Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഐപിഎല്ലിലെ ഏറ്റവും കിടിലന്‍ ടീം മുംബൈയല്ല, അത് സിഎസ്‌കെ! കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ രണ്ട് ടീമുകളേതെന്ന ചോദ്യത്തിന് ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് ഉത്തരം. രണ്ട് ടീമും ഐപിഎല്ലിലെ രാജാക്കന്മാരായ ടീമുകളാണ്. രോഹിത് ശര്‍മക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് വളര്‍ന്നപ്പോള്‍ എംഎസ് ധോണിയുടെ കൈപിടിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് വളര്‍ന്നത്. രണ്ട് ടീമിനും വലിയ ആരാധക പിന്തുണയുമുണ്ട്. ഇരു ടീമും അഞ്ച് തവണ വീതമാണ് ഐപിഎല്‍ കിരീടം നേടിയത്.

സാമ്പത്തികമായും ഉന്നതയിലാണ് ഇരു ടീമും നില്‍ക്കുന്നത്. മുംബൈ, സിഎസ്‌കെ ടീമുകള്‍ ആരാധകരുടെ വികാരമായി മാറിയ ടീമുകളാണെന്ന് പറയാം. എന്നാല്‍ ഇവരിലേത് ടീമാണ് ബെസ്റ്റ് എന്ന് ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാവും നല്‍കാനുണ്ടാവുക. എന്നാല്‍ മുംബൈയെക്കാള്‍ മികച്ച ടീം സിഎസ്‌കെയാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സ്ഥിരതയുടെ കാര്യത്തില്‍ സിഎസ്‌കെ ടോപ്

ഐപിഎല്ലിന്റെ ചരിത്രം നോക്കുമ്പോള്‍ സ്ഥിരതയുടെ കാര്യത്തില്‍ സിഎസ്‌കെയോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു ടീമില്ലെന്ന് പറയാം. 12 പ്ലേ ഓഫ്, 10 ഫൈനല്‍, അഞ്ച് കിരീടം എന്നിങ്ങനെയാണ് സിഎസ്‌കെയുടെ നേട്ടം. സ്ഥിരതയുടെ കാര്യത്തില്‍ സിഎസ്‌കെ എല്ലാ ടീമുകള്‍ക്കും മാതൃകയാണ്. രണ്ട് സീസണുകളില്‍ വിലക്ക് നേരിട്ട് സിഎസ്‌കെയ്ക്ക് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായ ചില പിഴവുകളുടെ പേരിലാണ് ടീം വിലക്ക് നേരിട്ടത്.

ഈ ചീത്തപ്പേര് മാറ്റിനിര്‍ത്തിയാല്‍ സ്ഥിരതയുടെ കാര്യത്തില്‍ സിഎസ്‌കെയോട് കിടപിടിക്കാന്‍ മുംബെക്കുമാവില്ല. എല്ലാ സീസണിലും തങ്ങളുടെ നിലവാരം കാത്തു സൂക്ഷിക്കാന്‍ സിഎസ്‌കെയ്ക്കായിട്ടുണ്ട്. എംഎസ് ധോണിയെ പ്രായം തളര്‍ത്തിയപ്പോള്‍ മുതല്‍ ടീം അല്‍പ്പം പിന്നോട്ട് പോയെങ്കിലും പ്രഥമ സീസണ്‍ മുതലിങ്ങോട്ട് പരിശോധിച്ചാല്‍ സിഎസ്‌കെയോളം നിലവാരം പുലര്‍ത്തിയ ടീം മറ്റൊന്നില്ലെന്ന് തന്നെ പറയാം.

ms dhoni ipl 2025

വിശ്വസ്തരായ ആരാധകര്‍

സിഎസ്‌കെയെപ്പോലെ വിശ്വസ്തരായ ആരാധകരുള്ള മറ്റൊരു ടീമുമില്ലെന്ന് പറയാം. എംഎസ് ധോണിയാണ് സിഎസ്‌കെയുടെ നട്ടെല്ല്. ധോണിക്കുള്ള ആരാധക പിന്തുണ സിഎസ്‌കെയ്ക്കും വളരെയധികം ഗുണം ചെയ്യുന്നു. സിഎസ്‌കെയുടെ ആരാധകര്‍ ഏത് പ്രതിസന്ധിയിലും ടീമിനെ കൈവിടില്ല. വിലക്ക് നേരിട്ട് രണ്ട് വര്‍ഷം മാറി നിന്ന് തിരിച്ചുവന്നപ്പോഴും സിഎസ്‌കെയുടെ ആരാധക പിന്തുണയില്‍ കുറവ് വന്നിട്ടില്ലെന്നതാണ് വസ്തുത.

ധോണിയെ വിശ്വസിക്കുന്ന ടീം മാനേജ്മെന്റും ടീമിനെ ഉന്നതങ്ങളിലേക്ക് നയിക്കുന്ന ധോണിയും ചേര്‍ന്ന് സിഎസ്‌കെയുടെ നിലവാരം താഴാതെ പിടിച്ചുനിര്‍ത്തുന്നു. മറ്റൊരു ടീമിലും ഇത്തരമൊരു സംഭവം കാണാനാവില്ല. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നടക്കം മാറ്റിയിട്ടുണ്ട്. എന്നാല്‍ സിഎസ്‌കെയില്‍ താരങ്ങള്‍ക്ക് പ്രത്യേക സ്ഥാനം നല്‍കുന്നു. താരങ്ങളെ പിന്തുണക്കുന്നതില്‍ ധോണിപ്പടയോളം വരുന്ന മറ്റൊരു ടീമുമില്ലെന്ന് പറയാം.

ടീമിന്റെ പദ്ധതികളും താരങ്ങളും സവിശേഷം

ധോണി പൊതുവേ മറ്റ് ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന നായകനാണ്. നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ഈ വ്യത്യസ്തത ധോണിക്കുണ്ട്. സിഎസ്‌കെയുടെ പദ്ധതികള്‍ മറ്റാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്തതാണ്. തങ്ങളുടേതായ ശൈലിയുള്ള ടീമാണ് സിഎസ്‌കെ. എല്ലാ സീസണിലും ഈ ശൈലി നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്.

എന്നാല്‍ മറ്റൊരു ടീമിനും ഇത്തരമൊരു ശൈലി അവകാശപ്പെടാനാവില്ല. ആര്‍ക്കും വേണ്ടാത്ത താരങ്ങളേയും സീനിയര്‍ താരങ്ങളേയും ടീമിലേക്കെത്തിച്ച് മികച്ച പ്രകടനത്തിലേക്കുയര്‍ത്താന്‍ ധോണിക്കും സംഘത്തിനും സവിശേഷമായ മികവുണ്ട്. ഇത് മറ്റൊരു ടീമിനും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്.

Story first published: Monday, September 16, 2024, 21:00 [IST]
Other articles published on Sep 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+