For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ടി20യില്‍ ഗംഭീറിന്റെ ഫസ്റ്റ് ചോയ്‌സ് ആരൊക്കെ? 4 ഓപ്പണര്‍മാരും ശോകം!! ഭേദം 2 പേര്‍

ഈ വര്‍ഷം ഏഷ്യാ കപ്പും അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പും വരാനിരിക്കെ ഇന്ത്യയുടെ ബെസ്റ്റ് ടീം കോമ്പിനേഷനെ ഈ സീസണിലെ ഐപിഎല്ലിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍. പക്ഷെ ടൂര്‍ണമെന്റ് മൂന്നാം റൗണ്ടിലേക്കു കടന്നപ്പോഴും തന്റെ ഓപ്പണിങ് കോമ്പിനേഷന്റെ കാര്യത്തില്‍ അദ്ദേഹത്തിനു വ്യക്തത ലഭിച്ചിട്ടില്ല. കാരണം ഓപ്പണിങ് റോളിലേക്കു ഗംഭീര്‍ കണ്ടു വച്ചിരിക്കുന്ന താരങ്ങളെല്ലാം നിരാശാജനകമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രധാനമായും നാലു പേരാണ് ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്. ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരാണിത്. ഇന്ത്യന്‍ ടീം അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും സഞ്ജു- അഭിഷേക് ജോടിയാണ് ഓപ്പണ്‍ ചെയ്തത്. ഇവര്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു.

പക്ഷെ റെഡ് ബോള്‍ പരമ്പരകളുടെ തിരക്കിലായതിനാലാണ് നേരത്തേ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായിരുന്ന ജയ്‌സ്വാളിനെയും ഗില്ലിനെയും ഈ പരമ്പരകളില്‍ നിന്നും മാറ്റി നിര്‍ത്തിയത്. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങിലെ അടുത്ത സൂപ്പര്‍ താരങ്ങളായ ഇരുവരെയും ഭാവി ടി20 പരമ്പരകളില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കില്ല. ഈ കാരണത്താലാണ് ഐപിഎല്ലില്‍ നാലു പേരുടെയും പ്രകടനം വിലയിരുത്തിയ ശേഷം ബെസ്റ്റ് 2 ആരൊക്കെയാണെന്നു കണ്ടെത്താന്‍ ഗംഭീര്‍ തീരുമാനിച്ചത്. പക്ഷെ നാലു പേരും അത്ര മികച്ച പ്രകടനമല്ല ഇതിനകം നടത്തിയിരിക്കുന്നത്.

SANJU SAMSON

ഓപ്പണര്‍മാരുടെ പ്രകടനം

സമീപകാലത്തെ ടി20 പരമ്പരകളില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ അതു ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയ താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. മൂന്നു സെഞ്ച്വറികളടക്കം നേടി അദ്ദേഹം ശരിക്കും കൈയടി നേടി. ഇംഗ്ലണ്ടിനെതിരേയുള്ള അവസാന പരമ്പരയില്‍ മാത്രമാണ് അദ്ദേഹം നിരാശപ്പെടുത്തിയത്.

ദേശീയ ടീമിലെ ഓപ്പണിങ് സ്ഥാനം കണ്ണുവച്ചു തന്നെയാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലു സഞ്ജു ഓപ്പണിങ് തന്നെ തിരഞ്ഞെടുത്തത്. പക്ഷെ മുന്നു റൗണ്ടുകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമാണെന്നെന്നൊന്നും പറയാന്‍ സാധിക്കില്ല. മൂന്നിങ്‌സുകളില്‍ നിന്നും 33 ശരാശരിയില്‍ 99 റണ്‍സാണ് താരം നേടിയത്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ കളിയില്‍ 66 റണ്‍സോടെ സഞ്ജു കസറിയെങ്കിലും തുടര്‍ന്ന പ്രകടനം താഴേക്കാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 13ഉം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 20ഉം റണ്‍സിനു അദ്ദേഹം പുറത്താവുകയായിരുന്നു. ഈ പ്രകടനം ഇന്ത്യന്‍ ടീമിലെ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനവും സംശയത്തിലാക്കിക്കിയിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി കൂടിയായ യശസ്വി ജയ്‌സ്വാള്‍ ഇതിനേക്കാള്‍ മോശം പ്രകടനാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നിന്നിങ്‌സുകളില്‍ വെറും 11.33 ശരാശരിയില്‍ 34 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 29 റണ്‍സുമാണ്.

കെകെആറിനെതിരേയായിരുന്നു ഇത്. ബാക്കിയുള്ള രണ്ടു കളിയിലും ദയനീയമാണ് ജയ്‌സ്വാളിന്റെ പ്രകടനം. എസ്ആര്‍എച്ചിനെതിരേ ഒരു റണ്‍സ് മാത്രമെടുത്ത അദ്ദേഹം സിഎസ്‌കെയ്‌ക്കെതിരേ നാലു റണ്‍സിനും മടങ്ങി.

SHUBMAN GILL

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍ രണ്ടു മല്‍സരങ്ങളാണ് ഇതിനകം കളിച്ചത്. 35.50 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 71 റണ്‍സുമാണ്. പഞ്ചാബ് കിങുമായുള്ള കളിയില്‍ 33 റണ്‍സ് നേടിയ അദ്ദേഹം മുംബൈ ഇന്ത്യന്‍സിനെതിരേ 38 റണ്‍സുമെടുത്തു മടങ്ങി. ജയ്‌സ്വാളിനേക്കാള്‍ മികച്ച പ്രകടനമാണ് ഗില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നു തീര്‍ച്ചയായും പറയാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ അഭിഷേക് ശര്‍മയാണ് നാലു പേരില്‍ ഏറ്റവും ദുരന്തമായിരിക്കുന്നത്. മൂന്നിങ്‌സുകളില്‍ നിന്നും വെറും 10.33 ശരാശരിയില്‍ 31 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. രാജസ്ഥാന്‍ റോയല്‍സിനെതിരേ 24, ലഖ്‌നൗ സൂപ്പര്‍ ജയന്റ്്‌സിനെതിരേ 6, ഡല്‍ഹിക്യാപ്പിറ്റല്‍സിനെതിരേ 1 എന്നിങ്ങനെയാണ് അഭിഷേകിന്റെ സ്‌കോര്‍. നാലു ഓപ്പണര്‍മാരെയും താരതമ്യം ചെയ്യുമ്പോള്‍ തമ്മില്‍ ഭേദം സഞ്ജുവും ഗില്ലും തന്നെയാണ്.

Story first published: Tuesday, April 1, 2025, 14:16 [IST]
Other articles published on Apr 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+