Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ലഖ്‌നൗ ജയിച്ചു, പക്ഷെ റിഷഭ് എന്താണ് കാട്ടുന്നത്? കരിയര്‍ തകര്‍ക്കുന്നു; വിമര്‍ശനം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റിന് 190 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 23 പന്ത് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ഹൈദരാബാദിന്റെ തട്ടകത്തില്‍ സര്‍വാധിപത്യ ജയമാണ് ലഖ്‌നൗ നേടിയെടുത്തത്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ ക്ഷീണം തീര്‍ക്കാന്‍ രണ്ടാം മത്സരത്തില്‍ ലഖ്‌നൗവിനായി.

ശാര്‍ദ്ദുല്‍ ഠാക്കൂറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഹൈദരാബാദിന്റെ വലിയ സ്‌കോര്‍ മോഹം തകര്‍ത്തത്. അഭിഷേക് ശര്‍മയേയും (6) ഇഷാന്‍ കിഷനേയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശാര്‍ദ്ദുല്‍ ഠാക്കൂര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദമാണ് ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചത്. നിക്കോളാസ് പുരാനും (70) മിച്ചല്‍ മാര്‍ഷും (50) ബാറ്റുകൊണ്ടും തിളങ്ങിയത് ലഖ്‌നൗവിന് വിജയം എളുപ്പമാക്കി. ലഖ്‌നൗവിന്റെ ടീമെന്ന നിലയിലുള്ള ഒറ്റക്കെട്ടായ പ്രകടനം ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചുവെന്ന് തന്നെ പറയാം.

എന്നാല്‍ ലഖ്‌നൗ ജയിച്ചെങ്കിലും നായകന്‍ റിഷഭ് പന്തിനെതിരേ വിമര്‍ശനം ഉയരുകയാണ്. റിഷഭ് അഹങ്കാരം കാട്ടി ടി20 കരിയര്‍ തകര്‍ക്കുകയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. താരത്തിന്റെ ക്രീസിലെ മനോഭാവവും മോശം ബാറ്റിങ് പ്രകടനവുമാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

ബാറ്റിങ്ങില്‍ കരുത്ത് കാട്ടുന്നില്ല

റിഷഭ് പന്തിന്റെ പ്രഹരശേഷി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഏത് ബൗളര്‍മാരേയും കടന്നാക്രമിച്ച് കളിക്കാനുള്ള ബാറ്റിങ് പ്രതിഭ റിഷഭിന് അവകാശപ്പെടാം. എന്നാല്‍ പലപ്പോഴും റിഷഭ് ഇപ്പോള്‍ തന്റേതായ രീതിയില്‍ കളിക്കാന്‍ തയ്യാറാവുന്നില്ല. ഇത് ടീമിന് വലിയ തിരിച്ചടിയായും മാറുന്നു. ഹൈദരാബാദിനെതിരേ ലഖ്‌നൗവിന്റെ മറ്റെല്ലാ താരങ്ങളും കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ 15 പന്തില്‍ 15 റണ്‍സാണ് റിഷഭ് നേടിയത്. 100 മാത്രമാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഒരു സിക്‌സറാണ് താരം നേടിയത്.

മറ്റ് താരങ്ങളെല്ലാം ടീമിന്റെ വിജയത്തിനായി തകര്‍ത്തടിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോഴും റിഷഭ് അഹങ്കാരം കാട്ടി സ്വന്തം ഇഷ്ടം പോലെ കളിക്കാന്‍ ശ്രമിക്കുകയാണ്. ഡല്‍ഹിക്കെതിരേയും റിഷഭ് നിരാശപ്പെടുത്തുകയാണ് ചെയ്തത്. നിലയുറപ്പിക്കുന്നതിന് മുമ്പ് അതി സാഹസിക ഷോട്ടുകള്‍ക്കെല്ലാമാണ് റിഷഭ് ശ്രമിക്കുന്നത്. റിഷഭിന്റെ മോശം ബാറ്റിങ് പ്രകടനം വരുന്ന മത്സരങ്ങളില്‍ ലഖ്‌നൗവിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതകളേറെയാണ്. നിലവിലെ റിഷഭിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.

rishabh pant

റിഷഭ് ടി20 കരിയര്‍ നശിപ്പിക്കുന്നു

നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് റിഷഭ് പന്തുള്ളത്. സഞ്ജു സാംസണും ഇഷാന്‍ കിഷനും ദ്രുവ് ജുറേലുമെല്ലാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി ടി20യില്‍ കസറുന്നതോടെ റിഷഭിനെ നിലവില്‍ സെലക്ടര്‍മാര്‍ തഴഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റിഷഭില്‍ നിന്ന് ഗംഭീര ബാറ്റിങ് പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ റിഷഭിന് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Take a Poll

എന്നാല്‍ റിഷഭിന്റെ നിലവിലെ പ്രകടനങ്ങളൊന്നും പ്രതീക്ഷിച്ച നിലവാരത്തിനൊത്തല്ല. ബാറ്റിങ്ങില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഇതോടെ താരത്തിന്റെ ഇന്ത്യന്‍ ടി20 ടീമിലെ ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ടെസ്റ്റ് ടീമിലേക്ക് മാത്രമായി റിഷഭ് ഒതുങ്ങാതിരിക്കാന്‍ ഇത്തവണത്തെ ഐപിഎല്‍ താരം മുതലാക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നിട്ടും അതിനൊത്ത പ്രകടനം നടത്താന്‍ റിഷഭിന് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ക്യാപ്റ്റന്‍സിയില്‍ മികവ് കാട്ടി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് ശോഭിച്ചു. ബൗളര്‍മാരെ ഉപയോഗിച്ചതും ഫീല്‍ഡിങ് വിന്യാസം നടത്തിയതുമെല്ലാം ഗംഭീരമായിരുന്നു. ശാര്‍ദ്ദുല്‍ ഠാക്കൂറിനെ പവര്‍പ്ലേയിലും മധ്യ ഓവറുകളിലും നന്നായി ഉപയോഗിക്കാന്‍ റിഷഭിനായി. ഡല്‍ഹിക്കെതിരേ റിഷഭിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ ട്രോളുകള്‍ ഉയര്‍ന്നെങ്കിലും ഇതിന്റെ ക്ഷീണം മാറ്റുന്ന പ്രകടനം ഹൈദരാബാദിനെതിരേ തീര്‍ക്കാന്‍ റിഷഭിനായി. സ്വന്തം ബാറ്റിങ് പ്രകടനം മോശമായിരുന്നെങ്കിലും ക്യാപ്റ്റന്‍സിയില്‍ കൈയടി നേടാന്‍ റിഷഭിനായി.

Story first published: Friday, March 28, 2025, 7:36 [IST]
Other articles published on Mar 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+