അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാമത്തെ ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള രണ്ടാം ക്വാളിഫയര്‍ പോരില്‍ ഇന്നു മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും കൊമ്പുകോര്‍ക്കുകയാണ്. രാത്രി 7.30 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഈ സൂപ്പര്‍ പോരാട്ടം. ഈ കളിയില്‍ ജയിക്കുന്നവരായിരിക്കും ചൊവ്വാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കലാശപ്പോരാട്ടത്തിലെ എതിരാളികള്‍.
തീപാറുന്ന ഒരു പോരാട്ടം തന്നെ ഇന്നു ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം. ആറാം കിരീടമെന്ന റെക്കോര്‍ഡിലേക്കു ഒരു പടി കൂടി അടുക്കാന്‍ മുംബൈ ശ്രമിക്കുമ്പോള്‍ കന്നിക്കിരീടമെന്ന ലക്ഷ്യത്തിലേക്കു അടുക്കുകയാണ് പഞ്ചാബിന്റെ ലക്ഷ്യം. എന്നാല്‍ ഈ മല്‍സരത്തിനു മഴ ഭീഷണിയുണ്ട്. മഴ വില്ലനായി മാറുകയാണെങ്കില്‍ എന്തു സംഭവിക്കുമെന്നു നോക്കാം.

മഴ സാധ്യത
അക്ക്യുവെതര്‍ (Accuweather.com) പ്രകാരം ഇന്നു നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് - പഞ്ചാബ് കിങ്‌സ് പോരാട്ടത്തിനു മഴ ഭീഷണിയുണ്ട്. വൈകീട്ട് മഴ പെയ്യാനുള്ള സാധ്യത 42 ശതമാനമാണെന്നാണ് പ്രവചനം. കൂടാതെ എട്ടു ശതമാനം ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇന്നു ഏകദേശം രണ്ടു മണിക്കൂറോളം മഴ പെയ്‌തേക്കുമെന്നും അവര്‍ പ്രവചിക്കുന്നു. ചിപ്പോള്‍ മല്‍സരത്തിനിടെ മഴ പെയ്‌തേക്കുമെന്നു തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്. ചിലപ്പോള്‍ മഴ കാരണം മല്‍സരം വൈകാനുള്ള സാധ്യതയും കൂടുതലാണ്.
കളി നടന്നില്ലെങ്കില്‍ എന്തു സംഭവിക്കും?
ഇന്നു രാത്രി 7.30നാണ് മല്‍സരം ആരംഭിക്കാനിരിക്കുന്നതെങ്കിലും രണ്ടു മണിക്കൂര്‍ വരെ മുഴുവന്‍ ഓവര്‍ മാച്ചിനുള്ള കട്ടോഫ് സമയം അനുവദിച്ചിട്ടുണ്ട്. അതായത് 7.30ന് തുടങ്ങേണ്ട കളി 9.30ന് ആരംഭിച്ചാലും നമുക്കു 40 ഓവര്‍ ഗെയിം കാണാന്‍ സാധിക്കും. അഞ്ചോവര്‍ വീതമെങ്കിലു വീതമുള്ള മല്‍സരത്തിന്റെ കട്ടോഫ് സമയം 11.56 ആണ്.
എന്നാല്‍ മഴയെ തുടര്‍ന്നു ഇന്നു മല്‍സരം ഒട്ടും തന്നെ നടത്താന്‍ സാധിക്കാതെ വരികയാണെങ്കില്‍ പഞ്ചാബ് കിങ്‌സിനെ വിജയികളായി പ്രഖ്യാപിക്കും. കാരണം നേരത്തേ ലീഗ് ഘട്ടത്തില്‍ അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു. മുംബൈയ്ക്കാവട്ടെ നാലാംസ്ഥാനത്താണാണ് ഫിനിഷ് ചെയ്യാനായത്. അതുകൊണ്ടു തന്നെ എലിമിനേറ്റര്‍ പോരാട്ടം നടക്കേണ്ടത് മുംബൈയേക്കാള്‍ പഞ്ചാബിന്റെ ആവശ്യമാണ്.
ക്വാളിഫയര്‍ 2ല്‍ എങ്ങനെയെത്തി?
19 പോയിന്റോടെ ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് പഞ്ചാബ് കിങ്‌സ് പ്ലേഓഫിലേക്കു കുതിച്ചത്. ഇതേ പോയിന്റ് നേടി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാമതുമെത്തി. ഇതോടെ സെമി ഫൈനലിനു സമാനമായ ആദ്യ ക്വാളിഫയറില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുകയും ചെയ്തു.

പക്ഷെ ലീഗ് ഘട്ടത്തിലെ മികവ് ഇവിടെ പുറത്തെടുക്കാന്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനുമായില്ല. ബാറ്റിങ് നിര വന്‍ ദുരന്തമായപ്പോള്‍ പഞ്ചാബിനെ ആര്‍സിബി എട്ടു വിക്കറ്റിനു വാരിക്കളഞ്ഞു. ഇതോടെയാണ് ഫൈനലിലെത്താന്‍ രണ്ടാം ക്വാളിഫയറെന്ന മറ്റൊരു അവസരം കൂടി ലഭിച്ചത്.
എന്നാല്‍ പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലെത്തിയത് ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായിരുന്നു. അതുകൊണ്ടു എലിമിനേറ്ററിലും ഇരുടീമുകളും മുഖാമുഖം വന്നു. ഈ കളിയില്‍ ജിടിയായിരുന്നു ഫേവറിറ്റുകളെങ്കിലും മുംബൈ സര്‍പ്രൈസ് വിജയം സ്വന്തമാക്കി. 20 റണ്‍സിനാണ് അവര്‍ ജിടിയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് രണ്ടാം ക്വാളിഫയറിലേക്കു ടിക്കറ്റ് വാങ്ങിയത്.