Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു ഇത്രയും ഭീരുവോ? ഹസരങ്കയെ പേടിച്ച് ഒപ്പം കൂട്ടി; ട്രോളുമായി എതിരാളികള്‍

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പുരോഗമിക്കുകയാണ്. ആവേശ ലേലം രണ്ടാം ദിവസത്തിലേക്ക് കടക്കവെ രാജസ്ഥാന്‍ റോയല്‍സിന് ഇനിയും പല വിടവുകളും നികത്താനുണ്ട്. പേഴ്‌സില്‍ ഏറ്റവും കുറവ് പണമുള്ള ടീമായാണ് രാജസ്ഥാന്‍ ലേലത്തിലേക്കെത്തിയത്. ലേലത്തിന്റെ ആദ്യ ദിനം അഞ്ച് താരങ്ങളെയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ജോഫ്രാ ആര്‍ച്ചറെ 12.5 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.

ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വനിന്‍ഡു ഹസരങ്കയെ 5.25 കോടിക്കും മഹേഷ് തീക്ഷണയെ 4.4 കോടിക്കും വാങ്ങിയ രാജസ്ഥാന്‍ ആകാശ് മദ് വാളിനെ 1.20 കോടിക്കും കുമാര്‍ കാര്‍ത്തികേയയെ അടിസ്ഥാന വിലയായ 30 ലക്ഷത്തിനും ടീമിലെത്തിച്ചു. ഇനിയും മികച്ച പേസര്‍മാരേയും പേസ് ഓള്‍റൗണ്ടര്‍മാരേയും രാജസ്ഥാന് ആവശ്യമുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് രണ്ടാം ദിനം രാജസ്ഥാന്‍ ലേലത്തിലേക്കിറങ്ങുന്നത്. എന്നാല്‍ ആദ്യ ദിനത്തിലെ രാജസ്ഥാന്റെ ലേലം പൂര്‍ത്തിയാവുമ്പോള്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെതിരേയാണ് ട്രോളുകളുയരുന്നത്.

ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വനിന്‍ഡു ഹസരങ്കയേയും മഹേഷ് തീക്ഷണയേയും ഒപ്പം കൂട്ടിയതിന് പിന്നാലെയാണ് സഞ്ജുവിനെ എതിരാളികള്‍ ട്രോളുന്നത്. ഇതിന് ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഹസരങ്ക സഞ്ജു ഭയക്കുന്ന സ്പിന്നര്‍

ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്‍ഡു ഹസരങ്ക സഞ്ജു സാംസണെ ഏറ്റവും ബുദ്ധിമുട്ടിച്ച സ്പിന്‍ ബൗളറാണ്. എട്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആറ് തവണയും സഞ്ജുവിനെ ഹസരങ്ക പുറത്താക്കി. വെറും 40 റണ്‍സാണ് സഞ്ജുവിന് ഹസരങ്കയ്‌ക്കെതിരേ നേടാനായത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഹസരങ്കയെ ഭയമാണെന്ന് കണക്കുകള്‍ നോക്കുമ്പോള്‍ പറയാനാവും. ശ്രീലങ്കന്‍ സ്പിന്നറെ രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കെത്തിച്ചത് സഞ്ജുവിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് എതിരാളികള്‍ ട്രോളുന്നത്.

ഹസരങ്ക എതിര്‍ ടീമിലുള്ളപ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഹസരങ്കയുടെ ഓവറുകള്‍ സഞ്ജുവിന് പേടി സ്വപ്‌നമാണെന്ന് തന്നെ പറയാം. ഈ സാഹചര്യത്തില്‍ വലിയൊരു വെല്ലുവിളിയെ സഞ്ജു ഒപ്പം കൂട്ടിയത് സ്വന്തം വിക്കറ്റ് കാക്കാനാണെന്നാണ് ആരാധകര്‍ ട്രോളുന്നത്. എന്തായാലും സഞ്ജുവിന് ഹസരങ്ക രാജസ്ഥാനിലേക്കെത്തിയത് വലിയ ആശ്വാസമാണ്. അല്ലാത്ത പക്ഷം സഞ്ജുവിന് ഹസരങ്കയെന്ന വെല്ലുവിളി വീണ്ടും നേരിടേണ്ടി വരുമായിരുന്നു.

wanindu hasaranga

തീക്ഷണയും സഞ്ജുവിനെ വിറപ്പിച്ചു

അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജു സാംസണ്‍ മഹേഷ് തീക്ഷണയുടെ സ്പിന്‍ മികവിന് മുന്നില്‍ നന്നായി പ്രയാസപ്പെട്ടിരുന്നു. മഹേഷ് തീക്ഷണക്ക് മുന്നില്‍ ക്ലീന്‍ബൗള്‍ഡായി സഞ്ജു പുറത്തായിരുന്നു. സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു. കടന്നാക്രമിച്ച് കളിക്കാനും സഞ്ജുവിന് സാധിക്കും. എന്നാല്‍ തീക്ഷണയുടെ ഗൂഗ്ലി സഞ്ജുവിനെ പലവട്ടം പ്രയാസപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീക്ഷണയേയും രാജസ്ഥാന്‍ ടീമിലെത്തിച്ചത് രാജസ്ഥാന് ഗുണം ചെയ്യുന്ന കാര്യമാണ്.

ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെ തിരികെ എത്തിക്കാന്‍ രാജസ്ഥാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരുടെ പ്രതിഫലം കോടികള്‍ കടന്ന് മുന്നോട്ട് പോയതിനാല്‍ തിരികെ എത്തിക്കാന്‍ രാജസ്ഥാന് സാധിക്കാതെ പോയി. എന്തായാലും മഹേഷ് തീക്ഷണയും വനിന്‍ഡു ഹസരങ്കയും രാജസ്ഥാനിലേക്കെത്തിയത് മറ്റാരെക്കാളും ആശ്വാസം സഞ്ജു സാംസണാണെന്ന് പറയാം.

കരുത്തുയര്‍ത്തി രാജസ്ഥാന്‍

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയത് രാജസ്ഥാന്റെ കരുത്ത് ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ കുമാര്‍ സംഗക്കാരയും ഉപദേഷ്ടാവായി ടീമിലുണ്ടാവും. ജോഫ്രാ ആര്‍ച്ചറെ കൊണ്ടുവന്നത് രാജസ്ഥാന് കരുത്താവുന്ന തീരുമാനമാണ്. എന്നാല്‍ പേസ് ഓള്‍റൗണ്ടറായി മികച്ചൊരു താരത്തെ രാജസ്ഥാന് കണ്ടെത്തേണ്ടതായുണ്ട്. രണ്ടാം ദിനം ലേലത്തില്‍ രാജസ്ഥാന്‍ പ്രധാനമായും നോട്ടമിടുക പേസ് ഓള്‍റൗണ്ടറെയാവുമെന്നുറപ്പാണ്. എന്തായാലും രാജസ്ഥാന് ഇത്തവണ സംതുലിതമായ താരനിരയെ ഇതിനോടകം ഒപ്പം കൂട്ടാനായിട്ടുണ്ട്.

Story first published: Monday, November 25, 2024, 6:49 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+