For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പഞ്ചാബിന്റെ വില്ലനെ കിട്ടി!! മുന്‍ മുംബൈ താരം, ആര്‍സിബിയെ 'ജയിപ്പിച്ച്' വിട്ടു

അഹമ്മദാബാദ്: കന്നിക്കിരീടം തേടിയെത്തിവര്‍ കൊമ്പുകോര്‍ത്ത ത്രില്ലിങ് ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ കൊമ്പുകുത്തിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ചാംപ്യന്മാരായിരിക്കുകയാണ്. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലിങ് ഫൈലില്‍ ആറു റണ്‍സിന്റെ ജയവുമായാണ് ആര്‍സിബി 18 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി സ്‌റ്റേിയത്തില്‍ 191 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു രജത് പാട്ടിധാറിനും സംഘത്തിനും നല്‍കിയത്. പക്ഷെ ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ 184 റണ്‍സ് നേടാനെ പഞ്ചാബിനായുള്ളൂ. യഥാര്‍ത്തില്‍ എവിടെയാണ് ഈ മല്‍സരത്തില്‍ പഞ്ചാബ് തോറ്റത്? അവരുടെ പ്രധാന വില്ലന്‍ ആരാണെന്നു നോക്കാം.

NEHAL WADHERA

പഞ്ചാബിനെ തോല്‍പ്പിച്ചതാര്?

പഞ്ചാബ് കിങ്‌സിന്റെ തോല്‍വിയുടെ യഥാര്‍ഥ കാരണക്കാരന്‍ മധ്യനിര ബാറ്റരും മുന്‍ മുംബൈ ഇന്ത്യന്‍സ് യുവതാരവുമായ നെഹാല്‍ വദേരയാണെന്നു നിസംശയം പറയാം. മധ്യ ഓവറുകളില്‍ അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങാണ് ടീമിനെ പിന്നിലാക്കിയത്. അഞ്ചാം നമ്പറിലെത്തിയ വദേരയ്ക്കു 18 ബോളില്‍ നേടാനായത് 16 റണ്‍സാണ്. ഒരേയൊരു സിക്‌സര്‍ മാത്രമേ ഇടംകൈയന്‍ ബാറ്ററുടെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. 83.33 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റിലാണ് വദേര കളിച്ചത്.

നേരത്തേ ടൂര്‍ണമെന്റില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ ടീമിനു തന്റെ സേവനം ഏറ്റവുമധികം ആവശ്യമായിരുന്ന സമയത്തു വദേര നിരാശപ്പെടുത്തി. ക്രീസിലെത്തിയതു മുതല്‍ ഒട്ടും താളത്തിലല്ല താരം കാണപ്പെട്ടത്. ഷോട്ടുള്‍ കളിക്കാന്‍ നന്നായി വിഷമിച്ച വദേരയുടെ ടൈമിങും അമ്പെ പാളുന്നത് കാണാമായിരുന്നു.

റൊമാരിയോ ഷെപ്പേര്‍ഡെറിഞ്ഞ പത്താം ഓവറിലെ നാലാമത്തെ ബോളില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (1) വീണതോടെ വദേരയ്ക്കു നേരത്തേ തന്നെ ക്രീസിലെത്തേണ്ടതായി വന്നു. ്പഞ്ചാബ് അപ്പോള്‍ മൂന്നു വിക്കറ്റിനു 79 റണ്‍സെന്ന നിലയിലായിരുന്നു. 16 ബോളില്‍ 24 റണ്‍സോടെ ജോഷ് ഇംഗ്ലിസായിരുന്നു അപ്പോള്‍ ക്രീസില്‍.

13 റണ്‍സിനു മുകളിലായിരരുന്നു അപ്പോള്‍ പഞ്ചാബിനു ജയിക്കാനാവശ്യമായ റണ്‍റേറ്റ്. അതുകൊണ്ടു തന്നെ ഇംഗ്ലിസിനൊപ്പം വദേരയും അഗ്രസീവായി ബാറ്റ് ചെയ്യേണ്ടതു ആവശ്യമായിരുന്നു. പക്ഷെ ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ബാറ്റിങാണ് വദേര കാഴ്ചവച്ചത്, പലപ്പോഴും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമാവാതെ താരം പരുങ്ങിയത് ദയനീയ കാഴ്ചയായിരുന്നു.

NEHAL WADHERA

ക്രുനാല്‍ പാണ്ഡ്യയെറിഞ്ഞ 11ാം ഓവറില്‍ മൂന്നു ബോളുകള്‍ വദേര നേരിട്ടെങ്കിലും സിംഗിള്‍ പോലും നേടാനായില്ല. ഷെപ്പേര്‍ഡിന്റെ അടുത്ത ഓവറിലെ ആദ്യത്തെ നാലു ബോളില്‍ അദ്ദേഹം നേടിയത് ഒരു സിംഗിള്‍ മാത്രം.

ഇതിനിടെ ടീമിനു ജയിക്കാനാവശ്യമമായ റണ്‍റേറ്റും കുത്തനെ ഉയര്‍ന്നു കൊണ്ടിരുന്നു. വദേരയില്‍ നിന്നും കാര്യമായ പിന്തുണ കിട്ടുന്നില്ലെന്നു ബോധ്യമായതോടെ ഇംഗ്ലിസിനു തനിച്ചു തന്നെ കൂടുതല്‍ റിസ്‌കുകള്‍ ഏറ്റെടുക്കേണ്ടതായും വന്നു.

ക്രുനാലെറിഞ്ഞ 13ാം ഓവറിലെ ആദ്യബോളില്‍ സിക്‌സറിനു ശ്രമിച്ച് ഇംഗ്ലിസ് (23 ബോളില്‍ 39) പുറത്താവാനുള്ള കാരണവും ഇതു തന്നെയാണ്. ലോങ്ഓണില്‍ ബൗണ്ടറി ലൈനനിന് തൊട്ടിരികെ ലിയാം ലിവിങ്‌സ്റ്റണാണ് അദ്ദേഹത്തെ പിടികൂടിയത്. തുടര്‍ന്നു ശശാങ്ക് സിങ് ബാറ്റിങിനായി ക്രീസിലെത്തിയപ്പോഴും വദേരയുടെ ഇന്നിങ്‌സില്‍ ഒരു മാറ്റവുംകണ്ടില്ല. സുയാഷ് ശര്‍മയെറിഞ്ഞ 13ാം ഓവറിലെ നാലു ബോളും കളിച്ചത് അദ്ദേഹമാണ്. നേടിയതാവട്ടെ മൂന്നു റണ്‍സ് മാത്രം.

ഒടുവില്‍ തന്റെ 13ാമത്തെ ബോളിലാണ് വദേരയുടെ ബാറ്റില്‍ നിന്നും ആദ്യത്തെ സിക്‌സര്‍ വന്നത്. അപ്പോഴോക്കും കളി 15ാം ഓവറിലും എത്തിയിരുന്നു. 17ാം ഓവറില്‍ താരം പുറത്താവുമ്പോള്‍ കളി ഏറെക്കുറെ പഞ്ചാബില്‍ നിന്നും വഴുതിപ്പോയിരുന്നു. തുടര്‍ന്നു ബാറ്റിങിനെത്തുന്നവര്‍ക്കു കളി കൂടുതല്‍ ദുഷ്‌കരമാക്കി തീര്‍ത്താണ് വദേര മടങ്ങിയത്.

ഇതോടെ ക്രീസിലെത്തിയ മാര്‍ക്കസ് സ്‌റ്റോയിനിസ് ആദ്യ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ നിര്‍ബന്ധിതനായി തീര്‍ന്നു. പക്ഷെ അടുത്ത ബോളില്‍ തന്നെ അദ്ദേഹം പുറത്താവുകയും ചെയ്തതോടെ പഞ്ചാബിന്റെ വിജയപ്രതീക്ഷകളും അസ്തമിക്കാന്‍ തുടങ്ങിയിരുന്നു.

Story first published: Wednesday, June 4, 2025, 7:36 [IST]
Other articles published on Jun 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+