For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ടീം ഇന്ത്യയില്‍ നിന്ന് സഞ്ജു തെറിക്കും? ഇനി ജിതേഷിന്റെ ഊഴം!! പ്ലാന്‍ മാറ്റാന്‍ ഗംഭീര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ കരിയര്‍ അവസാനിച്ചെന്നു വിധിയെഴുതിയവര്‍ക്കു ഇത്തവണത്തെ ഐപിഎല്ലിലൂടെ ഗംഭീര മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ഈ പ്രകടനത്തിലൂടെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെയും ബൗള്‍ഡാക്കിയിരിക്കുകയാണ് 31 കാരനായ ജിതേഷ്.

അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഫോം കാരണം പണി കിട്ടിയിരിക്കുന്നത് സഞ്ജു സാംസണിനാണ്. ഇന്ത്യന്‍ ടി20 ടീമില്‍ തന്റെ സ്ഥാനം അദ്ദേഹം പതിയെ ഉറപ്പിക്കുന്നതിനിടെയാണ് തന്നെ എഴുതിത്തള്ളാനായില്ലെന്നും ഇനിയുമൊരു തിരിച്ചുവരവ് സാധ്യമാണെന്നും ജിതേഷ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദേശീയ ടീമിലേക്കു അദ്ദേഹത്തിന്റെ തിരിച്ചുവരവ് സാധ്യതകളെക്കുറിച്ചു നോക്കാം.

JITESH SHARMA

ജിതേഷ് തിരിച്ചെത്തുമോ?

ഇന്ത്യന്‍ ടി20 ടീമിലേക്കു ജിതേഷ് ശര്‍മയ്ക്കു തീര്‍ച്ചയായും മടങ്ങിരവ് സാധ്യമാണ്. നിലവിലെ കിടിലന്‍ ഫോമും വഹിക്കുന്ന റോളും പ്രായവുമെല്ലാം അദ്ദേഹത്തിനു അനുകൂല ഘടമാണ്. ടി20യില്‍ ഫിനിഷര്‍മാരായ വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യക്കു അധികമുണ്ടായിട്ടില്ല. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി മാത്രമാണ് നേരത്തേ ഈ റോള്‍ നിര്‍വഹിച്ചിട്ടുള്ള ഏക താരം. ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറെന്ന പേരും തന്റെ പേരിലാക്കിയാണ് അദ്ദേഹം കളി മതിയാക്കിയത്.

ധോണിക്കു ശേഷം വന്നിട്ടുള്ള റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലം ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ്. ആദ്യത്തെ നാലു സ്ഥാനങ്ങളിലാണ് ഇവര്‍ക്കു ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുക. ഇവിടെയാണ് ജിതേഷ് സ്‌പെഷ്യലാവുന്നത്. അഞ്ചു മുതല്‍ ഏഴ് വരെ എവിടെയും ബാറ്റ് ചെയ്യാനും അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ മല്‍സരം ഫിനിഷ് ചെയ്യാനും അദ്ദേഹത്തിനു സാധിക്കും.

ഇന്ത്യന്‍ ടീം അവസാനമായി കളിച്ചിട്ടുള്ള മൂന്നു ടി20 പരമ്പരകളെടുത്താല്‍ സഞ്ജു-അഭിഷേക് ശര്‍മ ജോടിയെയാണ് കോച്ച് ഗൗതം ഗംഭീര്‍ പരീക്ഷിച്ചത്. ഈ ജോടി ക്ലിക്കാവുകയും ചെയ്തു. മൂന്നു സെഞ്ച്വറികളാണ് ഈ പരമ്പരകളില്‍ നിന്നും സഞ്ജു വാരിക്കൂട്ടിയത്.

പക്ഷെ ഈ ജോടിയെ ഓപ്പണില്‍ ഗംഭീര്‍ ഇറക്കാന്‍ ഒരു കാരം കൂടിയുണ്ട്. ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും അദ്ദേഹം വിശ്രമം നല്‍കിയിരുന്നു. ഈ കാരണത്താലാണ് പുതിയൊരു ഓപ്പണിങ് കോമ്പിനേഷന്‍ ഗംഭീര്‍ പരീക്ഷിച്ചത്.

പക്ഷെ ഗില്‍, ജയ്‌സ്വാള്‍ എന്നിവരെ ഇനിയും ഈ തരത്തില്‍ പുറത്തു നിര്‍ത്താന്‍ അദ്ദേഹം തയ്യാറാവില്ല. ഐപിഎല്ലില്‍ രണ്ടു പേരും മികച്ച റണ്‍വേട്ടയും കാഴ്ചവച്ചിരുന്നു. അതു മാത്രമല്ല മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ അടുത്ത ക്യാപ്റ്റനും കൂടിയാണ് ഗില്‍. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ വരാനിരിക്കുന്ന പരമ്പരകളില്‍ ഗില്‍-ജയ്‌സ്വാള്‍ ജോടിയെ തീര്‍ച്ചയായും ഓപ്പണില്‍ കാണാം.

അങ്ങനെ വരുമ്പോള്‍ സഞ്ജുവിനും അഭിഷേകിനും ഓപ്പണിങില്‍ നിന്നും മാറിക്കൊടുക്കണ്ടതായും വരും. പിന്നീട് സഞ്ജുവിനു കളിക്കാന്‍ സാധിക്കുക അഞ്ച്, ആറ് എന്നിവയിലൊരു പൊസിഷനില്‍ മാത്രമാണ്. പക്ഷെ ഇവിടെ നേരത്തേ കളിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടത്ര തിളങ്ങാന്‍ സാധിക്കുകയും ചെയ്തിട്ടില്ല.

JITESH SHARMA

അതുകൊണ്ടുതന്നെ സഞ്ജുവിനു പകരം ജിതേഷിനെ ടീമിലേക്കു ഗംഭീര്‍ കൊണ്ടുവന്നേക്കും. ഫിനിഷറുടെ റോള്‍ ഏറ്റവും നന്നായി ചെയ്യാന്‍ സാധിക്കുന്നതും അദ്ദേഹത്തിനു തന്നെയാണ്. ബംഗ്ലാദേശുമായി ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ജിതേഷ് ടീമിലെത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.

അതേസമയം, പഞ്ചാബ് കിങ്‌സ് വിട്ട് ഈ ഐപിഎല്‍ സീസണില്‍ ആര്‍സിബിക്കൊപ്പം ചേര്‍ന്ന ജിതേഷ് 15 മല്‍സരങ്ങളിലാണ് കളിച്ചത്. 176.35 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 261 റണ്‍സു സ്‌കോര്‍ ചെയ്തിരുന്നു. പുറത്താവാതെ നേടിയ 85 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ ടീമിനായി വെറും ഒമ്പതു ടി20കളില്‍ മാത്രമേ ജിതേഷ് കളിച്ചിട്ടുളളൂ. 147.06 സ്‌ട്രൈക്ക്‌റേറ്റില്‍ 100 റണ്‍സും നേടി.

Story first published: Thursday, June 5, 2025, 9:56 [IST]
Other articles published on Jun 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+