For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റിഷഭിനും രോഹിത്തിനും രാഹുലിനും പൂട്ട്! ലേലത്തിന് മുമ്പ് കൂടുമാറാനാവില്ല; കാരണം ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള അഴിച്ചുപണികളിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. പല ടീമുകളും പരിശീലകരെയടക്കം പുറത്താക്കാനുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്ങിനെ ഒഴിവാക്കിയിട്ടുണ്ട്. ചില വമ്പന്‍ കൂടുമാറ്റങ്ങള്‍ക്കുള്ള പടയൊരുക്കവും അണിയറയില്‍ സജീവമാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായ റിഷഭ് പന്ത് സിഎസ്‌കെയിലേക്കും മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനായ രോഹിത് ശര്‍മ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കും മുംബൈ വിട്ട് സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകസ്ഥാനമൊഴിഞ്ഞ് കെ എല്‍ രാഹുല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലേക്കും പോകുമെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ സ്വന്തമാക്കിയതുപോലെ ലേലത്തിന് മുമ്പ് തന്നെ ഈ കൂടു മാറ്റങ്ങള്‍ നടത്താനാണ് ടീമുകള്‍ പദ്ധതിയിടുന്നത്.

എന്നാല്‍ ഇപ്പോഴിതാ കൂടുമാറ്റം പ്രതീക്ഷിക്കുന്ന ടീമുകളുടെ എല്ലാ മോഹങ്ങള്‍ക്കും തിരിച്ചടി നല്‍കിയിരിക്കുകയാണ് ബിസിസി ഐ. ഹാര്‍ദിക്കിനെപ്പോലെയുള്ള കൂടുമാറ്റം ഇത്തവണ നടത്താനാവില്ല. മെഗാ ലേലം നടക്കാനുള്ളതിനാല്‍ അതിലൂടെ മാത്രമേ ഇത്തവണ താരങ്ങള്‍ക്ക് ടീം വിടാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം ബിസിസി ഐയും ടീം ഉടമകളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായെന്നാണ് വിവരം.

അതുകൊണ്ടുതന്നെ ഇവര്‍ക്ക് മെഗാ ലേലത്തിന് മുമ്പ് കൂടുമാറ്റം നടന്നേക്കില്ല. റിഷഭ് പന്തുമായി സിഎസ്‌കെ കൂടിക്കാഴ്ചയടക്കം നടത്തിക്കഴിഞ്ഞു. ധോണിക്ക് പകരക്കാരനായി റിഷഭ് പന്തിനെ കൊണ്ടുവരാനാണ് നീക്കം. ഡല്‍ഹി വിടാന്‍ റിഷഭും താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകളുള്ളത്. എന്നാല്‍ ബിസിസി ഐയും ഫ്രാഞ്ചൈസി ഉടമകളും തമ്മില്‍ ഇത്തരത്തിലുള്ള ധാരണയിലേക്കെത്തിയാല്‍ റിഷഭിനെ ടീമിലെത്തിക്കുക സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല.

rohit sharma ipl 2025

ലേലത്തിലേക്കെത്തിയാല്‍ റിഷഭിനെ സ്വന്തമാക്കുക സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല. അതുകൊണ്ടുതന്നെ മെഗാ ലേലത്തിന്റെ വിന്‍ഡോ തുറന്ന ശേഷം ഈ കൈമാറ്റം നടത്താനാവുമോയെന്നാണ് സിഎസ്‌കെ ആലോചിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമ പരസ്യമായി രാഹുലിനെ അപമാനിച്ചിരുന്നു.

ഇതിന് പിന്നാലെ തന്നെ രാഹുല്‍ ലഖ്‌നൗ വിടുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇത്തവണ രാഹുലിനെ ലഖ്‌നൗ നിലനിര്‍ത്താന്‍ യാതൊരു സാധ്യതയുമില്ല. ലേലത്തിലേക്കെത്തിയാലും വമ്പന്‍ പ്രതിഫലത്തില്‍ രാഹുലിനെ സ്വന്തമാക്കാന്‍ ആര്‍സിബി തയ്യാറാണ്. അതുകൊണ്ടുതന്നെ രാഹുലിന്റെ കൂടുമാറ്റം ഇപ്പോള്‍ നടന്നില്ലെങ്കിലും ആര്‍സിബിയെ അത് ആശങ്കയിലാക്കാന്‍ സാധ്യതയില്ല. രോഹിത് ശര്‍മയെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നീക്കം നടത്തുന്നുണ്ട്.

രോഹിത്തിനെ ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സും താല്‍പര്യം അറിയിച്ചിട്ടുണ്ട്. അവസാന സീസണില്‍ നായകസ്ഥാനത്ത് നിന്ന് നീക്കപ്പെട്ട രോഹിത്തിനെ ഒഴിവാക്കാന്‍ മുംബൈ മടി കാട്ടിയേക്കില്ല. ഡല്‍ഹിയുടെ നായകസ്ഥാനത്തേക്കാണ് രോഹിത് കൂടുമാറാന്‍ പോകുന്നതെന്നാണ് വിവരം. രോഹിത് ലേലത്തിലേക്കെത്തിയാലും വലിയ വെല്ലുവിളികളില്ലാതെ ഡല്‍ഹിക്ക് ടീമിലേക്കെത്തിക്കാന്‍ സാധിക്കും. അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ച രോഹിത്തിനെ സ്വന്തമാക്കാന്‍ അധികം ടീമുകള്‍ താല്‍പര്യം കാട്ടിയേക്കില്ല.

അതേ സമയം സൂര്യകുമാര്‍ യാദവിന്റെ കൂടുമാറ്റം എളുപ്പമാവില്ല. മുംബൈ ഇന്ത്യന്‍സിന്റെ നായകനാവേണ്ടിയിരുന്നത് സൂര്യകുമാറാണ്. എന്നാല്‍ സൂര്യക്ക് മുകളിലൂടെയാണ് ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്കെത്തിച്ചത്. ഇതില്‍ ടീം മാനേജ്‌മെന്റിനോട് സൂര്യക്ക് അതൃപ്തിയുണ്ട്. ടീം വിടാന്‍ സൂര്യക്ക് താല്‍പര്യമുണ്ടെന്നാണ് വിവരം. എന്നാല്‍ മുംബൈ സൂര്യയെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ തുടരും. സൂര്യയുടെ കൂടുമാറ്റത്തിനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Thursday, July 25, 2024, 7:44 [IST]
Other articles published on Jul 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+