For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണി അംപയറോട് പറഞ്ഞതെന്ത്? വീഡിയോയില്‍ ശബ്ദം മ്യൂട്ടാക്കി! ഒത്തുകളിയോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചിരവൈരികളുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 26 പന്ത് ബാക്കിനിര്‍ത്തി 9 വിക്കറ്റിന്റെ സര്‍വാധിപത്യ ജയമാണ് മുംബൈ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ച് വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലേക്കെത്തുകയായിരുന്നു. ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മുംബൈയെ സിഎസ്‌കെ തോല്‍പ്പിച്ചിരുന്നു.

എന്നാല്‍ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ സിഎസ്‌കെയോട് പകരം വീട്ടാന്‍ മുംബൈക്ക് സാധിച്ചിരിക്കുകയാണ്. സിഎസ്‌കെയുടെ സീസണിലെ ആറാം തോല്‍വിയാണിത്. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെല്ലാം ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം. സിഎസ്‌കെയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്. മുംബൈയെ ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

മത്സരത്തിന് പിന്നാലെ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെ വളരെ നിരാശനായാണ് കാണപ്പെട്ടത്. ടീമിന്റെ പ്രകടനത്തില്‍ ധോണി ഒട്ടും തൃപ്തനല്ലായിരുന്നുവെന്ന് പറയാം. ഇപ്പോഴിതാ കളി തോറ്റതിന് പിന്നാലെ ധോണി അംപയറുമായി സംസാരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഗൗരവത്തോടെ ധോണി സംസാരിക്കുന്നതും അംപയര്‍ കേട്ട് നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിന് ശേഷം ധോണിയുടെ തോളത്ത് തട്ടി ശാന്തനാക്കി അംപയര്‍ മടക്കി അയക്കുന്നതും കാണാം.

ധോണി സംസാരിക്കുന്നത് മ്യൂട്ടാക്കി

മൈതാനത്ത് താരങ്ങള്‍ നടത്തുന്ന സംഭാഷണങ്ങളെല്ലാം കൃത്യമായി കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദ സംവിധാനങ്ങള്‍ ഐപിഎല്ലിലുണ്ട്. എന്നാല്‍ മുംബൈക്കെതിരായ മത്സരശേഷം ധോണി അംപയറുമായി സംസാരിക്കുന്ന വീഡിയോയില്‍ ശബ്ദം മ്യൂട്ട് ചെയ്തിരിക്കുകയാണ്. ഇതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. എന്താണ് ധോണി അംപയറോട് സംസാരിച്ചതെന്നതാണ് ചോദ്യം ഉയരുന്നത്. ധോണി വളരെ ഗൗരവത്തോടെയാണ് അംപയറോട് സംസാരിച്ചത്.

mi vs csk ipl 2025

ഇത് വീഡിയോയില്‍ നിന്ന് വ്യക്തവുമാണ്. അംപയര്‍ മറുത്തൊന്നും പറയാതെ ധോണിയുടെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇരുവരുടേയും സംഭാഷണത്തിന്റെ ശബ്ദം മനപ്പൂര്‍വ്വം മ്യൂട്ടാക്കിയത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അംപയര്‍ ഒത്തുകളിച്ചോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മറ്റ് താരങ്ങള്‍ക്ക് ഇല്ലാത്ത പരിഗണന സിഎസ്‌കെയ്ക്കും ധോണിക്കും നല്‍കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുകയാണ്.

ഇനി പ്രതീക്ഷയില്ലെന്ന് ധോണി

ഈ സീസണില്‍ എട്ട് മത്സരത്തില്‍ രണ്ട് ജയം മാത്രമാണ് സിഎസ്‌കെ നേടിയത്. ആറ് മത്സരം തോറ്റ സിഎസ്‌കെയ്ക്ക് ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണെന്ന് തന്നെ പറയാം. ധോണി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നതാണ് കൗതുകകരമായ കാര്യം. മുംബൈക്കെതിരായ തോല്‍വിക്ക് ശേഷം അടുത്ത വര്‍ഷത്തെ പദ്ധതികളെക്കുറിച്ചാണ് ധോണി സംസാരിച്ചത്. ജയിക്കാന്‍ സംതുലിതമായ പ്ലേയിങ് 11 ആവശ്യമാണെന്നും ധോണി അഭിപ്രായപ്പെട്ടു.

ഇത്തവണത്തെ സിഎസ്‌കെയുടെ താരനിരയുമായി പ്ലേ ഓഫിലെത്താന്‍ സാധിക്കില്ലെന്ന് ധോണി തുറന്ന് പറയുകയായിരുന്നു. ടെസ്റ്റ് താരങ്ങളെയാണ് ഇത്തവണ സിഎസ്‌കെ ടീമിലേക്ക് കൊണ്ടുവന്നത്. വിജയ് ശങ്കര്‍, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ എന്നിവരെയെല്ലാം എന്തിനാണ് സിഎസ്‌കെ ടീമിലെടുത്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എംഎസ് ധോണി വിക്കറ്റിന് പിന്നില്‍ മികവ് കാട്ടുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ നിരാശപ്പെടുത്തുന്നു.

ബാറ്റിങ് നിരയില്‍ ശിവം ദുബെ മാത്രമാണ് ഭേദപ്പെട്ട് നില്‍ക്കുന്നത്. നായകന്‍ റുതുരാജ് ഗെയ്ക് വാദ് പരിക്കേറ്റ് പുറത്തായതും ടീമിനെ പ്രതികൂലമായി ബാധിച്ചു. ഈ ബാറ്റിങ് നിരയെ ഉപയോഗിച്ച് കിരീടത്തിലേക്കെത്താന്‍ സാധിക്കില്ലെന്ന് നായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്നതിനാല്‍ സിഎസ്‌കെയ്ക്ക് ഇനി വലിയ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം.

Story first published: Monday, April 21, 2025, 11:35 [IST]
Other articles published on Apr 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+