For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കനത്ത മഴക്ക് സാധ്യത, ഉദ്ഘാടന മത്സരത്തിന് റിസര്‍വ് ഡേ ഉണ്ടോ? പരിശോധിക്കാം

കൊല്‍ക്കത്ത: കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎല്‍ 2025 സീസണ്‍ ഇന്ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ആവേശകരമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന സീസണായതിനാല്‍ വലിയ മാറ്റങ്ങള്‍ ടീമുകളിലുണ്ടായിട്ടുണ്ട്. ഇതെല്ലാം ഈ സീസണെ കൂടുതല്‍ ആവേശകരമാക്കുന്നു.

എന്നാല്‍ ഐപിഎല്ലിലെ ആവേശ ഉദ്ഘാടന മത്സരത്തിന് കടുത്ത ഭീഷണിയാവുകയാണ് മഴ മേഘങ്ങള്‍. നിലവിലെ കൊല്‍ക്കത്തയിലെ കാലാവസ്ഥ റിപ്പോര്‍ട്ട് മത്സരം നടക്കാനുള്ള സാധ്യത കുറവാണെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് കൊല്‍ക്കത്തയിലുള്ളത്. വരുന്ന ദിവസങ്ങളിലും മഴ ആവര്‍ത്തിക്കുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇന്ന് വൈകീട്ട് കൊല്‍ക്കത്തയില്‍ ശക്തമായ മഴയും കാറ്റും പ്രവചിക്കപ്പെടുന്നുണ്ട്.

അങ്ങനെ വന്നാല്‍ ഉദ്ഘാടന മത്സരം തന്നെ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഉദ്ഘാടന മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ പകരം റിസര്‍വ് ഡേ ഉണ്ടോ?. അതോ പോയിന്റ് പങ്കിടുമോ?. പരിശോധിക്കാം.

റിസര്‍വ് ഡേ ഉണ്ടാവില്ല

ഉദ്ഘാടന മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല. ഒരു മണിക്കൂര്‍ വൈകിയെങ്കിലും മത്സരം ആരംഭിക്കാനായാല്‍ മത്സരം പൂര്‍ണ്ണമായും നടത്താനാവും. ഇതിന് ശേഷം വൈകുന്നതിന് അനുസരിച്ച് ഓവറുകള്‍ വെട്ടിക്കുറക്കേണ്ടതായി വരും. അഞ്ചോവറെങ്കിലും കളി നടത്താന്‍ സാധിക്കുമോയെന്നത് പരിശോധിക്കും. ഇതിനും സാധിക്കാത്ത പക്ഷം മത്സരം ഉപേക്ഷിക്കും. ഓരോ പോയിന്റ് വീതം ഇരുടീമും പങ്കിടുകയാണ് ചെയ്യുക. റിസര്‍വ് ഡേ പ്ലേ ഓഫിലും ഫൈനലിലും മാത്രമാവും ഉണ്ടാവുക.

virat kohli

വൈകീട്ട് ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മത്സരം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുള്ളത്. ഇന്നലെയും കൊല്‍ക്കത്തയില്‍ മഴ പെയ്‌തെങ്കിലും ഇതിന് ശേഷവും ഇവിടെ പരിശീലനം നടത്താന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. പിച്ചിലേക്ക് വെള്ളം വരാതെ പൂര്‍ണ്ണമായും കവര്‍ ചെയ്തിട്ടിരുന്നു. കൂടാതെ ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുത്ത് കളയാനും സംവിധാനമുണ്ട്. ഇക്കാരണത്താല്‍ത്തന്നെ മത്സരം നടത്താമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

കൊല്‍ക്കത്തയ്ക്ക് തിരിച്ചടി

ഉദ്ഘാടന മത്സരം നടക്കാതെ പോയാല്‍ അത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാവും വലിയ തിരിച്ചടിയാവുക. കാരണം മത്സരം നടക്കുന്നത് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടിലാണ്. സ്വന്തം തട്ടകത്തില്‍ ജയിച്ച് നിര്‍ണ്ണായകമായ രണ്ട് പോയിന്റ് നേടാനുള്ള അവസരമാണ് കെകെആറിന് നഷ്ടമാവുന്നത്. നിലവിലെ ചാമ്പ്യന്മാരായ കെകെആര്‍ വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ വരുന്നത്. കപ്പടിപ്പിച്ച നായകനായ ശ്രേയസ് അയ്യരെ ടീം ഒഴിവാക്കി.

പകരം സീനിയര്‍ താരം അജിന്‍ക്യ രഹാനെയെ നായകനാക്കിയാണ് കെകെആര്‍ വരുന്നത്. ബൗളിങ് നിരയിലും ബാറ്റിങ് നിരയിലും വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. കെകെആറിന്റെ ഇത്തവണത്തെ പ്രകടനം എങ്ങനെയാവുമെന്നറിയാന്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കവെയാണ് ഇപ്പോള്‍ ടീമിന് വലിയ തിരിച്ചടിയായി മഴയെത്തുന്നത്. മത്സരം നടക്കാതെ പോയാല്‍ അത് വലിയ നിരാശയായി മാറും. ഉദ്ഘാടന മത്സരം തന്നെ കുളമാവുമോയെന്നത് കാത്തിരുന്ന് കാണാം.

ആര്‍സിബി കരുത്തരുടെ നിര

ഇത്തവണയെങ്കിലും കിരീടം നേടാമെന്ന വലിയ പ്രതീക്ഷയോടെയാണ് ആര്‍സിബിയുടെ വരവ്. രജത് പാട്ടീധാര്‍ നയിക്കുന്ന ആര്‍സിബി താരസമ്പന്നമാണ്. മുഹമ്മദ് സിറാജിനെയടക്കം പുറത്താക്കി സംതുലിതമായ ടീമിനെ സൃഷ്ടിക്കാന്‍ ഇപ്പോള്‍ ആര്‍സിബിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ടീമിന്റെ പ്രകടനം കളത്തില്‍ എങ്ങനെയാവുമെന്നതാണ് അറിയേണ്ടത്. വിരാട് കോലിയുടെ പ്രകടനത്തിലേക്കും എല്ലാവരും ഉറ്റുനോക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍സിബിയുടെ ആദ്യ മത്സരം മഴകൊണ്ടുപോയാല്‍ ആരാധകര്‍ക്കത് കടുത്ത നിരാശയാവുമെന്നുറപ്പാണ്.

Story first published: Saturday, March 22, 2025, 6:31 [IST]
Other articles published on Mar 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+