For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 2 സീസണ്‍ കളിച്ച മുംബൈയെ പുകഴ്ത്തി, റോയല്‍സിനെ 'മറന്ന്' ബട്‌ലര്‍!! വിമര്‍ശനം

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ പല വമ്പന്‍ താരങ്ങളും രാജസ്ഥാന്‍ റോയല്‍സ് വിട്ടതിനു ശേഷം അവരെ പലപ്പോഴും അവഗണിച്ചിട്ടുള്ളതായി കാണാം. ഇപ്പോഴിതാ അവരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും സൂപ്പര്‍ താരവുമായ ജോസ് ബട്‌ലറാണ് റോയല്‍സിനെ അവഗണിച്ച് ആരാധകരോഷത്തിനു ഇരയായിരിക്കുന്നത്.

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമാണ്. നീണ്ട ഏഴു സീസണുകള്‍ റോയല്‍സിനായി കളിച്ച ശേഷമാണ് ബട്‌ലര്‍ കഴിഞ്ഞ സീസണിനു ശേഷം ടീം വിട്ടത്. റോയല്‍സിലെത്തു മുമ്പ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2016 മുതല്‍ 17 വരെ രണ്ടു സീസണുകള്‍ മാത്രമേ ബട്‌ലര്‍ അവര്‍ക്കൊപ്പമുണ്ടായുള്ളൂ.

18 മുതല്‍ 24 വരെ കരിയറിന്റെ നല്ലൊരു ഭാഗം അദ്ദേഹം കളിച്ചത് റോയല്‍സിനു വേണ്ടിയാണ്. അവര്‍ക്കു വേണ്ടി നടത്തിയിട്ടുള്ള മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ട്. ടീമില്‍ ചുവടുറപ്പിക്കാനും ബട്‌ലറെ സഹായിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ തന്റെ വളര്‍ച്ചയുടെ ക്രെഡിറ്റ് മുംബൈയ്ക്കും അവരുടെ കോച്ചായ മഹേല ജയവര്‍ധനെയ്്ക്കും മാത്രമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

JOS BUTTLER

ബട്‌ലര്‍ പറഞ്ഞതെന്ത്?

ഓപ്പണറെന്ന നിലയില്‍ തന്റെ കരിയറില്‍ ബ്രേക്ക്ത്രൂ നല്‍കിയത് മുംബൈ ഇന്ത്യന്‍സ് കോച്ചായിരുന്ന മഹേല ജയവര്‍ധനെയാണെന്നാണ് ജോസ് ബട്‌ലര്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ മുന്‍നിരയിലും താഴെയുമെല്ലാം ബാറ്റ് ചെയ്യുന്നത് ആസ്വദിക്കാറുണ്ട്.

എന്റെ കരിയറിന്റെ ആദ്യ പകുതിയെടുത്താല്‍ മധ്യനിര താരമായോ, ഫിനിഷറായോ എല്ലാമാണ് ഞാന്‍ കളിച്ചിട്ടുള്ളത്. ടി20 ക്രിക്കറ്റില്‍ എനിക്കു ഓപ്പണ്‍ ചെയ്യാന്‍ ആദ്യമായി അവസരം നല്‍കിയതിനു മഹേല ജയവര്‍ധനെയോടു ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു.

പവര്‍പ്ലേയില്‍ എങ്ങനെയാണ് കളികകേണ്ടതെന്നു എനിക്കു പഠിക്കേണ്ടതായി വന്നു. പക്ഷെ പവര്‍പ്ലേയെ അതിജീവിക്കാനായാല്‍ ഞാന്‍ സാധാരണ ബാറ്റ് ചെയ്തതു പോലെ തന്നെയാണ് കളിക്കേണ്ടതെന്നും എനിക്കു തോന്നുകയും ചെയ്തുവെന്നും ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കവെ ബട്‌ലര്‍ വ്യക്തമാക്കി. 2016ലെ ഐപിഎല്‍ സീസണിലാണ് മുംബൈ കോച്ചായി ജയവര്‍ധനെ നിയമിക്കപ്പെടുന്നത്. ഇതേ സീസണില്‍ അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തു.

ഓപ്പണിങില്‍ തനിക്കു അവസരം നല്‍കിയ മുംബൈ കോച്ച് ജയവര്‍ധനഎയെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും ഈ റോളില്‍ താന്‍ ഏറ്റവുമധിസം റണ്‍സ് വാരിക്കൂട്ടിയ റോയല്‍സിനെക്കുറിച്ച് ഒരക്ഷരം പോലും ബട്‌ലര്‍ മിണ്ടിയില്ലെന്നതാണ് ആരാധകരെ ക്ഷുഭിതരാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അഅവര്‍ അദ്ദേഹത്തിനെതിരേ രംഗത്തു വരികയും ചെയ്തു.

റോയല്‍സ് ഫാന്‍സ് കലിപ്പില്‍

മുംബൈ ഇന്ത്യന്‍സിലാണ് ഓപ്പണറായി തുടങ്ങിയതെങ്കിലും കരിയര്‍ മാറ്റിയത് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഓപ്പണിങില്‍ നടത്തിയ പ്രകടനങ്ങളായിട്ടും അതേക്കുറിച്ച് പറയാതിരുന്നത് ശരിയായില്ലെന്നാണ് ആരാധകരുടെ വിലയരുത്തല്‍. സോഷ്യല്‍ മീഡിയയില്‍ പലരും ബട്‌ലറെ വിമര്‍ശിക്കുകയും ചെയ്തു.

JOS BUTTLER

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏഴു സീസണികള്‍ കളിക്കുകയും ഒരുപാട് റണ്‍സ് വാരിക്കൂട്ടുകയും ചെയ്തിട്ടുള്ള താരമാണ് ജോസ് ബട്‌ലര്‍. ഓപ്പണറായി തുടക്കം മുംബൈ ഇന്ത്യന്‍സിലാണെങ്കിലും ഈ റോളില്‍ അദ്ദേഹത്തെ വളര്‍ത്തിയെടുത്തത് റോയല്‍സാണ്. പക്ഷെ ഇപ്പോള്‍ റോയല്‍സിനെ ബട്‌ലര്‍ തീര്‍ത്തും മറന്നിരിക്കുകയാണ്. പകരം മുംബൈക്കു മാത്രം ക്രെഡിറ്റ് നല്‍കിയത് നന്ദികേടാണെന്നും റോയല്‍സ് ആരാധകര്‍ തുറന്നടിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത ശേഷം ടീം വിട്ടപ്പോള്‍ തള്ളിപ്പറഞ്ഞവരാണ് ഷെയ്ന്‍ വാട്‌സന്‍, അജിങ്ക്യ രഹാനെ, റോബിന്‍ ഉത്തപ്പ എന്നിവര്‍. റോയല്‍സിനു പകരം സിഎസ്‌കെയെ ആണ് ഇവര്‍ ഉയര്‍ത്തിക്കാണിക്കാറുള്ളത്. ഇപ്പോഴിതാ റോയല്‍സിനെ അവഗണിച്ചവരുടെ കൂട്ടത്തിലേക്കു ജോസ് ബട്‌ലറും വന്നിരിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Friday, April 4, 2025, 16:26 [IST]
Other articles published on Apr 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+