Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചെന്നൈക്കു നന്നാവാന്‍ പ്ലാനില്ല!! എവിടെ വന്‍ഷ് ബേദി? 'ഡാന്‍സര്‍' ത്രിപാഠി എന്തിന് ടീമില്‍

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവന്‍ പുറത്തു വന്നതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നുമുയരുന്നത്. സീസണിലെ മുന്‍ മല്‍സരങ്ങളില്‍ ബാറ്റിങ് നിര ക്ലിക്കാവാതിരുന്നിട്ടും ബാറ്റിങ് ഓര്‍ഡറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ചെന്നൈ തയ്യാറാവാതിരുന്നതാണ് ആരാധകരെ ക്ഷുഭിതരാക്കിയത്.

ഡല്‍ഹിയില്‍ നിന്നുള്ള വെടിക്കെട്ട് ബാറ്ററും യുവ ബാറ്റിങ് സെന്‍സേഷനുമായ വന്‍ഷ് ബേദി ഈ കളിയിലൂടെ ഐപിഎല്ലില്‍ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ വന്‍ഷിനെ പരീക്ഷിക്കാന്‍ തയ്യാറാവാതെ വന്‍ ഫ്‌ളോപ്പായ രാഹുല്‍ ത്രിപാഠിക്കു അവര്‍ അവസരം നല്‍കുകയായിരുന്നു. ഇതോടെ സിഎസ്‌കെ ഫാന്‍സ് ചെന്നൈയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു.

RAHUL TRIPATHI

ത്രിപാഠിക്കു എന്തിന് അവസരം

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ രാഹുല്‍ ത്രിപാഠി കളിച്ചു കഴിഞ്ഞു. ഇവയില്‍ 11.50 എന്ന ദയനീയ ശരാശരിയില്‍ 97.87 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് വെറും 46 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 23 റണ്‍സുമാണ്. ഓപ്പണിങിലും മൂന്നാം നമ്പറിലുമെല്ലാം ത്രിപാഠി കളിച്ചു കഴിഞ്ഞെങ്കിലും യാതൊരു ചലനവുമുണ്ടാക്കിയില്ല.

അതുകൊണ്ടു തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഡു ഓര്‍ ഡൈ മാച്ചില്‍ അദ്ദേഹം ഉറപ്പായും ടീമിലുണ്ടാവില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. പകരം വന്‍ഷ് ബേദി ഈ കളിയിലൂടെ ഐപിഎല്ലില്‍ അരങ്ങേറുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ സിഎസ്‌കെ വീണ്ടും ത്രിപാഠിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

വന്‍ഷിനു നറുക്കുവീണെങ്കിലും മറ്റൊരു പുതുമുഖ താരവും യുവ ബാറ്ററുമായ ഷെയ്ഖ് റഷീദ് ഈ കളിയിലൂടെ ചെന്നൈക്കായി അരങ്ങേറി. ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ ഓപ്പണര്‍ ഡെവന്‍ കോണ്‍വേയ്ക്കു പകരമാണ് ഷെയ്ഖ് ടീമിലേക്കു വന്നത്.

RAHUL TRIPATHI

വന്‍ഷ് എവിടെ?

ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്തുകൊണ്ട് രാഹുല്‍ ത്രിപാഠിക്കു പകരം വന്‍ഷ് ബേദിക്കു അവസരം നല്‍കാന്‍ തയ്യാറായില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ തോറ്റിട്ടും ചെന്നൈ സൂപ്പര്‍ കിങ്‌സ് പാഠം പഠിച്ചിട്ടില്ല. ബാറ്റിങിലെ മൂര്‍ച്ചയില്ലായ്മയാണ് ടീമിന്റെ പ്രശ്‌നമെന്നും വളരെ വ്യക്തമാണ്. എന്നിട്ടും എന്തു കൊണ്ടാണ് വന്‍ഷ് ബേദിയെ കളിപ്പിക്കാതിരുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

കഴിഞ്ഞ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചിട്ടുള്ള താരമാണ് വന്‍ഷ് ബേദി. മറ്റു ഫ്രാഞ്ചൈസികള്‍ ഈ തരത്തിലുള്ള യുവതാരങ്ങളെ വച്ച് വിജയങ്ങള്‍ കൊയ്യുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രം ഇതിനു തയ്യാറാവാത്തത് വിചിത്രമാണ്. ബാറ്റിങില്‍ തീര്‍ച്ചയായും ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമാണ് വന്‍ഷ് ബേദി. എന്നിട്ടും വന്‍ ഫ്‌ളോപ്പായി രാഹുല്‍ ത്രിപാഠിക്കു ചെന്നൈ അവസരം നല്‍കി മണ്ടത്തരമാണെന്നും ആരാധകകര്‍ തുറന്നടിക്കുന്നു.

Story first published: Monday, April 14, 2025, 20:18 [IST]
Other articles published on Apr 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+