For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സിഎസ്‌കെ കൈ മലര്‍ത്തി, ഡുപ്ലെസിസിനെ റാഞ്ചി ഡല്‍ഹി, വമ്പന്‍ ലാഭം

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്ന സീനിയര്‍ താരമാണ് ഫഫ് ഡുപ്ലെസിസ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഫഫ് ഡുപ്ലെസിസ് അവസാന സീസണില്‍ ആര്‍സിബിയുടെ നായകനായിരുന്നു. എന്നാല്‍ ഇത്തവണ ആര്‍സിബി നിലനിര്‍ത്താതിരുന്നതോടെ ഫഫ് ഡുപ്ലെസിസ് മെഗാ ലേലത്തിലേക്കെത്തുകയായിരുന്നു. രണ്ടാം ദിനം ലേലത്തിലേക്കെത്തിയ ഡുപ്ലെസിസിനെ ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല.

സിഎസ്‌കെ ഡുപ്ലെസിസിനായി രംഗത്തെത്തുമെന്ന് കരുതിയിരുന്നെങ്കിലും ആരും വലിയ താല്‍പര്യം കാട്ടിയില്ല. ഇതോടെ ഡുപ്ലെസിസ് അണ്‍സോള്‍ഡാവുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് കോടിക്ക് ഫഫ് ഡുപ്ലെസിസിനെ വാങ്ങുകയായിരുന്നു. ഡുപ്ലെസിസിന്റെ വരവ് ഡല്‍ഹിക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. അടിസ്ഥാന വിലക്ക് താരത്തെ റാഞ്ചിയത് ഡല്‍ഹിക്ക് കരുത്താവുമെന്നതില്‍ തര്‍ക്കമില്ല.

ഇപ്പോഴും മികച്ച ഫിറ്റ്‌നസുള്ള താരം

ഫഫ് ഡുപ്ലെസിസ് സീനിയര്‍ താരമാണെങ്കിലും ഇപ്പോഴും ഉയര്‍ന്ന ഫിറ്റ്‌നസ് താരത്തിനുണ്ട്. സീനിയര്‍ താരമാണെങ്കിലും ടി20 ഫോര്‍മാറ്റില്‍ യുവതാരങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ കളിക്കാന്‍ ഇപ്പോഴും ഡുപ്ലെസിസിന് സാധിക്കും. നല്ല ഫീല്‍ഡര്‍ കൂടിയായ താരം നായകനെന്ന നിലയില്‍ വേണമെങ്കിലും പരിഗണിക്കാവുന്നവനാണ്. ടീമിലെ യുവതാരങ്ങള്‍ക്ക് വളരെ ആത്മവിശ്വാസം നല്‍കാന്‍ ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം.

സ്ഥിരതയോടെ കളിക്കാനും വലിയ സ്‌കോര്‍ നേടാനും ഡുപ്ലെസിസിനാവും. അവസാന സീസണില്‍ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെങ്കിലും ഇത്തവണ വലിയ പ്രകടനം നടത്താന്‍ ശേഷിയുള്ളവനാണ് ഡുപ്ലെസിസെന്ന് പറയാം. അതുകൊണ്ടുതന്നെ ചെറിയ തുകയ്ക്ക് ഡുപ്ലെസിസിനെ വാങ്ങാന്‍ സാധിച്ചത് ഡല്‍ഹിക്ക് ഗുണം ചെയ്യും. ഓപ്പണര്‍ റോളിലിറങ്ങി വലിയ പ്രകടനം നടത്താന്‍ സാധിക്കുന്ന താരമാണ് ഡുപ്ലെസിസെന്ന് നിസംശയം പറയാം.

faf du plessis

ഗംഭീര റെക്കോഡുള്ള താരം

പ്രായം 40 ആയെങ്കിലും ഇപ്പോഴും മികവ് കാട്ടാന്‍ അദ്ദേഹത്തിനാവും. 145 ഐപിഎല്‍ മത്സരം കളിച്ച് 35.99 ശരാശരിയില്‍ 4571 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. 37 അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടാന്‍ ഡുപ്ലെസിസിന് സാധിച്ചിട്ടില്ല. ഇത്തവണ പ്രായം പരിഗണിച്ചാലും പല വമ്പന്മാരും ഡുപ്ലെസിസിനായി കാര്യമായി രംഗത്തെത്താതിരുന്നത്. എന്തായാലും ഡുപ്ലെസിസിനെ രണ്ട് കോടിക്ക് വാങ്ങിയത് ഡല്‍ഹിക്ക് ലാഭമാണെന്ന് നിസംശയം പറയാം.

ഇന്ന് നടന്ന മറ്റ് ലേലങ്ങളില്‍ ചില സൂപ്പര്‍ താരങ്ങളെ പ്രമുഖര്‍ ചെറിയ തുകയ്ക്ക് വാങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ കഴിഞ്ഞ തവണ റെക്കോഡ് പ്രതിഫലം വാങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ സാം കറെനെ 2.4 കോടിക്ക് സിഎസ്‌കെ വാങ്ങി. മാര്‍ക്കോ യാന്‍സനെ 7 കോടിക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. അജിന്‍ക്യ രഹാനെ, പൃഥ്വി ഷാ, കെയ്ന്‍ വില്യംസന്‍, ഡാരില്‍ മിച്ചല്‍ എന്നിവരെല്ലാം ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായി.ക്രുണാല്‍ പാണ്ഡ്യയെ 5.75 കോടിക്ക് ആര്‍സിബി സ്വന്തമാക്കി

Story first published: Monday, November 25, 2024, 16:03 [IST]
Other articles published on Nov 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+