For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആദ്യ ഓവറില്‍ വിക്കറ്റ്, എന്നിട്ടും വിഘ്‌നേഷിനെ പുറത്താക്കി! ഹാര്‍ദിക് ദുരന്തം- വിമര്‍ശനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. കരുത്തുറ്റ താരനിരയുണ്ടായിട്ടും ആദ്യത്തെ നാല് മത്സരത്തില്‍ മൂന്നിലും മുംബൈ തോറ്റിരിക്കുകയാണ്. മികച്ച താരസമ്പത്തുണ്ടായിട്ടും ഫോമില്ലാത്തതാണ് ടീമിനെ തളര്‍ത്തുന്നത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടേയും സമ്മര്‍ദ്ദം ഉയര്‍ത്തുന്ന പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയെ നേരിടുകയാണ് മുംബൈ.

ടോസ് നേടിയ മുംബൈ ആര്‍സിബിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. രണ്ടാം പന്തില്‍ ഫിള്‍ സാള്‍ട്ടിനെ (4) ട്രന്റ് ബോള്‍ട്ട് പുറത്താക്കി. എന്നാല്‍ പവര്‍പ്ലേയില്‍ ഒരു വിക്കറ്റിന് 73 എന്ന മികച്ച സ്‌കോര്‍ ആര്‍സിബി അടിച്ചെടുത്തു. വിരാട് കോലിയും (67) ദേവ്ദത്ത് പടിക്കലും (37) ചേര്‍ന്നാണ് ആര്‍സിബിക്ക് അടിത്തറ പാകിയത്. ഈ കൂട്ടുകെട്ട് മുംബൈക്ക് വലിയ വെല്ലുവിളി ഉയര്‍ത്തവെ യുവ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരാണ് മുംബൈയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.

ഒമ്പതാം ഓവറിലെത്തിയ വിഘ്‌നേഷ് ഈ ഓവറിലെ അവസാന പന്തില്‍ ദേവ്ദത്തിനെ പുറത്താക്കി. എന്നാല്‍ ഒറ്റ ഓവറിന് ശേഷം വിഘ്‌നേഷിനെ ഹാര്‍ദിക് ഉപയോഗിച്ചില്ല. പിന്നീട് പുറത്താക്കി പകരം രോഹിത്തിനെ കളത്തിലിറക്കുകയും ചെയ്യും. ഇപ്പോഴിതാ വിഘ്‌നേഷിനെ വേണ്ടവിധം ഉപയോഗിക്കാത്തതില്‍ വിമര്‍ശനം ഉയരുകയാണ്.

എന്തുകൊണ്ട് വിഘ്‌നേഷിനെ വേണ്ടവിധം ഉപയോഗിച്ചില്ല?

വിഘ്‌നേഷ് പുത്തൂര്‍ കളിച്ച മത്സരങ്ങളിലെല്ലാം തന്റേതായ സംഭാവന ടീമിന് നല്‍കിയിട്ടുണ്ട്. ഇത്തവണയും നിര്‍ണ്ണായക വിക്കറ്റ് നേടി മുംബൈക്ക് കരുത്തായി. 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ കടന്നാക്രമിച്ച ദേവ്ദത്തിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത് വിഘ്‌നേഷാണ്. ഈ ഓവറില്‍ 10 റണ്‍സ് മാത്രമാണ് വിഘ്‌നേഷ് വിട്ടുകൊടുത്തത്. മുംബൈയുടെ ബൗളര്‍മാരെല്ലാം തല്ലുകൊണ്ട മത്സരത്തില്‍ ചൈനാമാന്‍ സ്പിന്നറായ വിഘ്‌നേഷിന് വിക്കറ്റ് നേടാന്‍ സാധിച്ചു.

എന്നാല്‍ ഈ ഓവറിന് ശേഷം വിഘ്‌നേഷിനെ ഉപയോഗിക്കാന്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തയ്യാറായില്ല. പേസര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. സ്പിന്നറായ മിച്ചല്‍ സാന്റ് നറും തല്ലുവാങ്ങിയപ്പോഴും വിഘ്‌നേഷിന് രണ്ടാം ഓവര്‍ നല്‍കാന്‍ ഹാര്‍ദിക് തയ്യാറായില്ല. ഒടുവില്‍ 15ാം ഓവറില്‍ ടീമിന് പുറത്താക്കി ഇംപാക്ട് പ്ലയറായി രോഹിത് ശര്‍മയെ കളത്തിലിറക്കി. ഹാര്‍ദിക് കാട്ടിയ മണ്ടത്തരം എത്രത്തോളം ടീമിനെ ബാധിച്ചുവെന്ന് സ്‌കോറില്‍ നിന്ന് തന്നെ വ്യക്തം. യുവ ബൗളറെ വിശ്വസിക്കാന്‍ ഹാര്‍ദിക് തയ്യാറാവാത്തത് ടീമിനെ പ്രതികൂലമായി ബാധിച്ചുവെന്ന് തന്നെ പറയാം.

hardik pandya mumbai indians

ഹാര്‍ദിക് കാട്ടിയത് ലോക മണ്ടത്തരം

ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിന്തുണയുള്ള തരത്തിലാണ് മുംബൈയിലെ പിച്ച്. ഈ സാഹചര്യത്തില്‍ ബൗളര്‍മാര്‍ക്ക് മികവ് കാട്ടുകയെന്നത് ദുഷ്‌കരമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വിഘ്‌നേഷിനെപ്പോലെ വ്യത്യസ്ത ബൗളിങ് ശൈലിയുള്ള താരങ്ങള്‍ക്ക് മികവ് കാട്ടാനായേക്കും. ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നറെന്നത് എല്ലാ ടീമുകള്‍ക്കും ലഭിക്കുന്ന താരമല്ല. അതുകൊണ്ടുതന്നെ വിഘ്‌നേഷിന്റെ മികവിനെ വിശ്വസിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ഹാര്‍ദിക് യുവതാരത്തെ പിന്തുണച്ചില്ല. ഹാര്‍ദിക് ഒരേ ഓവറില്‍ വിരാട് കോലിയേയും ലിയാം ലിവിങ്‌സ്റ്റണേയും പുറത്താക്കി. എന്നാല്‍ പിന്നീടെത്തിയ ഓവറില്‍ 23 റണ്‍സാണ് വിട്ടുകൊടുത്തത്. ട്രന്റ് ബോള്‍ട്ടും ദീപക് ചഹാറുമെല്ലാം തല്ലുകൊണ്ടപ്പോഴും വിഘ്‌നേഷിനെ നിലനിര്‍ത്തി അവസരം കൊടുക്കാന്‍ ഹാര്‍ദിക് തയ്യാറായില്ലെന്നതാണ് അത്ഭുകരം. യുവതാരങ്ങളെ വിശ്വസിക്കാന്‍ ഹാര്‍ദിക് തയ്യാറാവുന്നില്ലെന്നത് നിരാശയുണ്ടാക്കുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്.

യുവതാരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നു

വിഘ്‌നേഷ് പുത്തൂര്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള താരമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ഓവര്‍ അര്‍ഹിച്ചിരുന്നു. എന്നാല്‍ ഹാര്‍ദിക് 15ാം ഓവറില്‍ രോഹിത്തിനെ ഇംപാക്ട് പ്ലയറാക്കി ഇറക്കി വിഘ്‌നേഷിനെ പുറത്താക്കിയത് യുക്തിക്ക് നിരക്കാത്ത തീരുമാനമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. യുവ ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നീക്കമാണ് നായകന്റേതെന്നും നായകനെന്ന നിലയില്‍ ഹാര്‍ദിക് കാട്ടിയത് ലോക മണ്ടത്തരമാണെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്.

Story first published: Monday, April 7, 2025, 21:18 [IST]
Other articles published on Apr 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+