For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: എന്തൊരടി, അശുതോഷ് ഹീറോ; നന്ദി പറയുന്നത് ധവാനോട്! കാരണം യുവതാരം പറയും

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചിരിക്കുകയാണ്. ഒരു വിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ എട്ട് വിക്കറ്റിന് 209 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി മൂന്ന് പന്തുകള്‍ ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. അശുതോഷ് ശര്‍മയുടെ വെടിക്കെട്ടാണ് ലഖ്‌നൗവിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചത്. 31 പന്തില്‍ പുറത്താവാതെ 66 റണ്‍സാണ് അശുതോഷ് നേടിയത്. അഞ്ച് വീതം സിക്‌സും ഫോറും പറത്താന്‍ അശുതോഷിന് സാധിച്ചു.

212ന് മുകളിലായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഡെത്തോവറിലെ ലഖ്‌നൗവിന്റെ എല്ലാ പ്രതീക്ഷകളും തല്ലിത്തകര്‍ത്തത് അശുതോഷാണ്. വിപ്രജ് നിഗത്തിന്റെ പ്രകടനവും ഗംഭീരമായി. 15 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സോടെ നിര്‍ണ്ണായക പ്രകടനം നടത്തിയാണ് വിപ്രജ് പുറത്തായത്. ടീമിനെ വിജയത്തിലെത്തിക്കുന്നത് വരെ ക്രീസില്‍ തുടര്‍ന്ന അശുതോഷാണ് കളിയിലെ താരമായി മാറിയിരിക്കുന്നത്. ഡല്‍ഹിക്ക് ലഖ്‌നൗവിനെതിരായ മത്സരം അല്‍പ്പം വൈകാരികമായിരുന്നു.

മുന്‍ നായകനായ റിഷഭ് പന്തിനോടുള്ള മധുര പ്രതികാരം കൂടിയായി ഈ ജയം മാറി. അശുതോഷ് മാച്ച് വിന്നിങ് പ്രകടനത്തോടെ ഹീറോയായ ശേഷം താരം നന്ദി പറയുന്നത് മുന്‍ ഇന്ത്യന്‍ താരമായ ശിഖര്‍ ധവാനോടാണ്. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ ഗബ്ബാറെന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മുന്‍ ഡല്‍ഹി താരം കൂടിയായ ധവാനോട് അശുതോഷ് നന്ദി പറയുന്നത് എന്തുകൊണ്ടാണെന്ന് താരം തന്നെ പറയുന്നുണ്ട്.

ഈ പ്രകടനം ധവാന് സമര്‍പ്പിക്കുന്നു

ഡല്‍ഹിയെ വിജയത്തിലെത്തിച്ച് കളിയിലെ താരത്തിനുള്ള പുരസ്‌കാരം നേടിയെടുത്ത ശേഷം അശുതോഷ് പറഞ്ഞത് ഈ നേട്ടം ശിഖര്‍ ധവാന് സമര്‍പ്പിക്കുന്നുവെന്നാണ്. 'ഞാന്‍ എന്റെ ഈ നേട്ടം ഉപദേഷ്ടാവായ ശിഖര്‍ പാജിക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഇവിടെയില്ല. നന്ദി' എന്നാണ് അശുതോഷ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി പറഞ്ഞത്. ഇതിന് ശേഷം ഡ്രസിങ് റൂമിലെത്തിയപ്പോള്‍ അശുതോഷിനെ ധവാന്‍ വീഡിയോകോള്‍ വിളിക്കുകയും ചെയ്തു.

delhi capitals

പ്രകടനത്തെ അഭിനന്ദിച്ച ധവാനോട് അശുതോഷ് നന്ദിയും പറഞ്ഞു. ധവാനും അശുതോഷും വര്‍ഷങ്ങളായുള്ള ബന്ധമാണ്. അശുതോഷിന്റെ ഉപദേഷ്ടാവായിരുന്നു ധവാന്‍. താരത്തിന്റെ ഐപിഎല്ലിലേക്കുള്ള വരവിന് പിന്നിലും ധവാന്റെ പങ്കുണ്ടായിരുന്നു. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം തിളങ്ങിയാണ് അശുതോഷ് ശ്രദ്ധ നേടുന്നത്. ഇത്തവണ ഡല്‍ഹിയിലേക്കെത്തിയ താരം ആദ്യ മത്സരത്തിലൂടെത്തന്നെ കരുത്ത് കാട്ടിയിരിക്കുകയാണ്.

പീറ്റേഴ്‌സണും നന്ദി പറഞ്ഞ് അശുതോഷ്

അശുതോഷിന്റെ മുന്‍ ഉപദേഷ്ടാവ് എന്ന നിലയിലാണ് ധവാനോട് അദ്ദേഹം നന്ദി പറഞ്ഞത്. എന്നാല്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേഷ്ടാവ് കെവിന്‍ പീറ്റേഴ്‌സനാണ്. മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരമായ കെവിന്‍ പീറ്റേഴ്‌സന്‍ കെട്ടിപ്പിടിച്ചാണ് അശുതോഷിനെ അഭിനന്ദിച്ചത്. അശുതോഷ് തന്റെ മികച്ച പ്രകടനത്തിന് പീറ്റേഴ്‌സണോടും നന്ദി പറഞ്ഞു. അദ്ദേഹം നല്‍കിയ പിന്തുണ വലുതായിരുന്നുവെന്നാണ് അശുതോഷ് മത്സരത്തിന് ശേഷം പറഞ്ഞത്.

Take a Poll

എന്തായാലും അശുതോഷിന്റെ പ്രകടനം എല്ലാവരുടേയും അഭിനന്ദനം ഏറ്റുവാങ്ങുന്നതാണ്. തോല്‍ക്കുമെന്ന് തോന്നിച്ചിടത്തുനിന്ന് ഡല്‍ഹിയെ വിജയത്തിലേക്കെത്തിക്കാന്‍ അശുതോഷിനായി. വണ്‍ സീസണ്‍ വണ്ടറല്ല താനെന്ന് പ്രകടനംകൊണ്ട് തെളിയിക്കാന്‍ യുവതാരത്തിനായിരിക്കുകയാണ്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ അശുതോഷിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഡല്‍ഹി ഇത്തവണ ശരാശരി ടീമാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങളെല്ലാം ഇത്തരത്തില്‍ മികവ് കാട്ടാതെ ടീമിന് മുന്നേറാന്‍ സാധിക്കില്ല.

ഡല്‍ഹിക്ക് മുന്നില്‍ വലിയ ആശങ്കകള്‍

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിക്കാനായെങ്കിലും ഡല്‍ഹിക്ക് മുന്നിലുള്ളത് വലിയ ആശങ്കകളാണെന്ന് പറയാം. ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്. വരുന്ന മത്സരങ്ങളില്‍ ഇത് മെച്ചപ്പെടുത്താതെ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അശുതോഷ് ശര്‍മക്ക് എല്ലാ മത്സരങ്ങളിലും ഇതേ മികവ് കാട്ടുകയെന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ ഡല്‍ഹിക്ക് മുന്നോട്ടുള്ള യാത്ര കടുപ്പമാണെന്ന് തന്നെ പറയാം.

Story first published: Tuesday, March 25, 2025, 15:21 [IST]
Other articles published on Mar 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+