Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആദ്യ മത്സരത്തില്‍ ഹാര്‍ദിക്കില്ല, മുംബൈ ക്യാപ്റ്റന് വിലക്ക്! കാരണം അറിയാമോ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. ഇതിന് പിന്നാലെ സൂപ്പര്‍ പോരാട്ടങ്ങളുടെ നീണ്ട നിരയാണ് ആരാധകരെ കാത്തിരിക്കുന്നത്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്ന് വിശേഷിപ്പിക്കാവുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം 23നാണ് നടക്കുന്നത്. രണ്ട് ടീമും വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ ഇറങ്ങുന്നത്.

മുംബൈയുടെ ബൗളിങ് നിരയും ബാറ്റിങ് നിരയും ശക്തമാണ്. സിഎസ്‌കെ സംതുലിതമായ നിരയോടെയാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. രണ്ട് ടീമും അഞ്ച് തവണ ചാമ്പ്യന്മാരായവരാണ്. അതുകൊണ്ടുതന്നെ ഇത്തവണ ആറാം കിരീടത്തോടെ മുന്നിലെത്താനാവും ഇരു ടീമും ലക്ഷ്യമിടുന്നത്. സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് നായകന് ആദ്യ മത്സരത്തില്‍ വിലക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്. ഇതിന്റെ കാരണം അറിയാം.

ഹാര്‍ദിക്കിന് വിലക്ക് കിട്ടാന്‍ കാരണം ഓവര്‍ റേറ്റ്

അവസാന സീസണിലാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് വന്നത്. രോഹിത് ശര്‍മയെ മറികടന്ന് ഹാര്‍ദിക് ക്യാപ്റ്റനായതോടെ വലിയ വിവാദം മുംബൈ ടീമിലുണ്ടായി. ഇതോടെ ടീമിന്റെ പ്രകടനവും മോശമാണ്. മുംബൈ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ആരാധകര്‍ എതിരായതോടെ പല മത്സരങ്ങളിലും മുംബൈക്ക് നിശ്ചയിച്ച സമയത്ത് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയി.

കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ മുംബൈക്ക് കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷ നേരിടേണ്ടി വന്നിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതോടെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഒരു മത്സരത്തില്‍ വിലക്ക് നേരിടുകയായിരുന്നു. അവസാന സീസണിലെ അവസാന മത്സരത്തിലാണ് ഇത്തരമൊരു വിലക്ക് ഹാര്‍ദിക്കിന് നേരിട്ടത്. അന്ന് നടക്കാത്തതിനാല്‍ ഈ ശിക്ഷ ഈ സീസണിലെ ആദ്യ മത്സരത്തില്‍ നടപ്പിലാക്കും. ഇതോടെ സിഎസ്‌കെയ്‌ക്കെതിരായ മത്സരം ഹാര്‍ദിക്കിന് നഷ്ടമായിരിക്കുകയാണ്.

suryakumar yadav

സൂര്യകുമാര്‍ മുംബൈയെ നയിച്ചേക്കും

ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ മുംബൈയെ ആര് നയിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മുംബൈയെ രോഹിത് ശര്‍മ ഇനി നയിക്കാന്‍ സാധ്യതയില്ല. രോഹിത് ശര്‍മയോട് വേണ്ടത്ര ചര്‍ച്ചകളില്ലാതെയായിരുന്നു അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. ഇതില്‍ കടുത്ത അതൃപ്തി അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വീണ്ടുമെത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

സൂര്യകുമാര്‍ യാദവാകും മുംബൈയെ നയിക്കുക. ഇന്ത്യയുടെ ടി20 ടീം നായകനാണ് സൂര്യകുമാര്‍. ഏറെ നാളുകളായി മുംബൈ ടീമിനൊപ്പമുള്ള സൂര്യ ഇത്തവണ ക്യാപ്റ്റനായി ആദ്യ മത്സരം കളിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. ജസ്പ്രീത് ബുംറയുടെ പരിക്ക് മുംബൈക്ക് വലിയ തലവേദനയുണ്ടാക്കുന്ന കാര്യമാണ്. ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ ബുംറ കളിക്കില്ലെന്നുറപ്പാണ്. ബുംറയുടെ അഭാവം സിഎസ്‌കെയ്‌ക്കെതിരേ മുംബൈക്ക് വലിയ തലവേദനയാണെന്ന് നിസംശയം പറയാം.

ചരിത്രം ആവര്‍ത്തിക്കുമോ മുംബൈ

മുംബൈ ഇന്ത്യന്‍സ് കരുത്തരുടെ നിരയാണെങ്കിലും ആദ്യ മത്സരങ്ങള്‍ തോല്‍ക്കുകയെന്നത് ടീമിന്റെ ശീലമാണ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ആദ്യത്തെ മത്സരങ്ങളിലെല്ലാം മുംബൈ തോറ്റിരുന്നു. ഒന്ന് പിന്നോട്ട് പോയി മുന്നോട്ട് വരുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇത്തവണയും ഈ ചരിത്രം ആവര്‍ത്തിച്ചാല്‍ സിഎസ്‌കെയ്‌ക്കെതിരേ മുംബൈ തോല്‍ക്കും. ഹാര്‍ദിക്കിന് ഈ സീസണ്‍ അഭിമാന പ്രശ്‌നമാണ്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഹാര്‍ദിക്കിന് കീഴില്‍ മുംബൈക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Monday, March 17, 2025, 11:14 [IST]
Other articles published on Mar 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+