For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈക്കായി മിന്നിച്ച് യുവതാരങ്ങള്‍, എന്നിട്ടും ഹാര്‍ദിക്കിന് ട്രോള്‍! കാരണമിതാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ആദ്യ ജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ആദ്യ രണ്ട് മത്സരവും തോറ്റിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ സര്‍വാധിപത്യ ജയം നേടിയെടുത്തിരിക്കുകയാണ് മുംബൈ. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 116 റണ്‍സില്‍ മുംബൈ ഓള്‍ഔട്ടാക്കി. മറുപടിക്കിറങ്ങിയ മുംബൈ 12.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

യുവ പേസര്‍ അശ്വിനി കുമാര്‍ അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുമായി മിന്നിച്ചത് മുംബൈക്ക് കരുത്തായി. യുവ സ്പിന്നറും മലയാളിയുമായ വിഗ്നേഷ് പുത്തൂര്‍ ഒരു വിക്കറ്റും നേടി. ഇത്തവണത്തെ സീസണില്‍ മറ്റ് ടീമുകളില്‍ നിന്ന് മുംബൈയെ വ്യത്യസ്തരാക്കുന്നത് കൂടുതല്‍ യുവതാരങ്ങളെ കൊണ്ടുവന്നു എന്നതാണ്. ഇതിനോടകം മൂന്ന് യുവതാരങ്ങള്‍ക്ക് അരങ്ങേറ്റത്തിനുള്ള അവസരം മുംബൈ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കെകെആറിനെ തോല്‍പ്പിച്ചതും യുവ ബൗളര്‍മാരുടെ കരുത്തിലാണെന്ന് പറയാം.

മുംബൈയുടെ യുവതാരങ്ങള്‍ മികച്ച പ്രകടനത്തോടെ കൈയടി നേടുമ്പോള്‍ ടീമിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ട്രോളുകള്‍ ഉയരുകയാണ്. ഇതിന് കാരണം ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരിക്കെ ഹാര്‍ദിക് മുംബൈക്കെതിരേ നടത്തിയ പ്രതികരണമാണ്.

മുംബൈ യുവതാരങ്ങളെ പിന്തുണക്കുന്ന ടീം

ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരിക്കെ ഹാര്‍ദിക് മുംബൈയെ ട്രോളിയിരുന്നു. മുംബൈ ഇന്ത്യന്‍സ് പ്രതിഭാശാലികളായ താരങ്ങളെ മാത്രം ലേലത്തിലെടുത്ത് കപ്പ് നേടുന്ന ടീമാണെന്നായിരുന്നു ഹാര്‍ദിക് പറഞ്ഞത്. ഇതിന് അന്ന് നായകനായിരുന്ന രോഹിത് ശര്‍മ മറുപടിയും നല്‍കിയിരുന്നു. മുംബൈ ഹാര്‍ദിക്കിനെപ്പോലെയുള്ള താരങ്ങളെ കണ്ടെത്തി ഇനിയും വളര്‍ത്തിക്കൊണ്ട് വരുമെന്നാണ് ഹാര്‍ദിക് പാണ്ഡ്യക്ക് മറുപടിയായി രോഹിത് പറഞ്ഞത്.

പിന്നീടാണ് മുംബൈയുടെ നായകനായി ഹാര്‍ദിക് തിരിച്ചെത്തുന്നത്. ഇത്തവണ മുംബൈ മികച്ച യുവതാരങ്ങളെ ഒപ്പം കൂട്ടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും പ്രാദേശിക ക്രിക്കറ്റിലും മികവ് കാട്ടുന്ന താരങ്ങളെ പോലും ടീമിലേക്ക് മുംബൈ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിനായി കളിക്കാത്ത വിഘ്‌നേഷ് പുത്തൂരിനെ മുംബൈ കണ്ടെത്തിയത് ഇങ്ങനെയാണ്. ഇപ്പോഴിതാ അശ്വിനി കുമാര്‍ അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ച് കൈയടി നേടുകയും ചെയ്തിരിക്കുകയാണ്.

മുംബൈ പ്രതിഭ തെളിയിച്ച വലിയ താരങ്ങളെ മാത്രം ടീമിലെടുത്ത് കപ്പ് നേടുന്നവരല്ലെന്നും യുവതാരങ്ങളെ വളര്‍ത്തി കപ്പടിക്കുന്നവരാണെന്ന് ഇപ്പോഴെങ്കിലും ഹാര്‍ദിക്കിന് മനസിലായോ എന്നാണ് ആരാധകര്‍ ട്രോളുന്നത്. കഴിഞ്ഞ സീസണില്‍ ഹാര്‍ദിക് മുംബൈയുടെ നായകനായപ്പോള്‍ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തുകയും കൂവി വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അല്‍പ്പം കൂടി ഭേദപ്പെട്ട പിന്തുണ ഹാര്‍ദിക്കിന് ലഭിക്കുന്നുണ്ടെന്ന് തന്നെ പറയാം.

ashwini kumar

ഹാര്‍ദിക്കിന് കീഴില്‍ മുംബൈ കപ്പടിക്കുമോ?

ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സ് മൂന്നാം മത്സരത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ജസ്പ്രീത് ബുംറയുടെ അഭാവം പ്രശ്‌നമാണെങ്കിലും ഇതിനെ മറികടക്കാന്‍ മുംബൈക്ക് സാധിക്കുന്നുണ്ട്. ട്രന്റ് ബോള്‍ട്ടും ദീപക് ചഹാറും ഫോമിലേക്കെത്തിയിട്ടുണ്ട്. ടീമെന്ന നിലയില്‍ കരുത്തിലേക്കെത്താന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ട് പ്രകടനവും പുറത്തെടുക്കുന്നു.

എന്നാല്‍ രോഹിത് ശര്‍മയുടെ മോശം ഫോം മാത്രമാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. ഓപ്പണിങ്ങില്‍ രോഹിത് നിരാശപ്പെടുത്തുകയാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും രോഹിത്തിന് മികവ് കാട്ടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യ രോഹിത്തിനെ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും മുംബൈ വിജയത്തിലേക്കെത്തിയത് ഹാര്‍ദിക്കിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ടീമിനെ കപ്പിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, April 1, 2025, 14:28 [IST]
Other articles published on Apr 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+