For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ചാംപ്യന്മാര്‍, ഇത്തവണ പ്ലേഓഫ് പോലുമില്ല!! കെകെആറിനു പാളിയതെവിടെ? ഈ കാരണങ്ങള്‍

ബെംഗളൂരു: നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെ ഐപിഎല്ലിന്റെ 18ാം സീസണില്‍ ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒരു മല്‍സരം ബാക്കി നില്‍ക്കെ നാണംകെട്ട് പുറത്തായിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഡു ഓര്‍ ഡൈ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടതോടെയാണ് പ്ലേഓഫ് പ്രതീക്ഷകളും ഒലിച്ചുപോയത്.

ആര്‍സിബിയുമായുള്ള മല്‍സരമടക്കം ശേഷിച്ച രണ്ടു കളിയിലും ജയിച്ചാല്‍ മാത്രമേ കെകെആറിനു നേരിയ പ്ലേഓഫ് പ്രതീക്ഷയുണ്ടായിരു്‌നുള്ളൂ. അതോടൊപ്പം മറ്റു മല്‍സരഫലങ്ങള്‍ അനുകൂലമായി വരേണ്ടതും ആവശ്യമായിരുന്നു. എന്നാല്‍ ആര്‍സിബിക്കെതിരായ കളി നടക്കാതെ പോവുകയും ഒരു പോയിന്റ് കൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നതോയെ കെകെആറിന്റെ വിധിയും കുറിക്കപ്പെട്ടു.

യഥാര്‍ഥത്തില്‍ എവിടെയാണ് അജിങ്ക്യ രഹാനെ നയിച്ച കെകെആര്‍ ടീമിനു ഈ സീസണില്‍ പിഴച്ചത്. കഴിഞ്ഞ തവണത്തെ കോര്‍ ഗ്രൂപ്പിലെ ഭൂരിഭാഗം പേരെയും നിലനിര്‍ത്തിയിട്ടും അവര്‍ ദുരന്തമായി മാറാന്‍ കാരണമെന്താണ്. ഇതേക്കുറിച്ച് നോക്കാം.

SUNIL NARINE

ക്ലച്ച് പിടിക്കാത്ത ഓപ്പണിങ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ സീസിണില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഓപ്പണിങ് ജോടികള്‍ ഫ്‌ളോപ്പായതാണ്. കഴിഞ്ഞ സീസണില്‍ കെകെആറിനെ ചാംപ്യന്മാരാക്കുന്ന്തില്‍ നിര്‍ണായക പങ്കുഹിച്ചത് ശക്തമായ ഓപ്പണിങ് ജോടിയുടെ സാന്നിധ്യമായിരുന്നു. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നുമാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്.

സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും കെകെആറിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ ഈ ജോടിക്കു കഴിഞ്ഞു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് സീസണിലുടനീളം ഇവര്‍ നടത്തിയത്. സാള്‍ട്ട്- നരെയ്ന്‍ ജോടി തുടക്കത്തില്‍ തന്നെ ടീമിനു ശക്തമായ അടിത്തറയിട്ടതോടെ പിന്നീട് ബാറ്റിങിനെത്തുന്നവര്‍ക്കു കാര്യങ്ങള്‍ എളുപ്പമായി തീര്‍ന്നു.

ഇന്നിങ്‌സിനെ അതേ ഒഴുക്കോടെ കൊണ്ടു പോയ ശേഷം അവസാനം നന്നായി ഫിനിഷ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. അവര്‍ക്കു അതിനു സാധിക്കുകയും ചെയ്തു. പക്ഷെ ഈ സീസണില്‍ സാള്‍ട്ടിനെ കൈവിട്ടതോടെ കെകെആറിന്റെ താളം തെറ്റി.

അദ്ദേഹത്തിനു പകരം ആദ്യം സൗത്താഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിനെയും പിന്നീട് റഹ്നാനുള്ള ഗുര്‍ബാസിനെയുമെല്ലാം ഓപ്പണിങില്‍ കൊണ്ടുവന്നെങ്കിലും 2024ലെ ആ തീപ്പൊരി മിസ്സിങായിരുന്നു. ഭൂരിഭാഗം കളിയിലും തുടക്കം പാളിയതോടെ കെകെആര്‍ ബാറ്റിങ് ശരിക്കും താഴേക്കു പോയി.

നല്ലൊരു തുടക്കം ലഭിക്കാതിരുന്നതോടെ പിന്നീട് ക്രീസിലെത്തുന്നവര്‍ ശരിക്കും പരീക്ഷിക്കപ്പെട്ടു. പക്ഷെ അവര്‍ക്കു ആ ചാലഞ്ച് ഏറ്റെടുക്കാനുമായില്ല. നരെയ്ന്‍ 11 ഇന്നിങ്‌സില്‍ 215 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഗുര്‍ബാസ് അഞ്ചു കളിയില്‍ 74ഉം ഡികോക്ക് ഏഴു കളിയില്‍ 143ഉം റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂൂ.

മധ്യനിര ശോകം

മധ്യനിര ബാറ്റിങ് ശോകമായി മാറിയതാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ പിന്നോട്ടടിപ്പിച്ച രണ്ടാമത്തെ കാര്യം. നായകന്‍ അജിങ്ക്യ രഹാനെയ്‌ക്കൊഴികെ മധ്യനിരയില്‍ ആരും തന്നെ ക്ലിക്കായിട്ടില്ലെന്നു കാണാം. കഴിഞ്ഞ ലേലത്തില്‍ 23.75 കോടിയെന്ന വന്‍ തുക മുടക്കി കെകെആര്‍ തിരികെ വാങ്ങിയ വെങ്കടേഷ് അയ്യര്‍ വന്‍ ഫ്‌ളോപ്പായത് കെകെആറിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.

VENKATSH IYER

മധ്യനിരയില്‍ കെകെആര്‍ ബാറ്റിങിന്റെ നട്ടെല്ലായി വെങ്കടേഷ് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഏഴിന്നിങ്‌സില്‍ 20.28 ശരാശരിയില്‍ അദ്ദേഹം നേടിയത് വെറും 142 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റി മാത്രമേ താരം നേടിയുള്ളൂ.

മൂന്നാമനായെത്തിയ രഹാനെ 11 ഇന്നിങ്‌സില്‍ നിന്നും മൂന്നു ഫിഫ്റ്റികളോടെ 375 റണ്‍സുമായി തന്റെ റോള്‍ ഭംഗിയാക്കിയെങ്കിലും മധ്യനിരയില്‍ മറ്റാരില്‍ നിന്നും പിന്തുണ കിട്ടിയില്ല. 10 ഇന്നിങ്‌സില്‍ നിന്നും 286 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ ഒരാള്‍. വെങ്കടേഷ് കൂടി തിളങ്ങിയിരുന്നെങ്കില്‍ സീസണില്‍ ആര്‍സിബിയുടെ വിധി മറ്റൊന്നായി മാറുമായിരുന്നു.

Story first published: Saturday, May 17, 2025, 23:44 [IST]
Other articles published on May 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+