IPL 2025: ഡികോക്കിന് 3.6 കോടി, ജിതേഷിന് 11 കോടി!! ഇതെങ്ങനെ സംഭവിച്ചു? ഇതാ ഉത്തരം
ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തിന്റെ ആദ്യ ദിനത്തില്‍ ചില താരങ്ങള്‍ക്കു സര്‍പ്രൈസ് തുകയാണ് ലഭിച്ചതെന്നു കാണാം. വലിയ താരമൂല്യമുള്ള ചിലര്‍ക്കു അര്‍ഹിച്ച തുക കിട്ടാതെ പോയപ്പോള്‍ ചിലര്‍ക്കാവട്ടെ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുക കിട്ടുകയും ചെയ്തു. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട രണ്ടു താരങ്ങളാണ് സൗത്താഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്കും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും.
അന്താരാഷ്ട്ര കരിയറും ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടനങ്ങളും വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും ഉയര്‍ന്ന പ്രതിഫലം ലഭിക്കേണ്ടത് ഡികോക്കിനാണെന്നു ആരും ഉറപ്പിച്ച് പറയും. പക്ഷെ ലേത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. സൗത്താഫ്രിക്കയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പറേക്കാള്‍ 7.4 കോടി രൂപ അധികം ജിതേഷിനു ലഭിച്ചുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതെങ്ങനെ സംഭവിച്ചുവെന്ന ആശ്ചര്യത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ലേലത്തില്‍ സംഭവിച്ചത്
രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ക്വിന്റണ്‍ ഡികോക്കിനെ കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 3.6 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. കെകെആറിനെക്കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് ഡികോക്കിനു വേണ്ടി ലേലത്തില്‍ താല്‍പ്പര്യം കാണിച്ചത്. 3.4 കോടി വരെ മുംബൈ വിളിച്ചെങ്കിലും കെകെആര്‍ ഇതു 3.6 കോടിയാക്കി ഉയര്‍ത്തിയതോടെ മുംബൈ പിന്‍മാറുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ഫ്‌ളോപ്പായി മാറിയിട്ടും ജിതേഷ് ശര്‍മയ്ക്കു ലേലത്തില്‍ അപ്രതീക്ഷിത ഡിമാന്റാണ് കണ്ടത്. ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 11 കോടിക്കാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് റാഞ്ചിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ലേലത്തില്‍ ജിതേഷിനായി ആദ്യം താല്‍പ്പര്യം കാണിച്ചത്. പിന്നാസെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമെത്തി. 3.4 കോടി വരെ ഇരുടീമുമാണ് പോരടിച്ചത്.
അതിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് ജിതേഷിനായി രംഗത്തിറങ്ങി. 4.4 കോടി രൂപയില്‍ ഡിസി ഡ്രൈവിങ് സീറ്റിലിരിക്കൊണ് ആര്‍സിബിയുടെ എന്‍ട്രി. 5.5 കോടിയില്‍ നില്‍ക്കെ ഡിസി പിന്‍മാറിയപ്പോള്‍ സിഎസ്‌കെ വീണ്ടും രംഗത്തിറങ്ങി. എഴു കോടിയില്‍ ആര്‍സിബി ഡീലുറപ്പിച്ചപ്പോള്‍ മുന്‍ ടീമായ പഞ്ചാബ് കിങ്‌സ് ആര്‍ടിഎം ഉപയോഗിച്ച് ജിതേഷിനെ വാങ്ങാന്‍ നീക്കം നടത്തി. എന്നാല്‍ ആര്‍സിബി 11 കോടി അവസാന വില അറിയിച്ചപ്പോള്‍ പഞ്ചാബ് പിന്‍മാറുകയായിരുന്നു.

എന്തുകൊണ്ട് കൂടുതല്‍ വില?
ക്വിന്റണ്‍ ഡികോക്കിനേക്കാള്‍ കൂടുതല്‍ തുക ജിതേഷ് ശര്‍മയ്ക്കു ലേലത്തില്‍ ലഭിച്ചതിനു പിന്നില്‍ പ്രധാനമായും രണ്ടു കാരണങ്ങളായിരിക്കും. ആദ്യത്തേത് ജിതേഷ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണന്നതാണ്. പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂയെന്നതിനാല്‍ ഏതൊരു ടീമും ഇന്ത്യന്‍ കളിക്കാര്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇതു തന്നെയാവും ഡികോക്കിനേക്കാള്‍ കൂടുതല്‍ തുക ജിതേഷിനു കിട്ടിയതിനു പിന്നിലെ ആദ്യത്തെ കാരണം.
രണ്ടാമത്തെ കാരണം ജിതേഷ് ഫിനിഷര്‍ കൂടിയാണെന്നതാണ്. ഡികോക്കിനു ഏറെ അനുഭവസമ്പത്തുണ്ടെങ്കിലും ഓപ്പണിങ്ങാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷന്‍. എന്നാല്‍ ജിതേഷ് അഞ്ചു മുതല്‍ ഏഴു വരെ എവിടെയും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ്. ആര്‍സിബിക്കു മികച്ച ഫിനിഷര്‍മാരുടെ അസാന്നിധ്യം പലപ്പോഴുമുണ്ടായിട്ടുണ്ട്. അതുകൊണ്ടായിരിക്കാം 11 കോടി ജിതേഷിനായി മുടക്കാന്‍ അവര്‍ തയ്യാറായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications