For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ജിയോ ഹോട്‌സ്റ്റാര്‍ ഇത്ര ചീപ്പോ? റിഷഭിനായി 'വൃത്തികെട്ട' കളി!! വിവാദം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ റിഷഭ് പന്തിനെ രക്ഷിക്കാന്‍ നാണംകെട്ട കളി കളിച്ച് കുരുക്കിലായിരിക്കുകയാണ് ജിയോ ഹോട്‌സ്റ്റാര്‍. ഇതിനെതിരേ സോഷ്യല്‍ മീഡയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. റിഷഭിന്റെ പിആര്‍ ടീമിന്റെ ഇടപെടല്‍ കാരണമാണ് ഇത്തരമൊരു നീക്കം നടന്നിട്ടുള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റര്‍, വിക്കറ്റ് കീപ്പര്‍ എന്നീ റോളുകളിലും ഡിസിക്കെതിരേ റിഷഭ് പരാജയമായി മാറിയിരുന്നു. ഇതു കാരണമാണ് ജയിക്കേണ്ടിയിരുന്ന മല്‍സരം ഒരു വിക്കറ്റിനു അവര്‍ക്കു കൈവിടേണ്ടി വന്നത്. റിഷഭിനു സംഭവിച്ച ചില വലിയ പിഴവുകള്‍ മറച്ചുവയ്ക്കാനുള്ള വിചിത്രമായ നീക്കമാണ് ജിയോ ഹോട്‌സ്റ്റാറിന്റെ ഭാഗത്തു നിന്നുണ്ടായത്.

PANT AXAR

സംഭവമെന്ത്?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള കഴിഞ്ഞ ഐപിഎല്‍ മല്‍സരത്തിലെ പ്രധാനപ്പെട്ട ദൃശ്യങ്ങളുള്‍പ്പെടുത്തി പതിവുപോലെ ജിയോ ഹോട്സ്റ്റാര്‍ ഒരു മാച്ച് ഹൈലൈറ്റ്‌സ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. സാധാരണയായി ഒരു കളിയുടെ ഹൈലൈറ്റ്‌സ് വീഡിയോ വരുമ്പോള്‍ അതില്‍ ആ മാച്ചിനിടെ സംഭവിച്ചിട്ടുള്ള എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും ഉള്‍ക്കൊള്ളിക്കാറുണ്ട്.

പക്ഷെ എല്‍എസ്ജിയും ഡിസിയും തമ്മിലുള്ള കളിയുടെ ഹൈലൈറ്റ്‌സ് വീഡിയോയില്‍ എല്‍എസ്ജി നായകന്‍ റിഷഭ് പന്ത് വരുത്തിയ ചില വലിയ പിഴവുകള്‍ അപ്രത്യക്ഷമായിട്ടുള്ളതായി കാണാം. കളിയിലെ ടേണിങ് പോയിന്റായി മാറിയ ഒരു സംഭവവും ഹൈലൈറ്റ്‌സിലെവിടെയും കാണാനില്ല. ഇതാണ് വലിയ രീതിയിലള്ള വിമര്‍ശങ്ങള്‍ക്കു വഴിയൊരുക്കിയത്.

ഡിസിക്കെതിരേ റിഷഭ് ഏറെ നിര്‍ണായകമായ ഒരു സ്റ്റംപിങ് പാഴാക്കുകയും ഒരു ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ ഇതു രണ്ടും ജിയോ ഹോട്‌സ്റ്റാറിന്റെ മാച്ച് ഹൈലൈറ്റ്‌സില്‍ ഉള്‍പ്പെട്ടിട്ടില്ല. റിഷഭിന്റെ മാനം കാക്കാനാണ് ഇത്തരമൊരു നീക്കം അവര്‍ നടത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.

കളിയുടെ 20ാം ഓവറിലാണ് ഡിസിയുടെ 11ാമനായ മോഹിത് ശര്‍മയെ സ്റ്റംപിങിലൂടെ ഔട്ടാക്കാനുള്ള സുവര്‍ണാവസരം റിഷഭ് കളഞ്ഞു കുളിച്ചത്. അദ്ദേഹം ആ സ്റ്റംപിങ് നടത്തിയിരുന്നെങ്കില്‍ എല്‍എസ്ജി മല്‍സവരും ജയിച്ചേനെ. പക്ഷെ റിഷഭ് അനായാസ സ്റ്റംപിങ് അവസരം പാഴാക്കിയത് കാരണം ഡിസി രക്ഷപ്പെട്ടു. തൊട്ടടുത്ത ബോളില്‍ മോഹിത് സിംഗിളെടുത്തപ്പോള്‍ അടുത്ത ബോളില്‍ സിക്‌സറുമായി അശുതോഷ് ശര്‍മ ഡിസിയുടെ വിജയ റണ്‍സും കുറിക്കുകയായിരുന്നു.

വന്‍ വിമര്‍ശനം

എക്‌സില്‍ ചിന്‍മയ് ഷായെന്ന അക്കൗണ്ടിലാണ് റിഷഭ് പന്തിന്റെ രണ്ടു പ്രധാനപ്പെട്ട അബദ്ധങ്ങള്‍ മറച്ചുവയ്ക്കാന്‍ ജിയോ ഹോട്‌സ്റ്റാര്‍ മനപ്പൂര്‍വം ശ്രമിച്ചതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഈ പോസ്റ്റ് വൈറലാവുകയും ചെയ്തു. റിഷഭിന്റെ പിഴവ് മറച്ചു വച്ച് താരത്തെ വെള്ള പൂശിക്കാണിക്കാനുള്ള ശ്രമം വലിയ നാണക്കേടാണെന്നു നിരവധി പേരാണ് പോസ്റ്റിനു താഴെ പ്രതികരിച്ചിട്ടുള്ളത്.

JIO HOTSTAR

എല്ലാം റിഷഭ് പന്തിന്റെ പിആര്‍ ടീമിന്റെ കളിയാണ്. എത്ര സമര്‍ഥമായിട്ടാണ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു സംഭവിച്ച പിഴവുകള്‍ നീക്കം ചെയ്ത് അവര്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണില്‍ പൊടിയിട്ടത്. ഇതിലൂടെ യഥാര്‍ഥത്തില്‍ കാണികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നു.

റിഷഭ് പന്ത് മോശം ക്യാപ്റ്റനല്ലെന്നു ആളുകളെ വിശ്വസിപ്പിക്കുന്നതിനായിട്ടാണ് ജിയോ ഹോട്‌സ്റ്റര്‍ ഇത്തരമൊരു നാണംകെട്ട കാര്യം ചെയ്തിരിക്കുന്നത്. കളിയില്‍ റിഷഭ് എത്ര മാത്രം വലിയ പരാജയമായിരുന്നുവെന്നു മല്‍സരം കണ്ടിട്ടുള്ള എല്ലാവര്‍ക്കുമറിയാം. പക്ഷെ മല്‍സരം കാണാതെ ഹൈലൈറ്റ്‌സ് കാണുന്നവരുടെ കണ്ണില്‍ പൊടിയിടുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ആരാധകര്‍ കുറിക്കുന്നു

Story first published: Tuesday, March 25, 2025, 16:19 [IST]
Other articles published on Mar 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+