ഐപിഎല്ലിന്റെ 18ാം സീസണില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് പ്രഥമ സീസിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മൂന്നു സീസണുകളില്‍ രണ്ടു തവണയും പ്ലേഓഫിലെത്താനും ഇതിലൊന്നില്‍ ഫൈനല്‍ കളിക്കാനും അവര്‍ക്കായിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനവും ടീമിന്റെ ലൈനപ്പം നോക്കുമ്പോള്‍ റോയല്‍സ് പ്ലേഏഓഫില്‍ കടക്കാനുള്ള സാധ്യത തീരെ കുറവാണെന്നു തന്നെ പറയാം.
വലിയ പ്രതീക്ഷയോടെ ഈ സീസണിനു മുന്നോടിയായി റോയല്‍സ് നിലനിര്‍ത്തിവരില്‍ പലരും മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെയും കാണാം. ഭാവി വാഗ്ദാനങ്ങളില്‍ ഒരാളെന്ന നിലയിലാണ് 14 കോടി രൂപ മുടക്കി ജുറേലിനെ റോയല്‍സ് നിലനിര്‍ത്തിയത്.
പക്ഷെ ഐപിഎല്ലിലോ, അന്താരാഷ്ട്ര ക്രിക്കറ്റിലോ ഇതുവരെ കാര്യമായി ഒന്നും ചെയ്തിട്ടില്ലാത്ത അദ്ദേഹത്തെ ഇത്രയും വലിയ തുക മുടക്കി നിലനിര്‍ത്തേണ്ടിയിരുന്നോ എന്നതാണ് ചോദ്യം. ഈ തുകയോടു ഒരിക്കും നീതി പുലര്‍ത്താന്‍ ജുറേലിനായിട്ടില്ല. ഇനി അതിനു കഴിയുമോയെന്നതും സംശയമാണ്. ജുറേലിനു 14 കോടിയില്‍ താഴെ രൂപയ്ക്കു അഞ്ചു മികച്ച കളിക്കാരെ കഴിഞ്ഞ മെഗാ ലേലലത്തില്‍ റോയല്‍ലിനു സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഈ അഞ്ചു പേരെ കിട്ടിയേനെ
ഒരു സൂപ്പര്‍ താരത്തിനു ഐപിഎല്ലില്‍ ലഭിക്കുന്ന ശമ്പളമായ 14 കോടി രൂപയാണ് ധ്രുവ് ജുറേല്‍ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ ഏറ്റുവാങ്ങുന്നത്. പക്ഷെ ഇതുവരെയുള്ള പ്രകനവും കരിയറുമെടുത്താല്‍ ഇതിന്റെ പകുതി പോലും ശമ്പളം ജുറേല്‍ അര്‍ഹിക്കുന്നുണ്ടോയെന്നതു സംശയം തന്നെയാണ്.
ജുറേലിനെ ഒഴിവാക്കിയിരുന്നെങ്കില്‍ 14 കോടിയെന്ന വലിയ തുക കൊണ്ടു അഞ്ചു കിടിലന്‍ താരങ്ങളെ ലേലത്തില്‍ റോയല്‍സിനു സ്വന്തമാക്കാന്‍ സാധിച്ചേനെ. വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരുന്ന താരങ്ങളാണ് ഈ അഞ്ചു പേരും.
പഞ്ചാബ് കിങ്‌സിന്റെ മധ്യനിര ബാറ്റര്‍ നെഹാല്‍ വദേര, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫിനിഷറായ അശുതോഷ് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനായി മിന്നിക്കുന്ന ടിം ഡേവിഡ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് യുവതാരം അനികേത് വര്‍മ, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്പിന്‍ ഹബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗം എന്നിവരാണ് ഈ അഞ്ചു കളിക്കാര്‍. ഇപ്പോള്‍ ജുറേലിനു നല്‍കിക്കൊണ്ടിരിക്കുന്ന ശമ്പളത്തേക്കാള്‍ കുറഞ്ഞ തുകയ്ക്കു ഇവരെയെല്ലാ ലേലത്തില്‍ റാഞ്ചാന്‍ റോയല്‍സിനു സാധിക്കുമായിരുന്നു
പക്ഷെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ടീം മാനേജ്‌മെന്റിന്റെയും മണ്ടന്‍ തീരുമാനം കാരണം അവര്‍ക്കു അതിനായില്ല. കഴിഞ്ഞ സീസണിനു ശേഷം തന്നെ ജുറേലിനെ ഒഴിവാക്കിയിരുന്നെങ്കില്‍ 14 കോടി പഴ്‌സില്‍ ലാഭിക്കുവാനും ഈ തുക ലേലത്തില്‍ ബുദ്ധിപരമായി ചെലവഴിക്കാനും റോയല്‍സിനു സാധിച്ചേനെ. മുംബൈ ഇന്ത്യന്‍സ് വിട്ട് ഈ സീസണിലെ ലേലത്തില്‍ 4.2 കോടി രൂപയ്കു പഞ്ചാബിലേക്കു വന്ന ശേഷം കസറുകയാണ് വദേര.

സീസണില്‍ ടീമിനായി എറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരമായി ഈ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മാറിക്കഴിഞ്ഞു. ആറു മല്‍സരങ്ങളില്‍ നിന്നും 46 ശരാശരിയില്‍ 149.59 സ്‌ട്രൈക്ക് റേറ്റില്‍ 184 റണ്‍സാണ് വദേരയുടെ സമ്പാദ്യം. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.
ഫിനിഷിങിനെ സ്‌പെഷ്യലിസ്റ്റായ അശുതോഷിനെ ലേലത്തില്‍ 3.8 കോടി രൂപയ്ക്കാണ് ഡിസി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങസിനൊപ്പം മിന്നിച്ച അദ്ദേഹം ഇത്തവണ ഡിസിക്കായി രണ്ടിന്നിങ്‌സുകളില്‍ നിന്നും 173.68 സ്‌ട്രൈക്ക് റേറ്റില്‍ 99 റണ്‍സ് നേടിക്കഴിഞ്ഞു.
ഡേവിഡിനെ മൂന്നു കോടി രൂപയ്ക്കാണ് ലേലത്തില്‍ ആര്‍സിബി വാങ്ങിയത്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 194.5 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 142 റണ്‍സും സ്‌കോര്‍ ചെയ്തു.
അനികേതിനെ വെറും 30 ലക്ഷത്തിനാണ് എസ്ആര്‍എച്ച് വാങ്ങിയതെങ്കില്‍ വിപ്രാജിനായി 50 ലക്ഷം രൂപ മാത്രമേ ഡിസിക്കു മുടക്കേണ്ടിയും വന്നുള്ളൂ. അനികേത് ആറിന്നിങ്‌സുകളില്‍ നിന്നും 159 റണ്‍സ് നേടിക്കഴിഞ്ഞു. വിപ്രാജാവാട്ടെ മൂന്നിങ്‌സില്‍ 54 റണ്‍സെടുക്കുന്നതിനൊപ്പം ഏഴു വിക്കറ്റുകളും വീഴ്ത്തിട്ടുണ്ട്. ഈ അഞ്ചു പേരും ടീമിലെത്തിയിരുന്നെങ്കില്‍ ഈ സീസണില്‍ റോയല്‍സിന്റെ തലവര തന്നെ മാറിയേക്കുമെന്നുറപ്പാണ്.
14 കോടി മൂടക്കി സ്വന്തമാക്കിയ ജുറേല്‍ ഏഴിന്നിങ്‌സുകൡ ഈ സീസണില്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും നേടിയതാവട്ടെ 119 റണ്‍സ് മാത്രമാണ്. ആദ്യ കളിയിലെ 70 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ തുടര്‍ന്നുള്ള ആറിന്നിങ്‌സുകളിലും അദ്ദേഹം ഫ്‌ളോപ്പാവുകയും ചെയ്തു.