Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈയ്‌ക്കെതിരേ സിഎസ്‌കെ 2 പോയിന്റ് ഉറപ്പിച്ചു! ആദ്യ ക്ലാസിക്ക് ജയിക്കും, കാരണമുണ്ട്

ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള ഷെഡ്യുള്‍ ഔദോഗികമായി പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത് എല്‍ ക്ലാസിക്കോ പോരില്‍ ആരു ജയിക്കുമെന്നതാണ്. മാര്‍ച്ച് 22നു തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ അടുത്ത ദിവസം തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള എല്‍ ക്ലാസിക്കോ നടക്കാനിരിക്കുകയാണ്. മാര്‍ച്ച് 23ന് രാത്രി 7.30ന് ചെന്നൈിലെ ചെപ്പോക്കിലാണ് അഞ്ചു തവണ വീതം ചാംപ്യന്‍മാരായ സിഎസ്‌കെയും എംഐയും പോരടിക്കുന്നത്.

ഇരുടീമുകളുടെയും സീസണിലെ ആദ്യ മല്‍സരം കൂടിയാണ് ഇതെന്നതിനാല്‍ ജയത്തോടെ തന്നെ തുടങ്ങാന്‍ ശ്രമിക്കുമെന്ന കാര്യമുറപ്പാണ്. എന്നാല്‍ ഈ കളിയില്‍ റുതുരാജ് ഗെയ്ക്വാദിന്റെ സിഎസ്‌കെ ഹാര്‍ദിക് പാണ്ഡ്യയുടെ എംഐയെ വീഴ്ത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന്റെ കാരണമെന്താണെന്നറിയാം.

HARDIK PANDYA

മുംബൈ അത്ര സൂപ്പറല്ല

ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ആദ്യ എല്‍ ക്ലാസിക്കോയില്‍ ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നു കാണാം. പല തിരിച്ചടികളും അവരെ തളര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഒട്ടും ആത്മവിശ്വാസത്തോടെയായിരിക്കില്ല മുംബൈ ടീം ചെപ്പോക്കിലെത്തുക.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

മുംബൈയുടെ ആദ്യത്തെ തിരിച്ചടി നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം ഈ മല്‍സരത്തില്‍ ലഭിക്കില്ല. വിലക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിനു ഈ കളിയില്‍ പുറത്തിരിക്കേണ്ടി വരുന്നത്. പകരം സൂര്യകുമാര്‍ യാദവായിരിക്കും മുംബൈ ടീമിനെ നയിച്ചേക്കുക. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന കളിയില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഹാര്‍ദിക്കിന് 30 ലക്ഷം രൂപ പിഴയും ഒരു കളിയില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

സീസണില്‍ മുംബൈയക്കു തുടര്‍ന്നു മല്‍സരങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വിലക്ക് പുതിയ സീസണിലേക്കു നീളുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ സിഎസ്‌കെയുമായുള്ള വമ്പന്‍ പോരാട്ടമാണ് മുംബൈ ആദ്യ കളിക്കുകയും ചെയ്യുന്നത്. ഹാര്‍ദിക്കിന് ഈ മല്‍സരം ബെഞ്ചിലിരുന്ന് കാണേണ്ടിയും വരും.

ഹാര്‍ദിക്കിന്റെ മാത്രമല്ല സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെയും സേവനം ഈ മല്‍സരത്തില്‍ മുംബൈയ്ക്കു ലഭിച്ചേക്കില്ല. പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹം അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. ഐപിഎല്ലിലെ ആദ്യ മല്‍സരങ്ങളില്‍ ബുംറ കളിക്കുമോയെന്നതും ഇനിയും ഉറപ്പായിട്ടില്ല.

ഹാര്‍ദിക്കിനൊപ്പം ബുംറയുമില്ലെങ്കില്‍ മുംബൈ ശരിക്കും കുഴപ്പത്തിലാവുമെന്നുറപ്പാണ്. ഇവരെക്കൂടാതെ പുതുതായി ലേലത്തില്‍ ടീമിലേക്കെത്തിയ അഫ്ഗാനിസ്താന്റെ പുതിയ സ്പിന്‍ സെന്‍സേഷന്‍ അല്ലാ ഗസന്‍ഫറും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ചെപ്പോക്കിലെ സ്പിന്‍ പിച്ചില്‍ മുംബൈയുടെ തുറുപ്പുചീട്ടാവാന്‍ താരത്തിനു സാധിക്കുമായിരുന്നു. പക്ഷെ പരിക്ക് ഗസന്‍ഫറിന്റെ ഐപിഎല്‍ മോഹങ്ങള്‍ തകര്‍ത്തിരിക്കുകയാണ്.

DHONI RUTURAJ

കണക്കുകളില്‍ മുന്നിലാര് ?

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്യയടക്കം ടീമിലെ ചില നിര്‍ണായക താരങ്ങളെ നഷ്ടമാവുമെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സുമായുളള കണക്കുകളെടുത്താല്‍ അതു മുംബൈ ഇന്ത്യന്‍സിന്‍സിനു സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. കാരണം ചരിത്രമെടുത്താല്‍ സിഎസ്‌കെയ്‌ക്കെതിരേ മുന്‍തൂക്കം ഇപ്പോഴും മുംബൈയ്ക്കു തന്നെയാണ്.

ടൂര്‍ണമെന്റില്‍ 37 തവണയാണ് മുംബൈയും ചെന്നൈയും മുഖാമുഖം വന്നത്. ഇവയില്‍ 20 മല്‍സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ സിഎസ്‌കെയ്ക്കു ജയിക്കാനായത് 17 കളികളാണ്. ഉയര്‍ന്ന സ്‌കോറുകളെടുത്താല്‍ അവിടെയും മുംബൈയാണ് മുന്നില്‍. സിഎസ്‌കെയ്‌ക്കെതിരേ മുംബൈ 219 റണ്‍സെടുത്തപ്പോള്‍ തിരിച്ച് സിഎസ്‌കെയുടെ ഉയര്‍ന്ന ടോട്ടല്‍ 218 റണ്‍സാണ്.

എന്നാല്‍ അവസാനം ഏറ്റുമുട്ടിയ മൂന്നു മല്‍സങ്ങളിലും മുംബൈയെ മലര്‍ത്തിയടിക്കാന്‍ ചെന്നൈയ്ക്കായിരുന്നു. 2022നു ശേഷം സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ മുംബൈയ്ക്കായിട്ടില്ല.

Story first published: Sunday, February 16, 2025, 19:49 [IST]
Other articles published on Feb 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+