For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ക്യാപ്റ്റനാവാന്‍ സഞ്ജു തയ്യാര്‍, പക്ഷെ മുന്നില്‍ 3 പ്രശ്‌നങ്ങള്‍! രാജസ്ഥാന് എളുപ്പമല്ല

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസമാകുന്ന റിപ്പോര്‍ട്ട് പുറത്തുവരികയാണ്. മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം രാജസ്ഥാന്റെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് പരമ്പരക്കിടെ കൈവിരലിന് പൊട്ടലേറ്റ സഞ്ജുവിന് വിക്കറ്റ് കീപ്പറാവാന്‍ ഫിറ്റ്‌നസില്ലായിരുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ മൂന്ന് മത്സരത്തില്‍ സഞ്ജു ഓപ്പണിങ് ബാറ്റ്‌സ്മാനായി മാത്രമാണ് കളിച്ചത്.

മൂന്ന് മത്സരത്തിലും റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചത്. ഒരു ജയം നേടിയെങ്കിലും രണ്ട് മത്സരത്തിലും രാജസ്ഥാന്‍ തോറ്റു. നിലവില്‍ ടീം ഒമ്പതാം സ്ഥാനത്താണുള്ളത്. ഇവിടെ നിന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന വലിയ വെല്ലുവിളിയാണ് നിലവില്‍ സഞ്ജുവിന് മുകളിലേക്കെത്തുന്നത്. സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് തെളിയിച്ചതോടെ നായകനായും ക്യാപ്റ്റനായും അദ്ദേഹം രാജസ്ഥാനിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

എന്നാല്‍ ഇത്തവണ രാജസ്ഥാനെ തിരികെ കൊണ്ടുവരിക സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാവും. സഞ്ജു തിരിച്ചെത്തുമ്പോള്‍ രാജസ്ഥാനെ വേട്ടയാടുന്ന ചില പ്രശ്‌നങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

യശ്വസി ജയ്‌സ്വാളിന്റെ ഫോം

രാജസ്ഥാന്‍ റോയല്‍സിനെ നിലവില്‍ അലട്ടുന്ന പ്രധാന പ്രശ്‌നം യശ്വസി ജയ്‌സ്വാളിന്റെ ഫോമാണ്. ഇന്ത്യക്കായും രാജസ്ഥാനായും വെടിക്കെട്ട് പ്രകടനം നടത്തുന്ന ഓപ്പണര്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മൂന്ന് മത്സരത്തിലും ജയ്‌സ്വാളിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ഓപ്പണിങ്ങില്‍ ജയ്‌സ്വാള്‍ ഫ്‌ളോപ്പാവുന്നത് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇതിനോടകം സഞ്ജുവിന് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ നായകനായി തിരിച്ചെത്തുമ്പോള്‍ ജയ്‌സ്വാളിന്റെ മോശം ഫോം കൂടുതല്‍ തലവേദനയാവും.

ജയ്‌സ്വാള്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മുംബൈ ക്രിക്കറ്റില്‍ നിന്ന് ഗോവയിലേക്ക് മാറാനടക്കം ജയ്‌സ്വാള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ചില പ്രശ്‌നങ്ങള്‍ ജയ്‌സ്വാളിനെ ബാധിച്ചിട്ടുണ്ട്. ഇത് താരത്തിന്റെ ഫോമിനേയും ബാധിച്ചിട്ടുണ്ട്. ജയ്‌സ്വാളിനെ ഫോമിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ് സഞ്ജുവിന് മുന്നിലെ പ്രധാന തലവേദന. ഓപ്പണിങ് കൂട്ടുകെട്ടില്‍ സഞ്ജുവും ജയ്‌സ്വാളും മിന്നിക്കാതെ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമല്ല.

sanju samson

ബൗളര്‍മാരുടെ സ്ഥിരതയില്ലായ്മ

രാജസ്ഥാനെ ഇത്തവണ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ബൗളര്‍മാരുടെ സ്ഥിരതയില്ലായ്മയാണ്. ഇത്തവണ രാജസ്ഥാന്‍ വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് ജോഫ്രാ ആര്‍ച്ചര്‍. ആദ്യ രണ്ട് മത്സരത്തിലും തല്ലുകൊണ്ട ആര്‍ച്ചര്‍ മൂന്നാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഈ സ്ഥിരത നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ആര്‍ച്ചറിന് സാധിക്കുമോയെന്നതാണ് പ്രശ്‌നം.

മഹേഷ് തീക്ഷണ, വനിന്‍ഡു ഹസരങ്ക എന്നിവരും സ്ഥിരത കാട്ടേണ്ടതായുണ്ട്. ഇത്തവണ ബൗളിങ് നിരയില്‍ വലിയ അഴിച്ചുപണി രാജസ്ഥാന്‍ നടത്തിയിട്ടുണ്ട്. ഇതിന് മുമ്പുള്ള താരങ്ങളുമായി വലിയ ആത്മബന്ധമുണ്ടായിരുന്നത് സഞ്ജുവിന് നായകനായി കാര്യങ്ങള്‍ എളുപ്പമാക്കിയിരുന്നു. എന്നാല്‍ പുതിയ താരങ്ങളേറെയായതിനാല്‍ സഞ്ജുവിന് ഈ താരങ്ങളെ ഉപയോഗിച്ച് മികവിലേക്കെത്തുകയെന്നത് അല്‍പ്പം ദുഷ്‌കരമാണെന്ന് തന്നെ പറയാം.

ടീം പദ്ധതികളിലെ വലിയ മാറ്റം

പരിശീലകനായ കുമാര്‍ സംഗക്കാരക്ക് കീഴിലാണ് സഞ്ജു രാജസ്ഥാനെ നയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംഗക്കാരയുടെ സ്ഥാനത്ത് രാഹുല്‍ ദ്രാവിഡാണ്. സംഗക്കാരയെപ്പോലെ താരങ്ങള്‍ക്ക് വലിയ സ്വാതന്ത്ര്യം നല്‍കുന്ന നായകനല്ല ദ്രാവിഡ്. തന്റേതായ പദ്ധതികള്‍ ടീമില്‍ നടപ്പിലാക്കാന്‍ കൃത്യമായും ശ്രമിക്കുന്ന പരിശീലകരിലൊരാളാണ് അദ്ദേഹം.

ദ്രാവിഡിന്റെ ഈ പദ്ധതികളെ എങ്ങനെയാവും സഞ്ജു നടപ്പിലാക്കുകയെന്നതാണ് വലിയ ചോദ്യം. സഞ്ജുവിന് കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണ നായകന്റെ റോള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. എന്തായാലും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് സഞ്ജുവിന്റെ തിരിച്ചുവരവിനെ ഉറ്റുനോക്കുന്നത്. ടീമിനെ കപ്പിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Wednesday, April 2, 2025, 22:22 [IST]
Other articles published on Apr 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+