ഐപിഎല്ലിന്റെ 18ാം സീസണ്‍ അവസാന ഘട്ടില്‍ എത്തിനില്‍ക്കുകയാണ്. 10 ടീമുകളില്‍ ആറും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ഇനി കിരീടത്തിനു വേണ്ടി പോരടിക്കുക വെറും നാലു ടീമുകള്‍ മാത്രം. അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ്, ഒരു തവണ ജേതാക്കളായ ഗുജറാത്ത് ടൈറ്റസ്, ഇതുവരെ കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവര്‍ തമ്മിലാണ് ഇനി ട്രോഫിക്കായുള്ള പിടിവലി.
പോയിന്റ് പട്ടികയില്‍ നിലവില്‍ തലപ്പത്ത് ജിടിയും രണ്ടാമത് ആര്‍സിബിയുമാണ് ഇപ്പോഴുള്ളതെങ്കിലും ഈ പൊസിഷന്‍ മാറിയേക്കും. കാരണം ഈ ടീമുകളെയെല്ലാം അവസാന റൗണ്ട് മല്‍സരങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. പ്ലേഓഫിലെ നാലു ടീമുകളില്‍ അടുത്ത മാസം മൂന്നിന് നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ആരൊക്കെയാവും മുഖാമുഖം വരികയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതേക്കുറിച്ച് നോക്കാം.

ഫൈനലിലേക്കുള്ള വഴി
മറ്റുള്ള ഭൂരിഭാഗം ടൂര്‍ണമെന്റുകളെയും പോലെ ലീഗ് ഘട്ടം, സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയൊരു ഘടനയല്ല ഐപിംഎല്ലിനുള്ളതൈന്നു കാണാം. ഫൈനലിനു മുമ്പ് പ്ലേഓഫില്‍ മൂന്നു മല്‍സരങ്ങളാണുള്ളത്. ഇവയുടെ ഫലമാണ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
പ്ലേഓഫിലെ ആദ്യത്തെ പോരാട്ടം ക്വാളിഫയര്‍ വണ്ണാണ്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്നര്‍ തമ്മിലാണ് ഈ മല്‍സരത്തില്‍ പോരടിക്കുക. ഇതിനെ മറ്റൊരു തരത്തില്‍ സെമി ഫൈനലെന്നു തന്നെ വിളിക്കാം. കാരണം ഇതില്‍ ജയിക്കുന്നവര്‍ നേരിട്ടു ഫൈനലിലേക്കു യോഗ്യത നേടും.
പക്ഷെ തോല്‍ക്കുന്ന ടീം ടൂര്‍ണമന്റില്‍ നിന്നും പുറത്താവില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. അവര്‍ക്കു ഫൈനല്‍ ടിക്കറ്റിനായി ഒരു അവസരം കൂടി ലഭിക്കും. പക്ഷെ എതിരാളികളെ അറിയാന്‍ അല്‍പ്പം കാത്തിരിക്കണം. ക്വാളിഫയര്‍ വണ്ണിനു ശേഷം നടക്കുക്ക എലിമിനേറ്റര്‍ പോരാട്ടമാണ്. പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളവര്‍ ഈ മല്‍ത്തില്‍ കൊമ്പുകോര്‍ക്കും. പേര് പോലെ തന്നെ ഈ കളിയില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും.
എലിമിനേറ്റര്‍ ജയിക്കന്ന ടീം രണ്ടാം ക്വാളിഫയഫറിലേക്കു യോഗ്യത നേടും. നേരത്തേ ക്വാളിഫയര്‍ വണ്ണില്‍ തോറ്റ ടീമായിരിക്കും അവരുടെ എതിരാളികള്‍. എലിമിനേറ്റര്‍ വിജയിയും ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമും തമ്മിലുള്ള പോരാട്ടമായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീമുകളെ തീരുമാനിക്കുക.
പ്ലേഓഫിന്റെ ഈ ഘടന കണ്ടാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങൡ ഫിനിഷ് ചെയ്യുന്നവര്‍ക്കാണ് ഏറ്റവുമധികം ഫൈനല്‍ സാധ്യതയെന്നു കാണാം. കാരണം ക്വാളിഫയര്‍ വണ്ണില്‍ മാത്രം ജയിച്ചാല്‍ അവര്‍ക്കു ഫൈനലില്‍ കടക്കാം.
ഇനി ഇതില്‍ തോറ്റാലും രണ്ടാം ക്വാളിഫയറെന്ന മറ്റൊരു അവസരം കൂടി ഫൈനലിലെത്താന്‍ അവര്‍ക്കുണ്ട്. പക്ഷെ പോയിന്റ് പട്ടികയിലെ മൂന്ന്, നാല് സ്ഥാനക്കാര്‍ക്കു എലിമിനേറ്ററില്‍ തോറ്റാല്‍ രണ്ടാമതൊരു ചാന്‍സില്ല. ഇനി ജയിച്ചാലും ഫൈനലില്‍ കടക്കാന്‍ മറ്റൊരു കടമ്പ കൂടി കടക്കുകയും വേണം.

കൂടുതല്‍ സാധ്യത
മുകളിലെ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത്തവണത്തെ ഐപിഎല്‍ ഫൈനല്‍ കളിക്കാന്‍ ഏറ്റവുമധികം സാധ്യത പോയിന്റ് പട്ടികയിലെ ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ക്കാണെന്നു നിസംശയം പറയാം. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്യാന്‍ ഏറ്റവുമധികം സാധ്യത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനാണ്.
രണ്ടു കളികള്‍ ബാക്കി നില്‍ക്കെ അവര്‍ക്കു 70 ശതമാനം ചാന്‍സുണ്ട്. രണ്ടാംസ്ഥാനത്തു പഞ്ചാബ് കിങ്‌സാണ്. 60 ശതമാനമാണ് അവര്‍ ആദ്യ രണ്ടിലെത്താനുള്ള സാധ്യത. അതിനാല്‍ ഫൈനലിലെത്താന്‍ ഏറ്റവുമധികം സാധ്യതയും ഈ ടീമുകള്‍ക്കു തന്നെ.
ഗുജറാത്ത് ടൈറ്റന്‍സാണ് സാധ്യതയില്‍ മൂന്നാമത് (50 ശതമാനം). ഒരു മല്‍സരം അവര്‍ക്കു ശേഷിക്കുന്നു. ഏറ്റവും കുറവ് ശതമാനം മുംബൈ ഇന്ത്യന്‍സിനാണ്. ഒരു കളി ശേഷിക്കെ അവര്‍ ആദ്യ രണ്ടു ടീമുകളിലൊന്നാവാന്‍ വെറു 15 ശതമാനം മാത്രമേ സാധ്യതയുള്ളൂ,