For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പ്രായം 14, എനിക്ക് കാമുകിയുണ്ട്! വൈഭവ് അന്ന് വെളിപ്പെടുത്തി; പക്ഷെ ഒരു കാര്യം രഹസ്യം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടന്‍ ബോയി ആയിരിക്കുകയാണ് വൈഭവ് സൂര്യവന്‍ഷി. ബേബി ബോസ് എന്ന വിളിപ്പേര് ഇതിനോടകം നേടിയെടുക്കാന്‍ 14കാരനായ താരത്തിനായിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ സിക്‌സര്‍ പായിച്ചെത്തിയ വൈഭവ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. 35 പന്തിലാണ് വൈഭവ് സെഞ്ച്വി നേടിയത്. ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറിയാണിത്. കൂടാതെ ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയും നേടിയെടുക്കാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്.

ഇത്രയും ചെറിയ പ്രായത്തില്‍ ഇത്തരമൊരു അത്ഭുത പ്രകടനം നടത്തിയതോടെ വൈഭവ് വാര്‍ത്തകളില്‍ നിറയുകയാണ്. എല്ലാവരുടേയും പ്രശംസ നേടിയെടുക്കാന്‍ വൈഭവിന് സാധിച്ചിരിക്കുകയാണ്. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖരെല്ലാം തന്നെ വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തുകയാണ്. വൈഭവിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള കഥകളെല്ലാം ഇപ്പോള്‍ വൈറലാവുകയാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കേണ്ട പ്രായത്തിലാണ് താരം ഐപിഎല്ലില്‍ ക്രിക്കറ്റ് ബാറ്റുമായി മിന്നിക്കുന്നത്.

ഒരു കോടി 10 ലക്ഷം രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെടുത്തത്. 14കാരനെ ടീമിലേക്ക് കൊണ്ടുവന്നതില്‍ വലിയ ട്രോളുകള്‍ രാജസ്ഥാന്‍ നേരിട്ടിരുന്നെങ്കിലും തകര്‍പ്പന്‍ പ്രകടനത്തോടെ ഇപ്പോള്‍ താരം എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുകയാണ്. 14കാരനായ വൈഭവ് തന്റെ സ്വപ്‌നത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. ഇത് ഇപ്പോള്‍ വൈറലായി മാറുകയാണ്.

Vaibhav Suryavanshi ipl 2025

കാമുകിയുണ്ട്, പക്ഷെ പേര് രഹസ്യമാണ്

പ്രായത്തില്‍ കൂടുതല്‍ പക്വതയുള്ള താരമാണ് വൈഭവ്. സുഹൃത്തുക്കളോടൊപ്പം കളിച്ച് നടക്കേണ്ട പ്രായത്തിലാണ് വൈഭവ് ഐപിഎല്ലില്‍ അത്ഭുതപ്പെടുത്തുന്നത്. ഒരിക്കല്‍ ക്രിക് ഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ വൈഭവ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. തനിക്കും പ്രണയമുണ്ടെന്നും എന്നാല്‍ പേര് വെളിപ്പെടുത്തില്ലെന്നും സഹ പാഠിയാണെന്നുമാണ് വൈഭവ് പറഞ്ഞത്. എല്ലാത്തിനെക്കാള്‍ വലുത് ക്രിക്കറ്റാണ്. അതുകൊണ്ടുതന്നെ മുഖ്യ പ്രാധാന്യം ക്രിക്കറ്റിനാണ് നല്‍കാന്‍ ആഗ്രഹിക്കുന്നത്. എനിക്കുവേണ്ടിയാണ് അമ്മ ജോലി ഉപേക്ഷിച്ചത്.

അച്ഛന്‍ കൃഷി സ്ഥലം വിറ്റതും എന്നെ വലിയ ക്രിക്കറ്റ് താരമാക്കണമെന്ന ആഗ്രഹത്താലാണ്. അതുകൊണ്ടുതന്നെ ഇതിനായി കഠിനാധ്വാനം ചെയ്യാനാണ് ഇപ്പോള്‍ ആഗ്രഹം. മറ്റൊന്നും ചിന്തയിലില്ല' എന്നാണ് വൈഭവ് പറഞ്ഞത്. ഏഷ്യാ കപ്പില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനായി കളിക്കുന്നതില്‍ മുമ്പ് നല്‍കിയ അഭിമുഖത്തിലായിരുന്നു വൈഭവിന്റെ ഈ തുറന്ന് പറച്ചില്‍. എന്തായാലും വൈഭവ് ഇതിനോടകം സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്. ഒറ്റ ഇന്നിങ്‌സുകൊണ്ടുതന്നെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇതുപോലെ ചെറിയ പ്രായത്തില്‍ വലിയ കരിയര്‍ നേടിയ പല താരങ്ങളും സൂപ്പര്‍ താരങ്ങളായി മാറിയിട്ടില്ല. പൃഥ്വി ഷായടക്കം വലിയ ഭാവി കല്‍പ്പിച്ചിരുന്ന പല താരങ്ങളും ഇപ്പോള്‍ ഇന്ത്യന്‍ ടീമിനും ഐപിഎല്ലിനും പുറത്താണ്. ഇത്തരമൊരു അവസ്ഥയിലേക്ക് വൈഭവ് പോകില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും വൈഭവിന് രാജസ്ഥാനൊപ്പം വലിയ കരിയറിലേക്ക് എത്താന്‍ സാധിക്കുമെന്ന് തന്നെ വിലയിരുത്താം.

വൈഭവിന്റെ വളര്‍ച്ച എല്ലാവര്‍ക്കും മാതൃക

വൈഭവിന്റെ ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നിലെ കഠിനാധ്വാനം എല്ലാവര്‍ക്കും മാതൃകയാണ്. കൃത്യമായ ലക്ഷ്യ ബോധത്തോടെയാണ് വൈഭവ് മുന്നോട്ട് പോകുന്നത്. തന്റെ കൂട്ടുകാര്‍ കളിച്ച് നടക്കുന്ന പ്രായത്തില്‍ വൈഭവ് ചെയ്തത് ക്രിക്കറ്റിനെ നെഞ്ചേറ്റുകയായിരുന്നു. നെറ്റ്‌സില്‍ ദിവസവും 400 പന്തുകള്‍ നേരിടുന്ന താരം ക്രിക്കറ്റിനായി തന്റെ ഇഷ്ട ഭക്ഷണങ്ങളായ മട്ടനും പിസയും ഉപേക്ഷിച്ചു. ഈ പ്രായത്തില്‍ ആരും ചെയ്യാന്‍ തയ്യാറാവാത്ത ത്യാഗമാണ് വൈഭവ് ചെയ്തിരിക്കുന്നത്. എന്തായാലും വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടാന്‍ വൈഭവിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Wednesday, April 30, 2025, 10:52 [IST]
Other articles published on Apr 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+