Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 4 ഓവര്‍ ബാക്കി, ജയ്‌സ്വാള്‍ സെഞ്ച്വറിയടിച്ചേനെ? തടഞ്ഞത് ജുറേല്‍!! ശരിക്കുള്ള വില്ലന്‍

ജയ്പൂര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മികച്ച ഇന്നിങ്‌സ് കളിച്ച് പുറത്തായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. 75 റണ്‍സാണ് താരം അടിച്ചെടുത്തത്. 47 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ ബോളില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ജയ്‌സ്വാള്‍ പുറത്തായത്.

ഇന്നിങ്‌സിന്റെ അവസാനം വരെ ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ സീസണിലെ ആദ്യത്തെ സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞേനെ. പക്ഷെ ഇടംകൈയന്‍ ബാറ്റര്‍ക്കു അതിനായില്ല. യഥാര്‍ഥത്തില്‍ ഈ മല്‍സരത്തില്‍ ജയ്‌സ്വാളിന്റെ പുറത്താവലിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ ബാറ്റിങ് പങ്കാളിയായ ധ്രുവ് ജുറേലാണ്. ഇതു എന്തുകൊണ്ടാണെന്നറിയാം.

JAISWAL

ചതിച്ചത് ജുറേല്‍ തന്നെ

ജയ്പൂരില്‍ നടന്ന പോരാട്ടത്തില്‍ ടോസ് നഷ്‌പ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ടീമിനെ താങ്ങി നിര്‍ത്തിയത് യശസ്വി ജയ്‌സ്വാളിന്റെ ഇന്നിങ്‌സാണ്. മികച്ച ഫോമില്‍ കാണപ്പെട്ട അദ്ദേഹം മോശം ബോളുകള്‍ പ്രഹരിച്ച് ടീമിനെ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ജയ്‌സ്വാള്‍ - റിയാന്‍ പരാഗ് ജോടി മികച്ച കൂട്ടുകെട്ടുായി മുന്നേറവെയാണ് പരാഗ് വീണത്.

യഷ് ദയാലെറിഞ്ഞ 14ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ഇത്. ഒരു വിക്കറ്റിനു 104 റണ്‍സെന്ന നിലയിലാണ് 14ാം ഓവര്‍ റോയല്‍സ് ആരംഭിച്ചത്. ആദ്യ ബോളില്‍ ജയ്‌സ്വാള്‍ സിംഗിളെടുത്തു. അടുത്ത ബോൡ പരാഗ് പുറത്തായത്. ഓഫ്‌സ്റ്റംപിന് പുറത്ത് സ്ലോ ബോളാണ് ദയാല്‍ പരീക്ഷിച്ചത്. ഒരു കട്ട് ഷോട്ടിനാണ് പരാഗ് ശ്രമിച്ചത്. പക്ഷെ കവര്‍ ഏരിയയില്‍ വിരാട് കോലി പിടികൂടി.

തുടര്‍ന്നാണ് ധ്രുവ് ജുറേല്‍ ക്രീസിലെത്തിയത്. ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ നിലനിര്‍ത്തുന്നതിനായാണ് നിതീഷ് റാണയെ വൈകിപ്പിച്ച് ജുറേലിനു പ്രൊമോഷന്‍ നല്‍കിയത്. പക്ഷെ ക്രീസിലെത്തിയ ശേഷം റണ്ണെടുക്കാന്‍ താരം ശരിക്കും പാടുപെട്ടു. അവസാന ആറോവറുകളായതിനാല്‍ തന്നെ അഗ്രസീവ് ഇന്നിങ്‌സിലൂടെ സ്‌കോറിങിന്റെ വേഗത കൂട്ടേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍ തപ്പിത്തടഞ്ഞ ജുറേല്‍ മറുഭാഗത്തുള്ള ജയ്‌സ്വാളിനെ കൂടി സമ്മര്‍ദ്ദത്തിലാക്കി.

15ാം ഓവറില്‍ വെറും ഏഴു റണ്‍സാണ് റോയല്‍സിനു ലഭിച്ചത്. ജയ്‌സ്വാളിന്റെ ഒരു ബൗണ്ടറി മാറ്റി നിര്‍ത്തിയാല്‍ ഓവറില്‍ മറ്റൊന്നുമില്ലായിരുന്നു. ആറു ബോള്‍ നേരിട്ട ജുറേല്‍ അപ്പോള്‍ നേടിയത് ഒരു റണ്‍സ് മാത്രം. 16ാം ഓവറില്‍ ജോഷ് ഹേസല്‍വുഡാണ് ബൗള്‍ചെയ്തത്. ജുറേലില്‍ നിന്നും കാര്യമായ പിന്തുണ കിട്ടാതിരുന്നതോടെ ജയ്‌സ്വള്‍ കൂടുതല്‍ റിസ്‌കെടുക്കാന്‍ നിര്‍ബന്ധിതനായി. ആദ്യ ബോളില്‍ സിക്‌സര്‍ പറത്തിയ അദ്ദേഹം അടുത്ത ബോളില്‍ ഫോറുമടിച്ചു.

SANJU JAISWAL

ജുറേലിനു ഈ ഓവറില്‍ ഒരു ബോള്‍ ലഭിച്ചെങ്കിലും സിംഗിള്‍ മാത്രമേ നേടിയുള്ളൂ. ഓവറിലെ അവസാന ബോളില്‍ ഒരു അഗ്രസീവ് സീപ്പ് ഷോട്ടിനു ശ്രമിച്ച് ജയ്‌സ്വാള്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായി. യഥാര്‍ഥത്തില്‍ ജുറേലില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു.

അദ്ദേഹം അഗ്രസീവായി വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിക്കാതെ തട്ടിമുട്ടി കളിച്ചതാണ് ജയ്‌സ്വാളിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇതു പുറതാവലിനു വഴിയൊരുക്കുകയുമായിരുന്നു. റോയല്‍സ് ഇന്നിങ്‌സില്‍ അപ്പോള്‍ നാലോവര്‍ ബാക്കിയുണ്ടായിരുന്നു . സെഞ്ച്വറിക്കായി ജയ്‌സ്വാളിനു വേണ്ടിയിരുന്നത് 25 റണ്‍സുമാണ്. അവസാനം വരെ തുടര്‍ന്നാല്‍ അദ്ദേഹത്തിനു ഉറപ്പായും സെഞ്ച്വറി പൂര്‍ത്തിയാക്കാനും കഴിയുമായിരുന്നു.

Story first published: Sunday, April 13, 2025, 17:29 [IST]
Other articles published on Apr 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+