Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 6 റണ്‍സില്‍ ക്യാച്ച് പാഴാക്കി, പിന്നെ അനികേത് ഷോ! ഡല്‍ഹിയെ ഞെട്ടിച്ച യുവതാരമാര്?

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ഡല്‍ഹിയുടെ തട്ടകത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിന് തൊട്ടതെല്ലാം പിഴച്ചു. ടോപ് ഓഡറും മധ്യനിരയും തകര്‍ന്നടിഞ്ഞപ്പോള്‍ ഹൈദരാബാദ് നിരയില്‍ വേറിട്ട് നിന്നത് അനികേത് വര്‍മയാണ്. ലഖ്‌നൗവിനെതിരേ 13 പന്തില്‍ 36 റണ്‍സ് നേടി ഞെട്ടിച്ച താരം ഡല്‍ഹിക്കെതിരേ കന്നി ഐപിഎല്‍ ഫിഫ്റ്റിയാണ് നേടിയെടുത്തത്.

41 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും സമ്മര്‍ദ്ദമില്ലാതെ കളിച്ച അനികേത് ഭേദപ്പെട്ട സ്‌കോറിലേക്ക് ഹൈദരാബാദിനെ എത്തിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തില്‍ ഹൈദരാബാദിന്റെ രക്ഷകനായി മാറിയ അനികേത് കത്തിക്കയറിയത് ഡല്‍ഹിയുടെ പിഴവിലാണെന്ന് പറയാം. തുടക്കത്തിലേ ലഭിച്ച ലൈഫ് മുതലാക്കിയാണ് അനികേത് ഡല്‍ഹി ബൗളര്‍മാരെ തല്ലിപ്പറത്തിയത്.

ആറ് റണ്‍സില്‍ പോറല്‍ കൈവിട്ട താരം

നാല് വിക്കറ്റുകള്‍ വീണ് ഹൈദരാബാദ് സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന സമയത്ത് അനികേതിനെ പുറത്താക്കാനുള്ള അവസരം ഡല്‍ഹിക്ക് ലഭിച്ചു. ആറാം ഓവര്‍ പന്തെറിയാനെത്തിയ അക്ഷര്‍ പട്ടേലിനെ സിക്‌സര്‍ പായിക്കാനുള്ള അനികേതിന്റെ ശ്രമം പാളി. ടൈമിങ് പിഴച്ച് വായുവില്‍ ഉയര്‍ന്ന പന്തിനെ അനായാസമായി അഭിഷേക് പോറലിന് കൈയിലൊതുക്കാമായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം വിട്ട് ഫീല്‍ഡറായെത്തിയ പോറലിന് പിഴച്ചു.

ഇതോടെ അനികേതിന് ലൈഫ് ലഭിക്കുകയായിരുന്നു. ഇത് മുതലാക്കിയാണ് താരം വെടിക്കെട്ട് പുറത്തെടുത്തത്. അക്ഷര്‍ പട്ടേലിനേയും കുല്‍ദീപ് യാദവിനേയും ഉള്‍പ്പെടെ സ്പിന്നര്‍മാരേയും പേസര്‍മാരേയും ഒരുപോലെ കടന്നാക്രമിക്കാന്‍ അനികേതിനായി. എന്തായാലും പോറല്‍ നല്‍കിയ ലൈഫാണ് അനികേതിനും ഹൈദരാബാദിനും കരുത്തായി മാറിയത്. അനികേതിനെ പവര്‍പ്ലേയ്ക്കുള്ളില്‍ പുറത്താക്കിയിരുന്നെങ്കില്‍ ഹൈദരാബാദിന് 150 റണ്‍സിലേക്ക് പോലും എത്താന്‍ സാധിക്കില്ലായിരുന്നു.

aniket verma

വെടിക്കെട്ട് നടത്തുന്ന അനികേത് ആരാണ്?

ആഭ്യന്തര ക്രിക്കറ്റിലും അധികം കേട്ടട്ടില്ലാത്ത പേരാണ് അനികേത് വര്‍മയുടേത്. താരം ഹൈദരാബാദ് ടീമിലേക്കെത്തിയത് ട്രയല്‍സില്‍ നടത്തിയ മിന്നും പ്രകടനത്തിലൂടെയാണ്. ആറ് ഓവറില്‍ 65 റണ്‍സ് നേടണമെന്നായിരുന്നു ട്രയല്‍സില്‍ താരത്തിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. എട്ട് ഓവറില്‍ 85ലധികം റണ്‍സ് നേടിയാണ് താരം ടീമിനെ ഞെട്ടിച്ചത്. നാല് ഓവറിനുള്ളില്‍ത്തന്നെ നികേതിന്റെ ബാറ്റിങ് മികവ് ഹൈദരാബാദ് ടീമിന്റെ പരിശീലകരെ അത്ഭുതപ്പെടുത്തി. സ്പിന്നര്‍മാരേയും പേസര്‍മാരേയും ഒരുപോലെ ആക്രമിക്കുന്ന അനികേത് തന്റെ കൈക്കരുത്തിനെ നന്നായി ഉപയോഗിക്കുന്ന ബാറ്റ്‌സ്മാനാണ്.

ഇതോടെയാണ് ഹൈദരാബാദ് 30 ലക്ഷം രൂപക്ക് അനികേതിനെ ടീമിലെടുത്തത്. സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാന്‍ സാധിക്കുമെന്ന് പ്രകടനംകൊണ്ട് തെളിയിക്കാന്‍ അനികേതിന് സാധിച്ചു. ഹൈദരാബാദില്‍ നിന്ന് വളര്‍ന്നുവരാന്‍ സാധ്യതയുള്ള മറ്റൊരു താരമാണ് അനികേതെന്ന് പറയാം. മികച്ച ഫിറ്റ്‌നസുള്ള താരം ഇതേ ഫോം വരുന്ന മത്സരങ്ങളിലും തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഡല്‍ഹിക്കെതിരേ ഹൈദരാബാദിന്റെ രക്ഷകനായി അനികേത് മാറിയിരിക്കുകയാണ്.

ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച

ഡല്‍ഹിക്കെതിരേ ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 200 പ്ലസ് സ്‌കോറാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തിയതോടെ 163ലേക്ക് ടീം ഒതുങ്ങി. 18.4 ഓവറില്‍ ഹൈദരാബാദ് ഓള്‍ഔട്ടായി എന്നതാണ് വലിയ നാണക്കേട്. ഹെന്‍ റിച്ച് ക്ലാസന്‍ 32 റണ്‍സും ട്രാവിസ് ഹെഡ് 22 റണ്‍സും നേടി. ഇഷാന്‍ കിഷന് 2 റണ്‍സാണ് നേടാനായത്. അഭിഷേക് ശര്‍മ ഒരു റണ്‍സില്‍ റണ്ണൗട്ടായി.

Story first published: Sunday, March 30, 2025, 17:32 [IST]
Other articles published on Mar 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+