For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബ്രെവിസിനില്ല, ടൈമര്‍ കഴിഞ്ഞിട്ടും രോഹിത്തിന് റിവ്യു!! മുംബൈയ്ക്കു എന്തുമാവാം?

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഹൈ സ്‌കോറിങ് ഗെയിമില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പൊരുതിവീണതിനു പിന്നാലെ അംപയറുടെ ഒരു തീരുമാനം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ രണ്ടു റണ്‍സിന്റെ നാടകീയ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. 214 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്കു അഞ്ചു വിക്കറ്റ്ിനു 211 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

ഈ മല്‍സരത്തില്‍ സിഎസ്‌കെയുടെ വെടിക്കെട്ട് ബാറ്ററും സൗത്താഫ്രിക്കന്‍ യുവതാരവുമായ ഡെവാള്‍ഡ് ബ്രെവിസിനു ഒരു റിവ്യു അംപയര്‍ നിഷേധിച്ചതാണ് വിവാദങ്ങള്‍ തിരി കൊളുത്തിയിരിക്കുന്നത്. സമയം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് ഓണ്‍ഫീല്‍ഡ് അംപയര്‍ റിവ്യു എടുക്കാനാവില്ലെന്നു അറിയിച്ചത്. ഈ തീരുമാനം സിഎസ്കെയുടെ തോല്‍വിക്കു പ്രധാന കാരണങ്ങളിലൊന്നു കൂടിയാണ്.

DEWALD BREVIS

സംഭവം ഇങ്ങനെ

214 റണ്‍സിന്റെ കൂറ്റന്‍ വിജയല്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയത്തിലേക്കു കുതിക്കവെയാണ് ലുംഗി എന്‍ഗിഡിയെറിഞ്ഞ 17ാമത്തെ ഓവില്‍ ഇരട്ട പ്രഹരമേറ്റത്. കന്നി സെഞ്ച്വറിയിലേക്കു മുന്നേറി കൗമാര താരം ആയുഷ് മാത്രെയെ 94ല്‍ നില്‍ക്കവെ ഓവറിലെ രണ്ടാമത്തെ ബോളില്‍ എന്‍ഗിഡി മടക്കി. തുടര്‍ന്നാണ് അഞ്ചാമനായി ഡെവാള്‍ഡ് ബ്രെവിസ് ക്രീസിലെത്തിയത്.

ലെഗ് സൈഡിലേക്കു പോയ ഒരു ഫുള്‍ടോസാണ് എന്‍ഗിഡിയെറിഞ്ഞത്. ബ്രെവിസ് ഇതു ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലു നേരെ പാഡില്‍ പതിക്കുകയായിരുന്നു. തുടര്‍ന്നു എന്‍ഗിഡിയും ആര്‍സിബി താരങ്ങളും എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തതോടെ മറുനാടന്‍ മലയാളി കൂടിയായ നിതിന്‍ മേനോന്‍ ഔട്ടും വിധിച്ചു. ഇതിനിടെ ബ്രെവിസും രവീന്ദ്ര ജഡേജയും സിംഗിളും ഓടിയിരുന്നു.

റണ്‍ പൂര്‍ത്തിയാക്കിയ ശേഷം ജഡേജയുമായി സംസാരിച്ച ബ്രെവിസ് റിവ്യു എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ സമയം കഴിഞ്ഞുപോയെന്നായിരുന്നു അംപയര്‍ അറിയിച്ചത്. എന്നാല്‍ ബ്രെവിസും ജഡേജയും ഈ തീരുമാനത്തില്‍ ശരിക്കും ഞെട്ടുകയും ചെയ്തു. ഇരുവരും ഇതേക്കുറിച്ച് അംപയറുമായി സംസാരിച്ചെങ്കിലും റിവ്യു എടുക്കാനുള്ള സമയം കഴിഞ്ഞു പോയതായും ഇനി അനുവദിക്കാന്‍ കഴിയില്ലെന്നും നിതിന്‍ മേനോന്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ഇതോടെ നിരാശനായി അല്‍പ്പസമയം അവിടെ തുടര്‍ന്ന ബ്രെവിസ് ഒടുവില്‍ ക്രീസ് വിടുകയായിരുന്നു. യഥാര്‍ഥത്തില്‍ അതു ഔട്ടല്ലെന്നും ലെഗ് സ്റ്റംപിനു പുറത്തുകൂടിയാണ് ബോള്‍ പോവുകയെന്നും റീപ്ലേയില്‍ കാണിക്കുകയും ചെയ്തു.

ബ്രെവിസിനു റിവ്യു ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും തേര്‍ഡ് അംപയറില്‍ നിന്നും അനുകൂലമായ തീരുമാനം വരികയും ചെയ്യുമായിരുന്നു. വമ്പനടിക്കാരനായ ബ്രെവിസ് ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷെ കളിയും സിഎസ്‌കെ വിജയിച്ചേനെ.

ROHIT SHARMA

Photocredit: Jiohotstar

വന്‍ വിമര്‍ശനം

ചെന്നൈ സൂപ്പര്‍ കിങ്‌സിനു തീര്‍ച്ചയായും ലഭിക്കേണ്ടിയിരുന്ന ഒരു റിവ്യു നിഷേധിച്ച അംപയര്‍ നിതിന്‍ മേനോനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ആരാധകര്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. ഓരോ ടീമുകള്‍ക്കും വ്യത്യസ്ത നിയമമാണോയെന്നും മുംബൈ ഇന്ത്യന്‍സിനു വേണ്ടി മാത്രം അംപയര്‍മാര്‍ എന്തുകൊണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്നുവെന്നും അവര്‍ തുറന്നടിക്കുന്നു.

ഐപിഎല്ലിലെ അംപയര്‍മാരെയല്ലാം മുംബൈ ഇന്ത്യന്‍സ് ഉടമയായ അംബാനി വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. അവര്‍ക്കു വേണ്ടി നിയമങ്ങള്‍ അവര്‍ എങ്ങനെയും വളച്ചൊടിക്കും. എന്നാല്‍ മുടന്തന്‍ കാരണങ്ങള്‍ പറഞ്ഞ് മറ്റു ടീമുകള്‍ക്കു നിഷേധിക്കുകയും ചെയ്യും. ഈ സീസണില്‍ മാത്രമല്ല, മുന്‍ സീസണുകൡലെല്ലാം ഇതു കണ്ടിട്ടുളളതാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സുമായുള്ള അവസാന കളിയില്‍ ടൈമറില്‍ പൂജ്യം ആയതിനു ശേഷമാണ് മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ റിവ്യു എടുത്തത്. അംപയര്‍ അതു അനുവദിക്കുകയും ചെയ്്തു. പക്ഷെ ഡെവാള്‍ഡ് ബ്രെവിസിന്റെ കാര്യത്തില്‍ ടൈമറില്‍ സമയം കഴിഞ്ഞെന്നാണ് അംപയറുടെ വാദം. ഇതു തീര്‍ച്ചയായും അംപര്‍മാരും അംബാനിയും ചേര്‍ന്നുള്ള ഒത്തുകളിയാണൈന്നും ആരാധകര്‍ കുറ്റപ്പെടുത്തി.

Story first published: Sunday, May 4, 2025, 6:37 [IST]
Other articles published on May 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+