Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ദ്രാവിഡ് + റാത്തോഡ് കോംബോ നേട്ടമാവുക ആര്‍ക്കെല്ലാം? ഈ മൂന്ന് പേര്‍ക്ക്! മിന്നിക്കും

ഐപിഎല്‍ കിരീടം അടുത്ത സീസണില്‍ തീര്‍ച്ചയായും ടീമിലെത്തിക്കാന്‍ തന്നെയാണ് തങ്ങളുടെ ശ്രമമെന്നു മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് എതിരാളികള്‍ക്കു ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് അണിയറില്‍ വലിയ അഴിച്ചുപണികള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ കോച്ചായി രാഹുല്‍ ദ്രാവിഡിനെയും ബാറ്റിങ് കോച്ചായി വിക്രം റാത്തോഡിനെയും റോയല്‍സ് കൂടാരത്തില്‍ എത്തിച്ചുകഴിഞ്ഞു. ഇനി ലേലത്തില്‍ ഏതൊക്കെ വമ്പന്‍ താരങ്ങളെ റാഞ്ചാനാണ് റോയല്‍സിന്റെ പ്ലാനെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാംപ്യന്മാരാക്കിയ കോച്ചാണ് ദ്രാവിഡെങ്കില്‍ അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നയാളാണ് റാത്തോഡ്. ആരാധകരെ ത്രില്ലടിപ്പിക്കുന്നതും ഇതു തന്നെയാണ്. ഈ രണ്ടു പേരുടെ നിയമനം റോയല്‍സ് ടീമിലെ ചില താരങ്ങള്‍ക്കു അടുത്ത ഐപിഎല്‍ സീസണില്‍ വളരെയധികം ഗുണം ചെയ്യും. ആരൊക്കെയാവും ഈ താരങ്ങളെന്നു നമുക്കു നോക്കാം.

RIYAN PARAG

റിയാന്‍ പരാഗ്

യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഈ ലിസ്റ്റിലെ ഒരു താരം. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത മാച്ച് വിന്നറാവാന്‍ ശേഷിയുള്ള താരമെന്നാണ് അസ്സമില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഈ വര്‍ഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി പരാഗ് അരങ്ങേറ്റവും കുറിച്ചുകഴിഞ്ഞു. റോയല്‍ അക്കാദമിയില്‍ നിന്നുള്ള താരമായ അദ്ദേഹം റോയല്‍സിന്റെ സീനിയര്‍ ടീമിലെയും പ്രധാനപ്പെട്ടയാളായി മാറിയിരിക്കുകയാണ്.

ഇനി രാഹുല്‍ ദ്രാവിഡിനും വിക്രം റാത്തോഡിനുമൊപ്പം റോയല്‍സ് ടീമില്‍ പ്രവര്‍ത്തിക്കുന്നതോടെ പരാഗ് കൂടുതല്‍ മികച്ച താരമായി മാറുമെന്നതില്‍ സംശയമില്ല. ദേശീയ ടീമില്‍ രണ്ടു പേര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ താരത്തിനായില. ഇതിന്റെ ക്ഷീണം ഐപിഎല്ലിലൂടെ തീരാന്‍ പോവുകയാണ്.

പിഴവുകള്‍ തിരുത്തി കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്ററായി 22 കാരനായ പരാഗിനെ മാറ്റിയെടുക്കാന്‍ ദ്രാവിഡിനും റാത്തോഡിനും കഴിയും. ഇതു ഇന്ത്യന്‍ ടീമിലെ അവിഭാജ്യം ഘടകമായി മാറാനും പരാഗിനെ സഹായിക്കുമെന്നുറപ്പാണ്.

യശസ്വി ജയ്‌സ്വാള്‍

യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. രാജസ്ഥാന്‍ റോയല്‍സിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരികയും ഇന്ത്യന്‍ കുപ്പായത്തിലും ഈ പ്രകടനം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതാരമാണ് അദ്ദേഹം. രാഹുല്‍ ദ്രാവിഡ് കോച്ചായിരിക്കെയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ജയ്‌സ്വാള്‍ അരങ്ങേറിയത്. റാത്തോഡിനൊപ്പവും പ്രവര്‍ത്തിക്കാന്‍ യുവതാരത്തിനായിട്ടുണ്ട്.

YASHASVI JAISWAL

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു ജയ്‌സ്വാളിനെ ഇതിനകം പലരും വിശേഷിപ്പിച്ചു കഴിഞ്ഞു. ഇതു ശരിവയ്ക്കുന്ന പ്രകനമാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ താരം നടത്തിക്കൊണ്ടിരിക്കുന്നത്. റോയല്‍സില്‍ വീണ്ടും ദ്രാവിഡിനും റാത്തോഡിനുമൊപ്പം പ്രവര്‍ത്തിക്കാനായത് ജയ്‌സ്വാളിനെ മുന്നോട്ടുള്ള യാത്രയില്‍ വളരെയേറെ സഹായിക്കും.

ധ്രുവ് ജുറേല്‍

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാണ് ഈ ലിസ്റ്റില മൂന്നാമന്‍. മറ്റു രണ്ടു പേരെയും പോലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വഴി തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ടിക്കറ്റ് ലഭിച്ച താരമാണ് അദ്ദേഹം. ഏറ്റവും കടുപ്പമേറിയ ടെസ്റ്റ് ക്രിക്കറ്റിലൂടെ തന്നെ ഈ വര്‍ഷം ദേശീയ ടീമിനു വേണ്ടി അരങ്ങേറാന്‍ ജുറേലിനു ഭാഗ്യം ലഭിക്കുകയായിരുന്നു.

രാഹുല്‍ ദ്രാവിഡിന്റെയും വിക്രം റാത്തോഡിന്റെയും പിന്തുണയും ഉപദേശങ്ങളും കരിയറിലെ രണ്ടാമത്തെ ടെസ്റ്റില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനു നേടിക്കൊടുത്തിരുന്നു. തന്റെ കഴിവുകളെ മിനുക്കിയെടുത്ത ഇരുവര്‍ക്കുമൊപ്പം ഇനി ഐപിഎല്ലിലും പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാവും ജുറേല്‍.

Story first published: Saturday, September 21, 2024, 20:43 [IST]
Other articles published on Sep 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+