For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ദ്രാവിഡിന് ടി20 കോച്ചിങ് ചേരില്ല, രാജസ്ഥാന്‍ കോച്ചിനെ മാറ്റണം! ഗില്‍ക്രിസ്റ്റ് വരുമോ?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് പരിശീലകനുമായ രാജസ്ഥാനില്‍ ഇത്തവണ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ടീം മുന്നോട്ട് പോവുകയല്ല മറിച്ച് താഴോട്ട് പോവുന്നതാണ് ഈ സീസണില്‍ കാണാനായത്. ടീമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. രാജസ്ഥാന്റെ മോശം പ്രകടനത്തിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. ഇതില്‍ എടുത്തു പറയേണ്ടത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മണ്ടത്തരങ്ങളാണ്.

മെഗാ ലേലത്തിലടക്കം ദ്രാവിഡിന്റെ മണ്ടന്‍ പദ്ധതികള്‍ ടീമിന്റെ തകര്‍ച്ചക്ക് പ്രധാന കാരണമായെന്ന് പറയാം. ട്രന്റ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെ പുറത്താക്കി ദ്രുവ് ജുറേലിനേയും ഷിംറോന്‍ ഹെറ്റ്‌മെയറിനേയും രാജസ്ഥാന്‍ നിലനിര്‍ത്തിയത് എന്തിനാണെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സഞ്ജു സാംസണിന്റെ വാക്കുകളെപ്പോലും അവഗണിച്ച് ഏകാധിപത്യ തീരുമാനങ്ങളാണ് രാഹുല്‍ ദ്രാവിഡ് ടീമില്‍ എടുത്തിരിക്കുന്നത്.

ഇത്തവണ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പായതോടെ ദ്രാവിഡിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ദ്രാവിഡ് ടി20ക്ക് ചേര്‍ന്ന പരിശീലകന്‍ അല്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ടി20യില്‍ ടീമിനെ വിജയിപ്പിക്കേണ്ട നീക്കങ്ങള്‍ അറിയുന്ന പരിശീലകനല്ല ദ്രാവിഡ്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ചത് ദ്രാവിഡിന്റെ മിടുക്കല്ല. അത് ഇന്ത്യയുടെ ടീം കരുത്തുകൊണ്ടാണെന്ന് പറയാം. ദ്രാവിഡിനെ രാജസ്ഥാന്‍ മാറ്റേണ്ടത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.

ടി20യില്‍ പഴഞ്ചന്‍ ശൈലി പരീക്ഷിക്കുന്ന കോച്ച്

ഐപിഎല്‍ ഓരോ സീസണിലും മാറ്റങ്ങളോടെ മുന്നോട്ട് പോകുന്ന ടൂര്‍ണമെന്റാണ്. സാങ്കേതികമായും തന്ത്രപരമായുമെല്ലാം മാറ്റങ്ങള്‍ വരുമ്പോള്‍ ഇതിനനുസരിച്ച് ടീം പെട്ടെന്ന് മാറേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വിജയം നേടുകയെന്നത് ടീമുകളെ സംബന്ധിച്ച് വളരെ പ്രയാസമാണ്. രാഹുല്‍ ദ്രാവിഡ് കാലത്തിനൊപ്പം ഓടിയെത്താന്‍ കഴിവില്ലാത്ത പരിശീലകനാണ്. ടി20യില്‍ സാഹചര്യത്തിനനുസരിച്ച് പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരമൊരു കഴിവ് ദ്രാവിഡിനില്ല. ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനും വിജയത്തിലേക്ക് നയിക്കാനും പരിശീലകന് നിര്‍ണ്ണായക റോള്‍ വഹിക്കാനാവും.

എന്നാല്‍ ദ്രാവിഡിന് ഈ റോള്‍ പ്രതീക്ഷിച്ചപോലെ ചെയ്യാനാകുന്നില്ല. ടി20യില്‍ ദ്രാവിഡിന്റെ പഴഞ്ചന്‍ ശൈലി ടീമിനെ തളര്‍ത്തുകയാണ്. ഈ സീസണില്‍ താരങ്ങളെ കൊണ്ടുവരുന്നതിലും നിലനിര്‍ത്തുന്നതിലുമെല്ലാം ദ്രാവിഡിന് പിഴച്ചു. ടീമിലെ സീനിയര്‍ താരങ്ങളെ കൂട്ടുപിടിച്ച് മുന്നോട്ട് പോകാന്‍ ദ്രാവിഡിന് സാധിച്ചില്ല. സഞ്ജു സാംസണുമായടക്കം ദ്രാവിഡ് ഭിന്നതയിലായി. ദ്രാവിഡിന്റെ കോച്ചിങ് ശൈലി ഐപിഎല്ലില്‍ വലിയ ഗുണം ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. എന്നാല്‍ ടീം മാനേജ്‌മെന്റ് വീണ്ടും വീണ്ടും അവസരം നല്‍കുകയായിരുന്നു.

sanju samson rahul dravid ipl 2025

ദ്രാവിഡിന്റെ ഏകാധിപത്യ ശൈലി ടി20ക്ക് ചേരില്ല

രാഹുല്‍ ദ്രാവിഡ് കളിക്കാരനായിരുന്നപ്പോഴും പരിശീലകനായിരുന്നപ്പോഴും കര്‍ക്കശക്കാരനായിരുന്നു. തന്റേതായ രീതികളെ മാത്രം പരിഗണിക്കുന്ന ശൈലിയാണ് ദ്രാവിഡിന്റേത്. പഴകിത്തേഞ്ഞ വഴികളിലൂടെ നടക്കാന്‍ ഇഷ്ടപ്പെടുന്ന ദ്രാവിഡിന് പുതിയ പരീക്ഷണങ്ങളോട് താല്‍പര്യമില്ല. എന്നാല്‍ ടി20യില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഒരു നിര്‍ണ്ണായക മാറ്റംകൊണ്ടുപോലും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ടി20യില്‍ സാധിക്കും. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ക്ക് പൊതുവേ ധൈര്യം കാട്ടാത്ത പരിശീലകനാണ് ദ്രാവിഡ്.

ഇത്തവണ രാജസ്ഥാന്‍ റോയല്‍സിലേക്ക് പേസ് ഓള്‍റൗണ്ടറെ കൊണ്ടുവരാന്‍ ദ്രാവിഡിന് സാധിച്ചില്ല. ജോസ് ബട്‌ലറെപ്പോലൊരു താരത്തെ കൈവിട്ട് കളഞ്ഞപ്പോള്‍ പകരം അനുയോജ്യനായ താരത്തെ കൊണ്ടുവരാന്‍ അദ്ദേഹം തയ്യാറായില്ല. ടി20യില്‍ ക്ലാസിക് താരങ്ങളെക്കാള്‍ കൂടുതല്‍ പവര്‍ഹിറ്റര്‍മാരായ താരങ്ങളെയാണാവശ്യം. എന്നാല്‍ ഇത്തരം വെടിക്കെട്ട് താരങ്ങളെപ്പോലും തന്റെ പദ്ധതികള്‍ക്ക് കീഴിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന കോച്ചാണ് ദ്രാവിഡ്.

പുതിയ പരിശീലകന്‍ വരുമോ?

ഈ സീസണിലെ പ്രകടനം മാത്രം വിലയിരുത്തി രാഹുല്‍ ദ്രാവിഡിനെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തയ്യാറാവില്ല. എന്നാല്‍ അടുത്ത സീസണിലും നിരാശപ്പെടുത്തിയാല്‍ പുതിയ പരിശീലകന്‍ വന്നേക്കും. ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍ തുടങ്ങിയ വിദേശത്തുനിന്നുള്ള മുന്‍ സൂപ്പര്‍ താരങ്ങളിലൊരാളെ രാജസ്ഥാന്‍ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതാണ്. കുമാര്‍ സംഗക്കാരക്ക് കീഴില്‍ മികച്ച നിലയില്‍ പോയ ടീമിനെ ഈ അവസ്ഥയിലെത്തിച്ചത് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റാണെന്ന് പറയാം.

Story first published: Friday, May 2, 2025, 15:45 [IST]
Other articles published on May 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+