For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വിക്കറ്റ് കീപ്പറാക്കില്ല, ഹൈദരാബാദില്‍ ബൗളിങ് പരിശീലിച്ച് ഇഷാന്‍; സഞ്ജു സൂക്ഷിച്ചോ

മുംബൈ: ഐപിഎല്‍ 2025ന്റെ അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ടീമുകളെല്ലാം. 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുക. പിന്നാലെ സൂപ്പര്‍ പോരാട്ടങ്ങളും ആരാധകരെ കാത്തിരിക്കുന്നു. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഐപിഎല്ലാണ് വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ആര് കപ്പിലേക്കെത്തുമെന്ന് പ്രവചിക്കുക പോലും പ്രയാസമാണ്.

പല ടീമുകളുടേയും നായകനടക്കം മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പോരാട്ടം ആവേശകരമാവുമെന്നുറപ്പാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ പല താരങ്ങള്‍ക്കും ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പല താരങ്ങളും തയ്യാറെടുക്കുകയാണ്. ഇതിലൊരാളാണ് ഇഷാന്‍ കിഷന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്.

ഇപ്പോഴിതാ പുതിയ സീസണിന് മുമ്പായി ഹൈദരാബാദിനൊപ്പം ബൗളിങ് പരിശീലം ആരംഭിച്ചിരിക്കുകയാണ് ഇഷാന്‍. സഞ്ജു സാംസണെ മറികടന്ന് ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവാണ് ഇഷാന്റെ ലക്ഷ്യമെന്ന് പറയാം.

ഇഷാന്റെ ലക്ഷ്യം സഞ്ജുവിന്റെ സീറ്റ്

ഇഷാന്‍ കിഷന്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ടി20യില്‍ മാത്രമല്ല ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടാന്‍ ഇഷാന് സാധിച്ചിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് രഞ്ജി ട്രോഫി കളിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇതിന് തയ്യാറാവാതെ ഇരുന്നതോടെ ടീമിന് പുറത്താവുകയായിരുന്നു. ബിസിസി ഐ കരാറടക്കം നഷ്ടപ്പെട്ട ഇഷാന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരികയെന്നത് വളരെ പ്രയാസമാണെന്ന് തന്നെ പറയാം.

അതുകൊണ്ടുതന്നെയാണ് ഇഷാന്‍ വരുന്ന ഐപിഎല്ലില്‍ ഇഷാന്‍ തന്റെ റോള്‍ മാറ്റാനുള്ള ശ്രമത്തിലാണെന്ന് പറയാം. ബൗളിങ്ങില്‍ ഇഷാന്‍ തന്റെ മികവ് കാട്ടാന്‍ ശ്രമിച്ച് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരാമെന്ന പ്രതീക്ഷയിലാണ്. വിക്കറ്റ് കീപ്പര്‍ റോളിലേക്ക് മടക്കിവരവ് ഇഷാന് എളുപ്പമല്ല. സഞ്ജു സാംസണും റിഷഭ് പന്തും ഉള്ളതിനാല്‍ ഇവരെ മറികടന്ന് ഇഷാന് ടീമിലേക്കെത്തുക പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ ബൗളിങ്ങിലൂടെ ശ്രദ്ധ നേടി സഞ്ജുവിന്റെ ടി20യിലെ സീറ്റ് നേടാനാവും ഇഷാന്‍ ശ്രമിക്കുക.

sanju samson

ഹൈദരാബാദ് ഇഷാനെ വിക്കറ്റ് കീപ്പറാക്കില്ല?

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണത്തെ മെഗാ ലേലത്തിലൂടെയാണ് ഇഷാന്‍ കിഷനെ ടീമിലേക്ക് കൊണ്ടുവന്നത്. മുംബൈ ഇന്ത്യന്‍സിനൊപ്പം കസറിയിരുന്ന ഇഷാനെ ഹൈദരാബാദ് ടീമിലെത്തിച്ചത് ഓപ്പണര്‍ റോളിലേക്കാരിക്കില്ല. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നീ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഇതിനോടകം ഹൈദരാബാദിനുണ്ട്. ഇഷാന് നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ആവും അവസരം നല്‍കുകയെന്നാണ് സൂചന.

ഇഷാനെ വിക്കറ്റ് കീപ്പറാക്കാനും സാധ്യത കുറവാണ്. ഹെന്‍ റിച്ച് ക്ലാസനാവും ഹൈദരാബാദിനായി വിക്കറ്റ് കീപ്പറാവുക. അതുകൊണ്ടുതന്നെ ഇഷാന് പ്ലേയിങ് 11 സ്ഥാനം ലഭിക്കാന്‍ ബൗളിങ്ങില്‍ക്കൂടി മികവ് കാട്ടേണ്ടതായുണ്ട്. ശക്തമായ താരനിര ഇതിനോടകം ഹൈദരാബാദിനുണ്ട്. അതുകൊണ്ടുതന്നെ ഇഷാന് മുംബൈയില്‍ ലഭിച്ചതുപോലെ മോശം ഫോമിലും തുടര്‍ച്ചായി അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ താരത്തിന് ബൗളിങ്ങിലും ശോഭിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

ഇഷാന് നിര്‍ണ്ണായക സീസണ്‍

ഇഷാന്‍ കിഷനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഇത്തവണത്തെ ഐപിഎല്‍ ഇഷാന് വളരെ പ്രധാനപ്പെട്ടതാണ്. ഹൈദരാബാദിനൊപ്പം തിളങ്ങാന്‍ സാധിക്കാത്ത പക്ഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഇഷാന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് തന്നെ പറയാം. ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിച്ചാലും ഐപിഎല്ലിന്റെ അത്ര ഇംപാക്ട് ലഭിക്കില്ല. ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് ഇഷാന് ഐപിഎല്ലില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.

Story first published: Friday, March 14, 2025, 19:00 [IST]
Other articles published on Mar 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+