീമുകളെല്ലാം ഒപ്പം കൂട്ടിയിട്ടുണ്ട്. രണ്ടാം ദിനം ശേഷിക്കുന്ന താരങ്ങളെ ടീമിലെത്തിക്കാന്‍ വാശിയേറിയ പോരാട്ടം തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കാം. മെഗാ ലേലത്തിലൂടെ റിഷഭ് പന്ത് 27 കോടി വാങ്ങി റെക്കോഡിട്ടിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് റിഷഭിന് മോഹ വില നല്‍കിയിരിക്കുന്നത്.

ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് കിങ്‌സും ടീമിലെത്തിച്ചു. ഇവര്‍ക്ക് 20 കോടിയിലധികം പ്രതിഫലം ലഭിക്കുമെന്നത് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്ന കാര്യമാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ലേലത്തില്‍ വലിയ തുക ലഭിച്ച താരമാണ് വെങ്കടേഷ് അയ്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയ വെങ്കടേഷ് അയ്യരെ 23.75 എന്ന വമ്പന്‍ തുകയ്ക്കാണ് കെകെആര്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കെകെആര്‍ വെങ്കടേഷിനായി ഇത്രയും വലിയ തുക മുടക്കിയത് മണ്ടത്തരമാണോ? പരിശോധിക്കാം.

venkatesh iyer

വെങ്കടേഷിന് ഇത്രയും നല്‍കേണ്ടിയിരുന്നില്ല

മീഡിയം പേസ് ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താരമാണ് വെങ്കടേഷ് അയ്യര്‍. എന്നാല്‍ ബൗളറെന്ന നിലയില്‍ വെങ്കടേഷിനെ ഉപയോഗിക്കാനാവില്ല. പന്തെടുത്താല്‍ തല്ലുകൊള്ളിയാവുന്ന ബൗളറാണ് വെങ്കടേഷ്. അതുകൊണ്ടുതന്നെ ഓള്‍റൗണ്ടറെന്ന നിലയില്‍ വെങ്കടേഷിനെ പരിഗണിക്കാനാവില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാത്രം പരിഗണിക്കാവുന്ന വെങ്കടേഷിന് ഇത്രയും തുക അധികമാണ്. കാരണം വലിയ താരമൂല്യം വെങ്കടേഷിനില്ല.

ഇന്ത്യന്‍ ടീമില്‍ പോലും സജീവമല്ലാത്ത വെങ്കടേഷിന് ഇത്രയും തുക നല്‍കിയത് മണ്ടത്തരമാണ്. ടോപ് ഓഡറിലേക്ക് മാത്രം ഉപകരിക്കുന്ന താരമാണ് വെങ്കടേഷ്. മധ്യനിരയില്‍ കളിപ്പിച്ചപ്പോഴെല്ലാം താരത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല. അതുകൊണ്ടുതന്നെ വെങ്കടേഷിനായി ഇത്രയും അധികം തുക കെകെആര്‍ നല്‍കിയത് മണ്ടന്‍ തീരുമാനമാണെന്ന് തന്നെ വേണം വിലയിരുത്താന്‍. ഈ പ്രതിഫലത്തിനൊത്ത് തിളങ്ങാന്‍ താരത്തിനാവുമോയെന്നത് കണ്ടറിയാം.

കെകെആറിന്റെ വിശ്വസ്തന്‍

ഇത്രയും വലിയ തുക കെകെആര്‍ വെങ്കടേഷിന് നല്‍കാന്‍ കാരണം ടീം മാനേജ്‌മെന്റിന്റെ വിശ്വസ്തനാണെന്നതാണ്. അവസാന സീസണില്‍ കെകെആര്‍ കപ്പ് നേടിയപ്പോഴും നിര്‍ണ്ണായക പ്രകടനത്തോടെ മികവ് കാട്ടാന്‍ വെങ്കടേഷിന് സാധിച്ചിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് വെങ്കടേഷ്. എന്നാല്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന കളിക്കാരനല്ല. മികച്ച ഫിറ്റ്‌നസുള്ള താരമാണ് വെങ്കടേഷ് എന്ന് പറയാനാവില്ല.

എങ്കിലും കെകെആറിനെ സംബന്ധിച്ച് പല നിര്‍ണ്ണായക മത്സരങ്ങളിലും അവസരത്തിനൊത്തുയരാന്‍ വെങ്കടേഷിന് സാധിച്ചിട്ടുണ്ട്. അവസാന ഫൈനലിലടക്കം വെങ്കടേഷ് മികവ് കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കെകെആറിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ വെങ്കടേഷിനായി ഇത്രയും തുക മുടക്കിയതിനെ തെറ്റ് പറയാനാവില്ല. എന്നാല്‍ താരത്തിന്റെ പൊതുവേയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഇത് അപ്രതീക്ഷിത തുകയാണെന്ന് തന്നെ പറയാം.

Story first published: Monday, November 25, 2024, 11:30 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+