For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് ചങ്കിടിപ്പ്! ഹൈദരാബാദില്‍ ഇഷാന്‍ ഷോ; മിന്നും സെഞ്ച്വറി, പാവം മുംബൈ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സ് വിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയ ഇഷാന്‍ പരിശീലന മത്സരത്തില്‍ തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറികളോടെ മിന്നിച്ചിരുന്നു. ഇപ്പോഴിതാ രാജസ്ഥാനെതിരേ സെഞ്ച്വറിയോടെ ഇഷാന്‍ ഞെട്ടിച്ചിരിക്കുകയാണ്. 45 പന്തിലാണ് ഇഷാന്റെ സെഞ്ച്വറി പ്രകടനം. 10 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്‍ കത്തിക്കയറിയത്.

മുംബൈ ഇന്ത്യന്‍സ് മുന്‍ ഓപ്പണറായ ഇഷാന്‍ മൂന്നാം നമ്പറിലാണ് ഹൈദരാബാദിനായി ഇറങ്ങിയത്. നേരിട്ട ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിച്ച ഇഷാന്‍ 47 പന്തില്‍ 11 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 106 റണ്‍സോടെയാണ് പുറത്താവാതെ നിന്നത്. പോക്കറ്റ് ഡൈനാമോയെന്ന് വിളിപ്പേരുള്ള ഇഷാന്‍ താന്‍ ഫോമിലേക്കെത്തിയാല്‍ എന്താവും സംഭവിക്കുകയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടികൂടിയാണിത്.

ഇന്ത്യന്‍ സെലക്ടര്‍മാര്‍ കാണുന്നുണ്ടോ

ഇഷാന്‍ കിഷനെ സംബന്ധിച്ച് ഇന്നത്തെ സെഞ്ച്വറി പ്രകടനം മധുര പ്രതികാരമാണ്. നിലവില്‍ ബിസിസി ഐ കരാറില്ലാത്ത താരമാണ് ഇഷാന്‍ കിഷന്‍. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്നാണ് താരം തഴയപ്പെട്ടത്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇഷാന്‍ തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കുമ്പോഴെല്ലാം സെലക്ടര്‍മാര്‍ കണ്ണടക്കുകയാണ് ചെയ്തത്. അവസാന ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം ഇഷാന്‍ ശോഭിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിച്ചില്ല.

എന്നാല്‍ ഐപിഎല്ലിലെ പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ നേടുന്നതാണെന്ന് പറയാം. അസാധ്യ സ്‌ട്രൈക്ക് റേറ്റില്‍ മികച്ച ഷോട്ടുകളോടെയാണ് അദ്ദേഹം സെഞ്ച്വറി നേടിയിരിക്കുന്നത്. പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ കടന്നാക്രമിച്ച് കളിക്കാന്‍ ഇഷാന്‍ കിഷന് സാധിക്കുന്നുണ്ട്. ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പായിച്ചാണ് താരം സെഞ്ച്വറിയോടടുത്തത്. ഇഷാന്റെ പ്രകടനം ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് മുന്നിലും വലിയ ചോദ്യമാണ്.

ishan kishan

സഞ്ജു സാംസണിന് ചങ്കിടിപ്പ്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിലവില്‍ സഞ്ജു സാംസണാണുള്ളത്. ടി20യില്‍ വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജു മികവ് കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റ് യുവ വിക്കറ്റ് കീപ്പര്‍മാരെല്ലാം പുറത്താണ്. സഞ്ജുവിന്റെ സീറ്റ് ലക്ഷ്യമിട്ട് പോരാടുന്നവരിലൊരാളാണ് ഇഷാന്‍ കിഷന്‍. തല്ലിത്തകര്‍ക്കുന്ന കാര്യത്തില്‍ ഇഷാന്‍ മോശമല്ല. സഞ്ജുവിനെക്കാളും സ്ഥിരതയോടെ കളിക്കാന്‍ ഇഷാന് സാധിക്കുമോയെന്നത് പ്രസക്തമായ ചോദ്യമാണ്.

എങ്കിലും തല്ലിത്തകര്‍ത്ത് കളിക്കാന്‍ ഇഷാന് കഴിയുമെന്നുറപ്പ്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സിനെതിരേ ഇഷാന്‍ കിഷന്‍ സെഞ്ച്വറി നേടിയത് സഞ്ജുവിനുള്ള മുന്നറിയിപ്പാണ്. സഞ്ജു അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ സഞ്ജു ഫ്‌ളോപ്പാവുകയും ഇഷാന്‍ തല്ലിത്തകര്‍ക്കുകയും ചെയ്താല്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് ഇഷാന്‍ മടങ്ങിയെത്താനുള്ള സാധ്യത ഉയരുമെന്നുറപ്പ്.

മുംബൈ ഇന്ത്യന്‍സ് കാട്ടിയത് മണ്ടത്തരമോ

മുംബൈ ഇന്ത്യന്‍സിനൊപ്പം ഏറെ നാളുകളായി ഉണ്ടായിരുന്ന താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ ഇത്തവണത്തെ മെഗാ ലേലത്തിന് മുമ്പ് ഇഷാന്‍ കിഷനെ മുംബൈ ഒഴിവാക്കുകയായിരുന്നു. ഈ തഴയല്‍ മാനസികമായി ഇഷാനെ ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. അതുകൊണ്ടാണ് സെഞ്ച്വറി നേടിയത് ഇത്തരത്തില്‍ വലിയ രീതിയില്‍ ഇഷാന്‍ ആഘോഷിച്ചത്. ഹൈദരാബാദിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടി മിന്നിക്കാന്‍ ഇഷാന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായാലും ഇഷാന്‍ ആദ്യ മത്സരത്തിലൂടെത്തന്നെ രാജകീയമായി വരവറിയിച്ചിരിക്കുകയാണ്. ഇതേ മികവ് വരുന്ന മത്സരങ്ങളിലും തുടരാന്‍ ഇഷാന് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.

Story first published: Sunday, March 23, 2025, 17:58 [IST]
Other articles published on Mar 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+