For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 12 ഓവറില്‍ 120/0, എന്നിട്ടും ജിടി നേടിയത് 180!! വില്ലന്‍ ബട്‌ലറോ, റൂതര്‍ഫോര്‍ഡോ?

ലഖ്‌നൗ: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്താന്‍ റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടത് 181 റണ്‍സാണ്. ടോസ്് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ജിടിക്കു ആറു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 180 റണ്‍സാണ്. ഒരു ഘട്ടത്തില്‍ 200 പ്ലസ് റണ്‍സ് ഉറപ്പായും നേടുമെന്നു പ്രതീക്ഷിക്കപ്പെട്ട ജിടിക്കു 180 റണ്‍സ് പോലും കടക്കാന്‍ കഴിഞ്ഞില്ലെന്നതാണ് കൗതുകകരമായ കാര്യം.

ഓപ്പണിങ് ജോടികളായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (60), സായ് സുദര്‍ശന്‍ (56) എന്നിവരുടെ ഫിഫ്റ്റികളാണ് ജിടിയെ മികച്ച ടോട്ടലിലെത്തിച്ചത്. 38 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്‌സ്.

സായ് 37 ബോളില്‍ ഏഴു ഫോറുകളും ഒരു സിക്‌സറും പറത്തി. മറ്റാരും തന്നെ ജിടി ബാറ്റിങ് ലൈനപ്പില്‍ 25 റണ്‍സ് പോലും തികച്ചില്ല. തകര്‍രപ്പന്‍ തുടക്കം ലഭിച്ചിട്ടും എന്തുകൊണ്ടാണ് ജിടിക്കു 200 പ്ലസ് റണ്‍സ് നേടാന്‍ സാധിക്കാതെ പോയത്? ഇതേക്കുറിച്ചു നോക്കാം.

JOS BUTTLER

ജിടിയെ ചതിച്ചതാര്?

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സിനു ആഗ്രഹിച്ച തുടക്കമാണ് ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും നല്‍കിയത്. സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ആദ്യ വിക്കറ്റില്‍ തന്നെ ഇരുവര്‍ക്കും സാധിച്ചു. 10 ഓവറില്‍ തന്നെ ജിടിയുടെ ടോട്ടല്‍ 103 റണ്‍സിലെത്തിയിരുന്നു,. 12 ഓവര്‍ കഴിഞ്ഞപ്പോള്‍ അവര്‍ വിക്കറ്റ് പോവാതെ 120 റണ്‍സിലുമെത്തി. മുഴുവന്‍ വിക്കറ്റുകളുംം കൈയിലുള്ളതിനാല്‍ ജിടി ഉറപ്പായും 200 റണ്‍സിലെത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടു.

പക്ഷെ പിന്നീട് ചീട്ടുകൊട്ടാരം കണ്ടക്കെ ജിടി തകര്‍ന്നടിയുകയായിരുന്നു. ശേഷിച്ച എച്ചോവറില്‍ വെറും 60 റണ്‍സാണ് ജിടിക്കു നേടാനായത്. ഇതിനിടെ ആറു വിക്കറ്റുകളും അവര്‍ കളഞ്ഞു കുളിച്ചു. യഥാര്‍ഥത്തില്‍ എല്‍എസ്ബി ബൗളര്‍മാരുടെ മിടുക്കല്ല, മറിച്ച് ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ജിടിയെ ചതിച്ചതെന്നു പറയേണ്ടി വരും.

13ാം ഓവറില്‍ സിക്‌സറിനു ശ്രമിച്ച് ഗില്‍ പുറത്തായതാണ് കളിയിലെ ടേണിങ് പോയിന്റ്. ആവേശ് ഖാന്റെ ബൗളിങില്‍ ലോങ് ഓണില്‍ ബൗണ്ടറി ലൈനിനു തൊട്ടരികെ മികച്ചൊരു ക്യാച്ചിലൂടെ ഗില്ലിനെ എയ്ഡന്‍ മാര്‍ക്രം പിടികൂടി. ഈ ഓവറില്‍ വെറും രണ്ടു റണ്‍സ് മാത്രമേ ജിടി നേടിയുള്ളൂ. മൂന്നാമനായി ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ റണ്ണെടുക്കാന്‍ തുടക്കം മുതല്‍ ശരിക്കും വിഷമിച്ചു.

ഗില്‍ മടങ്ങി അടുത്ത ഓവറില്‍ തന്നെ സായിയെ (56) രവി ബിഷ്‌നോയ് പുറത്താക്കിയതോടെ ജിടിയുടെ റണ്ണൊഴുക്ക് പൂര്‍ണമായി നിലച്ചു. ബട്‌ലര്‍ക്കു കൂട്ടായി ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പരീക്ഷിച്ച പ്ലാന്‍ ക്ലിക്കായില്ല. ഇതേ ഓവറില്‍ വാഷിയും (2) ബൗള്‍ഡായതോടെ ജിടി മൂന്നിന് 127 റണ്‍സിലേക്കു വീണു.

lsg

വെസ്റ്റ് ഇന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡാണ് അഞ്ചാമനായി ക്രീസിലെത്തിയത്. മുന്‍ മല്‍സരങ്ങളില്‍ അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹം പക്ഷെ ഈ കളിയില്‍ തീര്‍ത്തും ഫോമൗട്ടായിരുന്നു. മബട്‌ലറും റൂതര്‍ഫോര്‍ഡും അതിവേഗം റണ്ണെടുക്കാന്‍ ഒരുപോലെ പാടുപെട്ടതോടെ എല്‍എസ്ജി ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ എളപ്പമായി മാറി. 15ാം ഓവറില്‍ എട്ടും 16ാം ഓവറില്‍ നാലും റണ്‍സ മാത്രമേ ജിടിക്കു ലഭിച്ചുള്ളൂ.

17ാം ഓവറില്‍ ബട്‌ലറെ ദിഗ്വേഷ് റാട്ടി മടക്കി. 14 ബോളില്‍ 16 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ സാധിച്ചുള്ളൂ. ഈ ഓവറില്‍ ജിടിക്കു ലഭിച്ചതാവട്ടെ എട്ടു റണ്‍സുമാണ്. ശര്‍ദ്ദുല്‍ ടാക്കൂറിനായിരുന്നു 18ാം ഓവര്‍. ഈ ഓവറില്‍ ഒരു ഫോററക്കം 10 റണ്‍സാണ് ജിടിക്കു ലഭിച്ചത്. റൂതര്‍ഫോര്‍ഡിനു കൂട്ടായി വമ്പനടിക്കാരനായ ഷാരൂഖ് ഖാനാണ് ക്രീസിലുണ്ടായിരുന്നത്. പക്ഷെ ഷാരൂഖും റണ്ണെടുക്കാന്‍ പാടുപെട്ടു.

ആവേശ് എറിഞ്ഞ 19ാം ഓവര്‍ ജിടിയെ സംബന്ധിച്ച് ഭേദപ്പെട്ടതായിരുന്നു. രണ്ടു ഫോറടക്കം 12 റണ്‍സ് അവര്‍ അടിച്ചെടുത്തു. ശര്‍ദ്ദുല്‍ എറിഞ്ഞ 20ാം ഓവറില്‍ തുടരെ രണ്ടു വിക്കറ്റുകളാണ് ജിടി കൈവിട്ടത്. മൂന്നാമത്തെ ബോളില്‍ റൂതര്‍ഫോര്‍ഡിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അദ്ദേഹം അടുത്ത ബോളില്‍ രാഹുല്‍ തെവാത്തിയയെ ഗോള്‍ഡന്‍ ഡെക്കാക്കുകയും ചെയ്തു. 11 റണ്‍സാണ് ഈ ഓവറില്‍ ജിടിക്കു അക്കൗണ്ടിലേക്കു ചേര്‍ക്കാനായത്.

Story first published: Saturday, April 12, 2025, 18:17 [IST]
Other articles published on Apr 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+