For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 17ാം ഓവര്‍ വരെ ചഹല്‍ പന്തെറിഞ്ഞില്ല!! വിശ്വാസക്കുറവോ? യഥാര്‍ഥ കാരണം പറഞ്ഞ് ശ്രേയസ്

ണ്ഡീഗഡ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സ്വന്തം തട്ടകത്തില്‍ 18 റണ്‍സിനു തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. റണ്‍മഴ കണ്ട പോരാട്ടത്തിലാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈയെ പഞ്ചാബ് മലര്‍ത്തിയടിച്ചത്. ഈ സീസണില്‍ സിഎസ്‌കെയുടെ തുടര്‍ച്ചയായ നാലാമത്തെ മല്‍സരം കൂടിയാണിത്.

ഈ മല്‍സരത്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഒരു നീക്കം എല്ലാവരെയും ശരിക്കും ഞെട്ടിച്ചിരുന്നു. ബൗളിങില്‍ ടീമിന്റെ കുന്തമുനയായ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ 17ാം ഓവര്‍ വരെ ശ്രേയസ് പന്തെറിയിച്ചില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ഒടുവില്‍ ഒരോവര്‍ മാത്രം ബൗള്‍ ചെയ്ത ചഹല്‍ വിക്കറ്റില്ലാതെ ഒമ്പത് റണ്‍സും വിട്ടുകൊടുത്തു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ബൗളിങില്‍ നേരത്തേ പരീക്ഷിക്കാതിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് നായകന്‍ ശ്രേയസ്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

YUZVENDRA CHAHAL

എന്തുകൊണ്ട് ചഹലിനെ മാറ്റിനിര്‍ത്തി?

യുസ്വേന്ദ്ര ചഹലിനു 17ാമത്തെ ഓവര്‍ വരെ പന്ത് നല്‍കാതിരുന്നത് തന്ത്രപരമായ തീരുമാനമായിരുന്നുവെന്നു പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വ്യക്തമാക്കി. യുസ്വേന്ദ്ര ചഹലിനെ മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യിക്കാതിരുന്നത് തന്ത്രപരമായ ഒരു കോളായിരുന്നു. കാരണം ശിവം ദുബെയും ഡെവന്‍ കോണ്‍വേയുമെല്ലാം അപ്പോഴേക്കും കുറച്ചു ബോളുകള്‍ നേരിട്ടു കഴിഞ്ഞിരുന്നു. യുസി ബൗള്‍ ചെയ്യാനെത്തിയാല്‍ അദ്ദേഹം (ദുബെ) എത്രത്തോളം അപകടകാരിയായി മാറുമെന്നു നമുക്കറിയാം.

അതുകൊണ്ടു തന്നെ സീമര്‍മാരിലേക്കു പോവാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ദുബെയ്‌ക്കെതിരേ അടിസ്ഥാനപരമായി പേസര്‍മാര്‍ വേണമെന്നായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. തഞങ്ങള്‍ അതില്‍ ശ്രദ്ധിക്കുകയും ആ പ്ലാന്‍ വര്‍ക്കാവുകയും ചെയ്തുവെന്നും ശ്രേയസ് വ്യക്തമാക്കി.

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ അന്തകനാവാന്‍ ശേഷിയുള്ള ബാറ്ററാണ് ദുബെ. പേസര്‍മാരേക്കാല്‍ സ്പിന്നര്‍മാരെ നേരിടാനാണ് അദ്ദേഹം കൂടുതല്‍ മിടുക്കനെന്നും തെളിയിച്ചു കഴിഞ്ഞതാണ്. ഇതു അറിയാവുന്നതു കൊണ്ടു തന്നെ ദുബെ ക്രീസിലെത്തിയ ശേഷം ചഹലിനെ മാത്രമല്ല, ഒരു സ്ലോ ബൗളറെക്കൊണ്ടും ശ്രേയസ് ബൗള്‍ ചെയ്യിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ എട്ടാമത്തെ ഓവറിലെ രണ്ടാമത്തെ ബോളിലാണ് സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പുറത്തായത്. തുടര്‍ന്നു ശിവം ദുബെ ക്രീസിലെത്തുകയായിരുന്നു. അതിനു ശേഷം 17ാമത്തെ ഓവര്‍ രണ്ടു എന്‍ഡുകളിലും പേസര്‍മാരെ മാത്രമേ ശ്രേയസ് പരീക്ഷിച്ചുള്ളൂ. ഇതു ദുബെയ്ക്കു പലപ്പോഴും പ്രശ്‌നങ്ങളും സൃഷ്ടിച്ചു. എങ്കിലും 27 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 42 റണ്‍സ് നേടാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഫെര്‍ഗൂസന്‍ എറിഞ്ഞ 16ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ക്ലീന്‍ ബൗള്‍ഡായാണ് ദുബെ മടങ്ങിയത്. ഇതിനു പിന്നാലെയാണ് അടുത്ത ഓവറില്‍ തന്നെ ചഹലിനെ ശ്രേയസ് ബൗളിങിനായി കൊണ്ടു വന്നത്. ഇതിഹാസതാരം എംഎസ് ധോണിയായിരുന്നു അപ്പോള്‍ ക്രീസില്‍. സ്പിന്നര്‍മാര്‍ക്കെതിരേ പതറാറുള്ള ധോണി ചഹലിനെതിരേയും ശരിക്കും ബുദ്ധിമുട്ടി.

PUNJAB KINGS

സിംഗിളുകളും ഡബിളുകളും മാത്രമാണ് ധോണിക്കും ക്രീസിലുണ്ടായിരുന്ന ഡെവന്‍ കോണ്‍വേയ്ക്കും ഈ ഓവറില്‍ നേടാനായത്. ഒമ്പതു റണ്‍സ്് മാത്രം വിട്ടുകൊടുത്ത് ചഹല്‍ ഓവര്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം വീണ്ടുമൊരു ഓവര്‍ കൂടി ചഹലിന നല്‍കാന്‍ ശ്രേയസ് തയ്യാറായതുമില്ല.

രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഈ സീസണില്‍ പഞ്ചാബിലേക്കു വന്ന ചഹലിനു പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് ഇവിടെ ഇനിയുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെപ്പോലെ അദ്ദേഹത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ റോയല്‍സ് നായകന്‍ ശ്രേയസിനു അറിയില്ലെന്നതാണ് പ്രധാന പ്രശ്‌നം. നാലു കളിയില്‍ നിന്നും 10.9 എന്ന ഇക്കോണമി റേറ്റില്‍ ഒരേയൊരു വിക്കറ്റാണ് ചഹലിനു വീഴ്ത്താനായത്.

Story first published: Wednesday, April 9, 2025, 6:36 [IST]
Other articles published on Apr 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+