Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: എസ്ആര്‍എച്ചിന് ഇഷാനെ വേണ്ടിയിരുന്നില്ല!! വരുത്തിയത് അബദ്ധം, ഇതാ കാരണങ്ങള്‍

ജിദ്ദ: മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തില്‍ കാണാം. മുംബൈ കൈവിട്ട അദ്ദേഹത്തെ മെഗാ ലേലത്തില്‍ 11.25 കോടി രൂപയ്ക്കാണ് എസ്ആര്‍എച്ച് റാഞ്ചിയത്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇഷാനെ മുംബൈ തിരികെ വാങ്ങുമെന്നു ആരാധകര്‍ ഉറച്ചു വിശ്വസിച്ചെങ്കിലും അതു സംഭവിച്ചില്ല.

പക്ഷെ ഹൈദരാബാദ് ടീമിലേക്കുള്ള ഇഷാന്റെ വരവ് വലിയൊരു അബദ്ധമായി പോയെന്നു പറയേണ്ടി വരും. യഥാര്‍ഥത്തില്‍ അവര്‍ക്കു വേണ്ടിയിരുന്ന താരമല്ല അദ്ദേഹം. ഇഷാന്റെ കൂടുമാറ്റം പാളിയെന്നു പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ISHAN KISHAN

ഓപ്പണിങ് ജോടികളുണ്ട്

സണ്‍റൈസേഴ്‌സ് ഹൈദരബാദിന് ഇതിനകം അംഗീകൃത ഓപ്പണിങ് ജോടികളുണ്ട്. അഭിഷേക് ശര്‍മയും ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ട്രാവിസ് ഹെഡും ചേര്‍ന്നാണ് അടുത്ത സീസണിലും അവര്‍ക്കായി ഓപ്പണ്‍ ചെയ്യുക. അതുകൊണ്ടു തന്നെ ഓപ്പണിങിലേക്കു ഇഷാന്‍ കിഷനെ എസ്ആര്‍എച്ചിനു ആവശ്യവുമില്ല.

കഴിഞ്ഞ സീസണില്‍ എതിര്‍ ടീം ബൗളര്‍മാരെ വിറപ്പിച്ച ഓപ്പണിങ് ജോടികളാണ് അഭിഷേകും ഹെഡും. ഇവരെ മാറ്റി പകരം ഇഷാനെ ഓപ്പണിങിലേക്കു കൊണ്ടുവരാന്‍ എസ്ആര്‍എച്ചിനു താല്‍പ്പര്യം കാണില്ല. അതുകൊണ്ടു തന്നെ മറ്റൊരു പൊസിഷനിലായിരിക്കും ഇഷാന് ബാറ്റ് ചെയ്യേണ്ടതായി വരിക.

മൂന്നം നമ്പറിലെ പ്രകടനം

ഓപ്പണിങ് ലഭിക്കില്ലെന്നതിനാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പിന്നെ ഇഷാന്‍ കിഷന് നല്‍കാന്‍ കഴിയുക മൂന്നം നമ്പറാണ്. പക്ഷെ വണ്‍ഡൗണായി ഇറങ്ങിയപ്പോഴുള്ള താരത്തിന്റെ റെക്കോര്‍ഡ് ഒട്ടും മികച്ചതല്ലെന്നു കാണാം.

11 ഇന്നിങ്‌സുകളിലാണ് മൂന്നാമനായി ഇഷാന്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ 19.64 ശരാശരിയോടെ 120 സ്‌ട്രൈക്ക് റേറ്റില്‍ താരത്തിനു നേടാനായത് 216 റണ്‍സാണ്. കൂടാതെ നാലാം നമ്പറിലും ഇഷാന്റെ പ്രകടനം അത്ര മികച്ചതല്ല. 29നടുത്ത് മാത്രമേ താരത്തിനു ഈ പൊസിഷനില്‍ ശരാശരിയുള്ളൂ.

ഒരേ ശൈലിക്കാര്‍

ഒരേ ശൈയിലിയില്‍ ബാറ്റ് ചെയ്യുന്ന പലരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിലുണ്ടെന്നതാണ് ഇഷാന്‍ കിഷനെ വേണ്ടിയിരുന്നില്ല എന്നതിന്റെ മൂന്നാമത്തെ താരണം. അദ്ദേഹത്തെപ്പോലെ എസ്ആര്‍എച്ചിന്റെ ഓപ്പണിങ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ഇടംകൈയന്‍ ബാറ്റര്‍മാരാണ്. അതിനാല്‍ തന്നെ ഇവര്‍ക്കു താഴെ മറ്റൊരു ഇടംകൈയനെ അവര്‍ക്കു ആവശ്യവുമില്ല.

അതു മാത്രമല്ല ഇനി ഇഷാനെ മൂന്നാമനാക്കിയാലും അതു ക്ഷീണമാണ്. കാരണം ഹെഡും അഭിഷേകും ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കുന്നവരാണ്. ഇതേ ശൈലിയാണ് ഇഷാനും പിന്തുടരുന്നത്. ഈ ശൈലിയില്‍ കളിക്കുമ്പോള്‍ റിസ്‌ക്കും കൂടുതലാണ്. ഇതു ചിലപ്പോള്‍ എസ്ആര്‍എച്ചിനെ അപകടത്തിലുമാക്കും.

Story first published: Sunday, November 24, 2024, 23:42 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+