Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സിംഗിളെടുക്കടാ..., ഹാര്‍ദിക്കിനോട് കലിപ്പിച്ച് ആകാശ് അംബാനി; വീഡിയോ വൈറല്‍

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 12 റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ എട്ട് വിക്കറ്റിന് 203 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റിന് 191 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മുംബൈക്ക് കരുത്തുറ്റ താരനിരയുണ്ടായിട്ടും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ടീമിന് സാധിക്കുന്നില്ല.

മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദം നല്‍കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. സൂപ്പര്‍ നായകനെന്ന് പറയുമ്പോഴും ടീമിനെ ജയിപ്പിക്കാന്‍ ഇപ്പോള്‍ ഹാര്‍ദിക്കിനാവുന്നില്ല. ഇപ്പോഴിതാ ലഖ്‌നൗവിനെതിരായ തോല്‍വിയോടെ ഹാര്‍ദിക് പാണ്ഡ്യക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമായിരിക്കുകയാണ്. ലഖ്‌നൗവിനെതിരേ അഞ്ച് വിക്കറ്റും 16 പന്തില്‍ 28* റണ്‍സും നേടിയിട്ടും ടീമിനെ ജയിപ്പിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കാതെ പോയി.

ഇപ്പോഴിതാ മത്സരത്തിന്റെ അവസാന ഓവറിലെ ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കത്തിനെതിരേ ടീം ഉടമയായ ആകാശ് അംബാനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മത്സരം കണ്ടുകൊണ്ടിരുന്ന ആകാശ് ഹാര്‍ദിക്കിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു.

സാന്റ്‌നര്‍ക്ക് സ്‌ട്രൈക്ക് കൊടുക്കാതെ ഹാര്‍ദിക്

അവസാന ഓവറില്‍ 22 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. അല്‍പ്പം പ്രയാസമുള്ള വിജയലക്ഷ്യമായിരുന്നു ഇത്. ഓവര്‍ എറിയാനെത്തിയ ആവേശ് ഖാന്റെ ആദ്യ പന്ത് ഹാര്‍ദിക് സിക്‌സര്‍ പറത്തി. രണ്ടാം പന്തില്‍ രണ്ട് റണ്‍സും നേടി. എന്നാല്‍ മൂന്നാം പന്തിലും നാലാം പന്തിലും സിംഗിളെടുക്കാന്‍ അവസരമുണ്ടായിട്ടും ഹാര്‍ദിക് ഇതിന് തയ്യാറായില്ല. പിന്നീട് അഞ്ചാം പന്തില്‍ ഹാര്‍ദിക് സിംഗിളെടുത്ത് അവസാന പന്തില്‍ സാന്റ് നര്‍ക്ക് സ്‌ട്രൈക്ക് നല്‍കി.

hardik pandya

ഹാര്‍ദിക്കിന്റെ ഈ നീക്കമാണ് ആകാശ് അംബാനിയെ ചൊടിപ്പിച്ചത്. എന്താണ് കാട്ടുന്നതെന്ന തരത്തില്‍ ആകാശ് കൈകൊണ്ട് ആംഗ്യം കാട്ടി. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനം ഗംഭീരമായിരുന്നെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ സാധിക്കാത്തത് നായകനെന്ന നിലയില്‍ വലിയ പിഴവാണ്. ഇത്തവണ വലിയ അഴിച്ചുപണികളോടെ ശക്തമായ ടീമിനെ സൃഷ്ടിച്ചിട്ടും മുംബൈക്ക് ജയിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

വില്ലനായത് തിലക് വര്‍മ

മുംബൈ ഇന്ത്യന്‍സ് റണ്‍റേറ്റ് നിലനിര്‍ത്തിത്തന്നെയാണ് മുന്നോട്ട് പോയത്. എന്നാല്‍ ടീമിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത് തിലക് വര്‍മയുടെ പ്രകടനമാണ്. ഇംപാക്ട് പ്ലയറായി തിലക് അഞ്ചാം നമ്പറിലാണ് കളിക്കാന്‍ ഇറങ്ങിയത്. താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്തത് മുംബൈയുടെ തോല്‍വിക്ക് കാരണമായി. 23 പന്തില്‍ 25 റണ്‍സാണ് തിലക് നേടിയത്. രണ്ട് ബൗണ്ടറി മാത്രമാണ് താരം നേടിയത്. തിലകിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് മുംബൈയുടെ തോല്‍വിക്ക് കാരണമായി മാറി.

മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവാത്തതും വലിയ തിരിച്ചടിയായി. വില്‍ ജാക്‌സും റിയാന്‍ റിക്കില്‍ട്ടനും ചേര്‍ന്ന് നിരാശപ്പെടുത്തുന്ന തുടക്കമാണ് ഓപ്പണിങ്ങില്‍ നല്‍കിയത്. രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തിയിട്ടും മുംബൈയുടെ ഓപ്പണിങ് ക്ലിക്കാവുന്നില്ല. മുംബൈയുടെ ബൗളര്‍മാര്‍ മികച്ചവരാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടുന്നില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതകളേറെയാണെന്ന് പറയാം.

പവര്‍പ്ലേയില്‍ ബൗളര്‍മാര്‍ മികവ് കാട്ടുന്നില്ല

മുംബൈയുടെ പേസ് ബൗളര്‍മാര്‍ പവര്‍പ്ലേയില്‍ നിരാശപ്പെടുത്തുകയാണ്. ട്രന്റ് ബോള്‍ട്ടും ദീപക് ചഹാറും മികച്ച ബൗളര്‍മാരാണ്. ന്യൂബോളില്‍ വിക്കറ്റ് നേടിയെടുക്കാന്‍ കഴിവുള്ളവരുമാണ്. എന്നാല്‍ ലഖ്‌നൗവിനെതിരേ ഈ മികവ് കണ്ടില്ല. പവര്‍പ്ലേയില്‍ ലഖ്‌നൗ നേടിയ റണ്‍സ് വളരെ നിര്‍ണ്ണായകമായി. ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മുംബൈയുടെ ബൗളിങ് നിര പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്ന് തന്നെ പറയാം.

Story first published: Saturday, April 5, 2025, 6:31 [IST]
Other articles published on Apr 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+