For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ജഡേജ ചതി ചെയ്തു, ക്ഷമ കാട്ടാതെ സഞ്ജു കയര്‍ത്തു; അന്ന് സംഭവിച്ചത് അപ്രതീക്ഷിതം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നുണ്ട്. ഇത്തവണ വലിയ അഴിച്ചുപണികള്‍ത്തന്നെ ടീമുകള്‍ നടത്തേണ്ടി വരും. അഞ്ച് താരങ്ങളെ വീതം ഇത്തവണ നിലനിര്‍ത്താമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്ത് സഞ്ജു സാംസണ്‍ തന്നെ ഉണ്ടാവും. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കെത്തിയെങ്കിലും സഞ്ജുവിന്റെ നായകസ്ഥാനം സേഫാണെന്ന് തന്നെ പറയാം.

സഞ്ജു എല്ലാ താരങ്ങളോടും വലിയ സൗഹൃദം പുലര്‍ത്തുന്ന താരമാണ്. പൊതുവേ ശാന്തനായ താരമെന്ന നിലയിലാണ് സഞ്ജുവിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. സഞ്ജുവിനെ കളത്തിനകത്തും പുറത്തും നിയന്ത്രണം വിട്ട് അദ്ദേഹത്തെ അധികം കണ്ടിട്ടില്ലെന്ന് പറയാം. എന്നാല്‍ സഞ്ജു നിയന്ത്രണം വിട്ട് ചുരുക്കം ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിലൊന്ന് ഐപിഎല്‍ 2024 സീസണിലാണ് സംഭവിച്ചത്. സിഎസ്‌കെ താരം രവീന്ദ്ര ജഡേജയോടാണ് സഞ്ജു കയര്‍ത്തത്.

മനപ്പൂര്‍വ്വം റണ്ണൗട്ട് തടസപ്പെടുത്തി

അവസാന സീസണിലെ ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയമായ സംഭവമുണ്ടായത്. സിഎസ്‌കെ ബാറ്റ് ചെയ്യവെ സിംഗിളിനായി ശ്രമിച്ചു. നോണ്‍സ്‌ട്രൈക്കില്‍ നിന്ന രവീന്ദ്ര ജഡേജ സിംഗിളിനായി ഓടിയെത്തിയപ്പോള്‍ വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന്റെ കൈയിലേക്ക് പന്ത് ലഭിച്ചു. തിരിച്ചോടിയ ജഡേജ സഞ്ജുവിന്റെ സ്റ്റംപിലേക്കുള്ള ത്രോ തടസപ്പെടുത്തുന്ന രീതിയില്‍ ദിശ മാറിയാണ് ഓടിയത്.

ഇതോടെ സഞ്ജുവിന്റെ ത്രോ ജഡേജയുടെ പുറത്താണ് കൊണ്ടത്. പിന്നാലെയാണ് ജഡേജയുടെ മനപ്പൂര്‍വ്വമായ ചതി ചൂണ്ടിക്കാട്ടി സഞ്ജു കയര്‍ത്തത്. അംപയറോട് സംഭവം ചൂണ്ടിക്കാട്ടിയ സഞ്ജു വിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ വിരല്‍ ചൂണ്ടി ജഡേജയോട് ദേഷ്യപ്പെടുന്ന സാഹചര്യവുമുണ്ടായി. സഞ്ജുവിന് നിയന്ത്രണം നഷ്ടപ്പെട്ട സംഭവമായിരുന്നു ഇത്.

sanju samson

ഹാര്‍ദിക് പാണ്ഡ്യയോട് മൗനം പാലിച്ചു

ഐപിഎല്‍ 2023 സീസണില്‍ സഞ്ജു സാംസണെ പ്രകോപിപ്പിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ ശ്രമിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദിക് പന്തെറിയവെയാണ് സഞ്ജുവിനെ സ്ലെഡ്ജ് ചെയ്തത്. എന്നാല്‍ ഹാര്‍ദിക്കിനോട് യാതൊന്നും മറുത്തു പറയാതെ സഞ്ജു ക്ഷമിച്ച് നിന്നു. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാനെ ഹാട്രിക് സിക്‌സര്‍ പറത്തിയാണ് സഞ്ജു ഇതിന് മറുപടി നല്‍കിയത്. പൊതുവേ ഇങ്ങോട്ടുള്ള പ്രകോപനങ്ങളെ സഞ്ജു ശാന്തമായാണ് കൈകാര്യം ചെയ്യുന്നത്.

എല്ലാവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. കേരളത്തിനായി കളിക്കവെ സഞ്ജു ബാറ്റ് തല്ലിപ്പൊട്ടിച്ച കഥകളും അനുവാദമില്ലാതെ ടീം വിട്ടുപോയ സംഭവങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഇത്തരമൊരു പിഴവ് സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജുവിന് വലിയ ആരാധക പിന്തുണ ലഭിക്കാനുള്ള കാരണങ്ങളിലൊന്ന് ഈ ശാന്ത സ്വഭാവമാണ്.

ബംഗ്ലാദേശ് ടി20 കളിക്കുമോ

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും സഞ്ജു സാംസണ്‍ ഡെക്കിനാണ് പുറത്തായത്. ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു ഇപ്പോള്‍ ബംഗ്ലാദേശ് ടി20യിലൂടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. റസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ സഞ്ജുവിന് ബംഗ്ലാദേശ് ടി20 പരമ്പരയില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയടക്കം നേടി മിന്നിച്ച സഞ്ജുവിന് ബംഗ്ലാദേശ് ടി20 പരമ്പര വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം. വരാനിരിക്കുന്ന ഐപിഎല്ലില്‍ സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ കപ്പടിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ടെങ്കിലും കപ്പിലേക്കെത്തിക്കാനായിരുന്നില്ല.

Story first published: Thursday, September 26, 2024, 13:00 [IST]
Other articles published on Sep 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+